കിള്ളിയാറിന്റെ കൈവഴിയിലെ ബണ്ടുപൊട്ടി; നിരവധി വീടുകള്‍ വെള്ളത്തില്‍

തിരുവനന്തപുരം മരുതംകുഴിയില്‍ ബണ്ടുപൊട്ടി നിരവധി വീടുകളില്‍ വെള്ളംകയറി. കിള്ളിയാറിന്റെ കൈവഴിയിലെ താത്കാലിക ബണ്ടാണ് പൊട്ടിയത്. റോഡിനോട് ചേര്‍ന്ന വീടുകളിലെല്ലാം പൂര്‍ണ്ണമായും വെള്ളംകയറിയ നിലയിലാണ്.
ഇന്നലെ രാത്രി പെയ്ത കനത്ത മഴയെ തുടര്‍ന്ന് കിള്ളിയാറിലെ ജലനിരപ്പ് ഉയര്‍ന്നിരുന്നു. ഇതിനിടെ, ഇന്ന് രാവിലെ ഏഴരയോടെ കിള്ളിയാറിന്റെ കൈവഴിയിലെ താത്കാലിക അണക്കെട്ട് പൊട്ടുകയായിരുന്നു. ഇതേതുടര്‍ന്ന് സമീപത്തെ വീടുകളിലേയ്ക്ക് വെള്ളം ഇരച്ചുകയറി. അപ്രതീക്ഷിതമായി വീടിനുള്ളിലേയ്ക്ക് വെള്ളം ഇരച്ചുകയറിയതോടെ പ്രദേശവാസികള്‍ പരിഭ്രാന്തിയിലാണ്. ഫയര്‍ഫോഴ്‌സും പോലീസും സ്ഥലത്തെത്തിയിട്ടുണ്ട്. സ്ഥലം എം.എല്‍.എ കെ.മുരളീധരനും സ്ഥലത്ത് എത്തിയിട്ടുണ്ട്.
മുന്‍പ് ഇത്തരത്തില്‍ വെള്ളം കയറിയപ്പോള്‍ താത്കാലിക തടയണ നിര്‍മ്മിച്ചുകൊണ്ടാണ് പ്രശ്‌നം പരിഹരിച്ചിരുന്നതെന്ന് പ്രദേശവാസികള്‍ പറയുന്നു. ഇന്നലെയുണ്ടായ കനത്ത മഴയില്‍ താത്കാലിക തടയിണ തകര്‍ന്നതിനെ തുടര്‍ന്നാണ് പ്രദേശം വീണ്ടും വെള്ളത്തിലായത്.
https://www.facebook.com/Malayalivartha


























