കഴുത്തിലൂടെ തുളഞ്ഞുകയറിയ കമ്പി തലയിലൂടെ പുറത്തേക്ക്; ബംഗാള്‍ സ്വദേശിക്കു പുനര്‍ജന്മം

ജീവിതത്തില്‍ എല്ലാത്തിനും ഒരു സമയം ഉണ്ടെന്നു പറയുന്നതുപോലെ മരിക്കാനുള്ള സമയം ആയെങ്കില്‍ മാത്രമേ അത് സംഭവിക്കൂ. അല്ലെങ്കില്‍ ആ അപകടത്തില്‍ നിന്നും ദൈവത്തിന്റെ കൈ മരണത്തെ തടഞ്ഞു. എന്തായാലും ബംഗാള്‍ സ്വദേശി തപസ് ദേവിയുടെ സമയം നല്ല ബെസ്റ്റ് സമയം. കെട്ടിടത്തിനു മുകളില്‍നിന്നു വീണ ഇതര സംസ്ഥാന തൊഴിലാളിയുടെ കഴുത്തിലൂടെ തുളഞ്ഞുകയറി തലയ്ക്കു പിന്നിലൂടെ പുറത്തേക്കു വന്ന കമ്പി ശസ്ത്രക്രിയയിലൂടെ നീക്കി. ബംഗാള്‍ സ്വദേശി തപസ് ദേവി (19)നാണ് അക്ഷരാര്‍ഥത്തില്‍ പുനര്‍ജന്മം ലഭിച്ചത്.
വെള്ളിയാഴ്ച വൈകിട്ട് തിരുമൂലപുരത്തെ ഫഌറ്റ് സമുച്ചയത്തിന്റെ നിര്‍മാണത്തിനിടെയാണ് തപസ് ദേവ് കെട്ടിടത്തിന്റെ മുകളില്‍നിന്നു വീണത്. താഴെ നിര്‍മാണത്തിലിരിക്കുന്ന തൂണിനു മുകളില്‍ ഉയര്‍ന്നുനിന്ന കമ്പി തപസ് ദേവിന്റെ കഴുത്തിനു മുന്നിലൂടെ തുളച്ചുകയറി തലയുടെ പിന്നിലൂടെ പുറത്തിറങ്ങി.
കൂടെയുണ്ടായിരുന്ന തൊഴിലാളികള്‍ ഗ്യാസ് കട്ടര്‍ ഉപയോഗിച്ച് കമ്പിയുടെ അടിഭാഗം മുറിച്ച് ഇദ്ദേഹത്തെ പുഷ്പഗിരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചു. ഡോ. മനോജ് ഗോപാല്‍, ഡോ. രവികൃഷ്ണന്‍, ഡോ. ശ്രീലാല്‍, ഡോ. പി.എ. ജേക്കബ് എന്നിവരുടെ നേതൃത്വത്തില്‍ നാലു മണിക്കൂര്‍ നീണ്ട ശസ്ത്രക്രിയയിലൂടെ കമ്പി പുറത്തെടുത്തു. സര്‍ജറി ഐ.സി.യുവില്‍ സുഖം പ്രാപിച്ചു വരുന്ന രോഗി അപകടനിലതരണം ചെയ്തതായി ആശുപത്രി ഡയറക്ടര്‍ ഫാ. റിജോ പുത്തന്‍പറമ്പില്‍ പറഞ്ഞു. 12 എം.എം കമ്പിയാണ് കഴുത്തില്‍ തുളച്ചുകയറിയത്
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha


























