ഫെന്നി ബാലകൃഷ്ണനെ കേരള ബാര്‍ കൗണ്‍സില്‍ ഒരു വര്‍ഷത്തേക്ക് സസ്‌പെന്‍ഡ് ചെയ്തു, നടപടി അഭിഭാഷകവൃത്തിക്ക് ചേരാത്ത നടപടിക്ക്

സോളാര്‍ കേസില്‍ സരിത എസ്. നായരുടെ അഭിഭാഷകനായിരുന്ന ഫെന്നി ബാലകൃഷ്ണനെ കേരള ബാര്‍ കൗണ്‍സില്‍ ഒരു വര്‍ഷത്തേക്ക് സസ്‌പെന്‍ഡ് ചെയ്തു. കോടതിയുടെ പരിഗണനയിലുള്ള സോളാര്‍ കേസിനെക്കുറിച്ച് ഫെന്നി മാദ്ധ്യമങ്ങളിലൂടെ ചര്‍ച്ച നടത്തിയതും കോടതിക്കു പുറത്തുള്ള കാര്യങ്ങളില്‍ ഇടപെട്ടതും അഭിഭാഷക വൃത്തിയുടെ അന്തസിനു ചേരാത്തതാണെന്ന് ബാര്‍ കൗണ്‍സിലിന്റെ അച്ചടക്ക സമിതി റിപ്പോര്‍ട്ട് നല്‍കിയിരുന്നു. സരിതയുടെ വ്യക്തിപരമായ വിഷയങ്ങളില്‍ പോലും അഭിപ്രായവുമായി ഫെന്നി രംഗത്തെത്തിയിരുന്നു. ഇതിനെതിരെ സ്വമേധയാ കേസെടുത്ത ബാര്‍ കൗണ്‍സില്‍ വിഷയം അച്ചടക്ക സമിതിക്കു വിട്ടു. താന്‍ പറഞ്ഞ കാര്യങ്ങള്‍ മാദ്ധ്യമങ്ങള്‍ തെറ്റായി വ്യാഖ്യാനിച്ചതാണെന്ന ഫെന്നിയുടെ മറുപടി തൃപ്തികരമല്ലെന്ന് വിലയിരുത്തിയാണ് ബാര്‍ കൗണ്‍സില്‍ നടപടിയെടുത്തത്.
സരിത ജയിലില്‍ വച്ച് കേസിലുള്‍പ്പെട്ടവരുടെ പേരുകള്‍ എഴുതി നല്‍കിയെന്നും പിന്നീട് ഇതു നശിപ്പിച്ചതോടെ രേഖയിലുണ്ടായിരുന്ന പേരുകള്‍ തന്റെ മനസില്‍ മാത്രമായെന്നും അഡ്വ. ഫെന്നി മാദ്ധ്യമങ്ങളോടു പറഞ്ഞിരുന്നു. അഡ്വ. സുധീര്‍ ഗണേഷ് കുമാര്‍, അഡ്വ. പി. സന്തോഷ് കുമാര്‍, അഡ്വ. സി.എസ്. അജിതന്‍ നമ്പൂതിരി എന്നിവരുള്‍പ്പെട്ട അച്ചടക്ക സമിതിയാണ് ഫെന്നിക്കെതിരെ റിപ്പോര്‍ട്ട് നല്‍കിയത്.ഇതിന്റെ അടിസ്ഥാനത്തിലാണ് സസ്‌പെന്‍ഷന്‍. കേരള ബാര്‍ കൗണ്‍സിലിന്റെ ഉത്തരവിനെതിരെ ബാര്‍ കൗണ്‍സില്‍ ഒഫ് ഇന്ത്യയെ സമീപിക്കാന്‍ രണ്ടുമാസത്തെ സമയം അനുവദിച്ചിട്ടുണ്ട്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha


























