മന്ത്രിയുടെ സ്റ്റാഫംഗം അഴിഞ്ഞാടി...ശ്രീകൃഷ്ണ ജയന്തി ഘോഷയാത്ര വാഹനമോടിച്ച് കയറ്റാന്‍ ശ്രമിച്ചത് തടഞ്ഞ പോലീസുകാരനെ മര്‍ദ്ധിച്ചു

മദ്യലഹരിയില്‍ ബാലഗോഗുലം ഘോഷയാത്ര മുറിച്ചുകടക്കാന്‍ ശ്രമിച്ചതു തടഞ്ഞ പോലീസുകാരനെ മന്ത്രിയുടെ പേഴ്‌സണല്‍ സ്റ്റാഫംഗംവും കൂട്ടാളികളും നടുറോഡിലിട്ടു തല്ലി ചതച്ചു.
മന്ത്രി പി.കെ. ജയലക്ഷ്മിയുടെ പേഴ്‌സണല്‍ സ്റ്റാഫംഗം ബാലരാമപുരം കരിപ്ലാവിള ശ്യാം നിവാസില്‍ വിപിന്‍ ജോസ്, കൂട്ടാളി മുരുകന്‍ എന്നിവരാണ് പോലീസുകാരനെ ആക്രമിച്ചത്. പോലീസ് പിടികൂടിയ ഇവരെ വിട്ടുകിട്ടണമെന്ന് ആവശ്യപ്പെട്ട് പിന്നീട് കോണ്‍ഗ്രസ് നേതാക്കള്‍ സ്‌റ്റേഷന്‍ ഉപരോധിച്ചു. മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ച പ്രതികളെ മജിസ്‌ട്രേറ്റ് ആശുപത്രിയിലെത്തി റിമാന്‍ഡ് ചെയ്തു.
ശനിയാഴ്ച വൈകുന്നേരം നെയ്യാറ്റിന്‍കരയില്‍ ടി.ബി. ജംഗ്ഷനു സമീപത്തായിരുന്നു മന്ത്രി കിങ്കരന്റെ കൈയാങ്കളി. ബാലഗോകുലം ഘോഷയാത്ര നടക്കുന്നതിനാല്‍ ഗതാഗതക്കുരുക്ക് ഒഴിവാക്കാന്‍ വണ്‍വേ ഏര്‍പ്പെടുത്തിയിരുന്നു. ഇതു പാലിക്കാന്‍ തയാറാകാതെ ഇവര്‍ വാഹനവുമായി ഘോഷയാത്ര മുറിച്ചുകടക്കാന്‍ ശ്രമിച്ചതോടെ ഡ്യൂട്ടിലുണ്ടായിരുന്ന എ.ആര്‍. ക്യാമ്പ് പോലീസുകാരന്‍ ആരുണ്‍ തടഞ്ഞു. ഇതോടെ അരുണിന്റെ ഉടുപ്പും ബാഡ്ജും വലിച്ചുകീറി ഇരുവരും ചേര്‍ന്നു തല്ലുകയായിരുന്നു.ഉന്നത കോണ്‍ഗ്രസ് നേതാക്കള്‍ ഇടപെട്ട് കേസ് ഒതുക്കി തീര്‍ക്കാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല. നിരവധി അടിപിടി കൂലിത്തല്ല് കേസുകളില്‍ പ്രതിയാണ് വിപിന്‍ ജോസ്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha


























