റേഷന്‍ കാര്‍ഡിലെ തെറ്റുകള്‍ തിരുത്തുന്നതിന് ഉടമകള്‍ക്ക് റേഷന്‍ കടയെ സമീപിക്കാം

റേഷന്‍ കാര്‍ഡ് പുതുക്കുന്നതിന് കാര്‍ഡുടമകള്‍ നല്‍കിയ വിവരങ്ങളുടെ പകര്‍പ്പ് ബന്ധപ്പെട്ട റേഷന്‍ കടകള്‍ വഴി കാര്‍ഡുടമകള്‍ക്ക് ലഭ്യമാക്കാനും തിരുത്തലുകള്‍ ആവശ്യമെങ്കില്‍ അതു ചെയ്യാനും കാര്‍ഡുടമകള്‍ക്ക് അവസരം ഉണ്ടാക്കുമെന്ന് മന്ത്രി അനൂപ് ജേക്കബ് അറിയിച്ചു.
റേഷന്‍ കാര്‍ഡ് പുതുക്കുന്നതിന് നല്‍കിയ വിവരങ്ങള്‍ സംബന്ധിച്ച പകര്‍പ്പ് അതത് റേഷന്‍ കട വഴി ഒക്‌േടാബര്‍ അഞ്ചിന് കാര്‍ഡുടമകള്‍ക്കു ലഭിക്കും. തിരുത്തലുകള്‍ ചൂണ്ടിക്കാട്ടി അതു തിരികെ നല്‍കണം. ഈ സൗകര്യം ഒക്‌േടാബര്‍ 15 വരെ ഉണ്ടാകും. ഏതൊക്കെ കടകളില്‍ ഏതു ദിവസങ്ങളിലാണ് ഫാറങ്ങള്‍ ലഭ്യമാകുന്നതെന്ന് പ്രാദേശികമായി അറിയിപ്പുണ്ടാകും.
സെപ്റ്റംബര്‍ ഏഴ് മുതല്‍ 20 വരെ താലൂക്ക് സപ്ലൈ ഓഫീസുകള്‍ വഴി കമ്പ്യൂട്ടര്‍ ഓണ്‍ലൈനില്‍ തിരുത്തലുകള്‍ പരിശോധിക്കാന്‍ നല്‍കിയിരുന്ന അവസരം ഒഴിവാക്കിയാണ് കാര്‍ഡുടമകള്‍ക്ക് മാന്വലായി പരിശോധിക്കാനുളള അവസരം ഒരുക്കുന്നത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha


























