ഗുരുവിനെ കുരിശിലേറ്റിയ സിപിഎം ഘോഷയാത്ര വിവാദമായി, ബിജെപി നുണ പ്രചാരണം നടത്തുന്നുവെന്ന് സിപിഎം

ശ്രീകൃഷ്ണ ജയന്തിദിനത്തില്‍ സിപിഎം നടത്തിയ ഘോഷയാത്രയില്‍ ശ്രീനാരായണഗുരുവിനെ കുരിശില്‍ തറച്ചതായി കാണിക്കുന്ന നിശ്ചലദൃശ്യം വിവാദമാകുന്നു. സോഷ്യല്‍ മീഡിയകളില്‍ പ്രചരിക്കുന്ന ചിത്രം ഇതിനകം തന്നെ വ്യാപക പ്രതിഷേധത്തിനിടയാക്കിയിട്ടുണ്ട്.
കണ്ണൂരിലെ സിപിഎം തളിപ്പറമ്പ് സൗത്ത് ലോക്കല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കൂവോട് നടത്തിയ ഘോഷയാത്രയിലാണു വിവാദ നിശ്ചല ദൃശ്യം ഇടംപിടിച്ചത്. മഞ്ഞ വസ്ത്രം ധരിച്ച ഗുരുവിനെ കാവിയുടുത്ത രണ്ടുപേര്‍ ചേര്‍ന്നു കുരിശില്‍ തറക്കുന്നതാണു ദൃശ്യം. കുരിശിനു മുകളില്‍ ത്രിശൂലവും ദൃശ്യത്തിലുണ്ട്. ഗുരുവിനെ കാവിധാരി കഴുത്തില്‍ കത്തി വച്ചു വധിക്കാന്‍ ശ്രമിക്കുന്ന മറ്റൊരു നിശ്ചലദൃശ്യത്തിന്റെ ഫോട്ടോയും സിപിഎം പ്രവര്‍ത്തകരുടെ ഫെയ്‌സ്ബുക്ക് പേജുകളില്‍ പ്രചരിക്കുന്നുണ്ട്. ഇതേ ഘോഷയാത്രയില്‍നിന്നുള്ളതാണ് ഈ ദൃശ്യവുമെന്നും പറയപ്പെടുന്നു. പ്രതിഷേധവുമായി ബിജെപിയും എസ്എന്‍ഡിപിയും രംഗത്തെത്തിയിട്ടുണ്ട്.
എന്നാല്‍ ഇതൊരു നുണ പ്രചരണം മാത്രമാണെന്ന് സിപിഎം നേതാക്കള്‍ പറഞ്ഞു. കണ്ണൂര്‍ ജില്ലയിലെ ബാലസംഘം ഘോഷയാത്രകളില്‍ ശ്രീനാരായണ ഗുരുവിനെ ആക്ഷേപിച്ചുള്ള ഒരു ദൃശ്യവും ഉണ്ടായിരുന്നില്ലെന്നും ഇതു സംബന്ധിച്ചു സമൂഹമാധ്യമങ്ങളിലൂടെ നുണപ്രചാരണം നടത്തുന്നതു പ്രതിഷേധാര്‍ഹമാണെന്നും സിപിഎം ജില്ലാ കമ്മിറ്റി. കോടിയേരി നങ്ങാറത്തുപീടികയില്‍ ആര്‍എസ്എസുകാരാണ് ശ്രീനാരായണഗുരുവിന്റെ പ്രതിമ തകര്‍ത്തത്. ഈ വാര്‍ത്ത പുറത്തു വന്നതിനെ തുടര്‍ന്നാണ് ഗുരുവിനെ മോശമായി ചിത്രീകരിച്ചു എന്ന നിലയിലുള്ള വ്യാജവാര്‍ത്ത പ്രചരിക്കപ്പെട്ടത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha


























