പ്രാര്‍ഥനകള്‍ വിഫലമാക്കി ആ കുഞ്ഞും യാത്രയായി

പ്രാര്‍ഥനകള്‍ക്കു ഫലമുണ്ടായില്ല. അമ്മക്കു പിന്നാലെ ആ കുഞ്ഞും മരണത്തിനു കീഴടങ്ങി. ബൈക്ക് അപകടത്തില്‍ മരിച്ച അമ്മയുടെ ഗര്‍ഭപാത്രത്തില്‍ നിന്നു ജീവനോടെ പുറത്തെടുത്ത കുഞ്ഞാണ് ഇന്നലെ വൈകിട്ട് മരണത്തിനു കീഴടങ്ങിയത്.
പാലക്കാട്ടെ സ്വകാര്യ ആശുപത്രിയിലെ തീവ്ര പരിചരണ വിഭാഗത്തിലായിരുന്ന കുട്ടിയെ ജീവിതത്തിലേക്കു മടക്കികൊണ്ടുവരാനുള്ള ഡോക്ടര്‍മാരുടെ ശ്രമം വിഫലമായി. വൈകിട്ട് അഞ്ചോടെയായിരുന്നു മരണം. തലച്ചോറിലേക്കുള്ള ഓക്‌സിജന്‍ നിലച്ചതാണ് (ബ്രെയിന്‍ ഹൈപ്പോസിയ) മരണകാരണമെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. അയിലൂര്‍ പയ്യാങ്കോട് പ്ലാപ്പുള്ളി വീട്ടില്‍ ബിനുമാത്യു-ജിഷ ദമ്പതികളുടെ മകളാണ്.
അഞ്ചിനു രാവിലെ 11-ന് നെന്മാറയിലുണ്ടായ ബൈക്ക് അപകടത്തില്‍ മരിച്ച ജിഷയുടെ ഗര്‍ഭപാത്രത്തില്‍ നിന്നാണ് ഡോക്ടര്‍മാരുടെ സംഘം എട്ടു മാസം പ്രായമായ കുഞ്ഞിനെ ജീവനോടെ പുറത്തെടുത്തത്. ആലത്തൂരിലെ ആശുപത്രിയിലേക്കു മകള്‍ക്കും ഭര്‍ത്താവിനുമൊപ്പം പോകുന്നതിനിടെയായിരുന്നു അപകടം. ബൈക്ക് വൈദ്യുതക്കാലില്‍ ഇടിച്ച് മറിയുകയായിരുന്നു. ദമ്പതികള്‍ക്കും ആറു വയസുള്ള മകള്‍ നവീനയ്ക്കും പരുക്കേറ്റു.
ജിഷയുടെ മരണം സ്ഥിരീകരിച്ച ഡോക്ടര്‍മാര്‍ ഗര്‍ഭസ്ഥ ശിശുവിനു ജീവനുണ്ടെന്നു കണ്ടെത്തി. അടിയന്തര ശസ്ത്രക്രിയയിലൂടെ കുഞ്ഞിനെ പുറത്തെടുത്ത് പാലക്കാട്ടെ ആശുപത്രിയിലെത്തിക്കുകയായിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha


























