ഇവരാണ് യഥാര്‍ത്ഥ ഡോക്ടറും മാലാഖമാരും ... ഗുരുതരാവസ്ഥയിലായ ഗര്‍ഭിണിയെ സൗകര്യമുള്ള ആശുപത്രിയില്‍ കൊണ്ടുപോകാന്‍ നിര്‍ദ്ദേശം നല്‍കി; ആംബുലന്‍സെത്തിയപ്പോള്‍ ഗര്‍ഭിണിക്കൊപ്പം കയറി ഡോക്ടര്‍മാരും നഴ്‌സുമാരും

ഗുരുതരാവസ്ഥയിലായ ഗര്‍ഭിണിയെ ഇവിടെ ഇതിനുള്ള സൗകര്യമില്ലെന്നും സൗകര്യമുള്ള മറ്റേതെങ്കിലും ആശുപത്രിയില്‍ കൊണ്ടുപോകാനും നിര്‍ദ്ദേശം നല്‍കി. ഗര്‍ഭിണിയായ സന്ധ്യയെ ജനുവരി 10നു രാവിലെയാണു രണ്ടാമത്തെ പ്രസവത്തിനായി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. എന്നാല്‍ രാത്രിയോടെ അമിതരക്തസ്രാവം ഉണ്ടാവുകയും രക്തസമ്മര്‍ദം താഴ്ന്നു ഗുരുതരാവസ്ഥയിലാകുകയുമായിരുന്നു.
താലൂക്ക് ആശുപത്രിയില്‍ നവീകരണം നടക്കുന്നതിനാല്‍ സൗകര്യക്കുറവുണ്ടായിരുന്നു. ഈ സമയത്ത് വിദഗ്ധ ചികിത്സ ആവശ്യമായതിനാല്‍ രാത്രി പത്തരയോടെ ജില്ലാ ആശുപത്രിയിലേക്കു മാറ്റാന്‍ ഡോക്ടര്‍ തീരുമാനിച്ചു. എന്നാല്‍ സന്ധ്യയെ ആംബുലന്‍സില്‍ കയറ്റിയപ്പോള്‍ ഭര്‍ത്താവിനും അമ്മയ്ക്കുമൊപ്പം സന്ധ്യയെ നോക്കിയിരുന്ന ഡോക്ടര്‍മാരും നഴ്‌സുമാരും കൂടെ കയറി. ഗൈനക്കോളജിസ്റ്റ് ഡോ. ആര്‍ ശ്രീജയും അനസ്‌തെറ്റിസ്റ്റ് ഡോ. ജയമിനിയുമാണ് 27കാരിയായ സന്ധ്യയ്‌ക്കൊപ്പം ആശുപത്രിയിലെത്തിയത്.
രക്തസമ്മര്‍ദത്തില്‍ ഏറ്റക്കുറച്ചില്‍ കണ്ടതിനാലാണ് ആംബുലന്‍സില്‍ സന്ധ്യയ്ക്കും ഭര്‍ത്താവിനും അമ്മയ്ക്കുമൊപ്പം ഡോക്ടര്‍മാരും നഴ്‌സുമാരും കയറിയത്. ജില്ലാ ആശുപത്രിയില്‍ വെന്റിലേറ്റര്‍ ഒഴിവില്ലായിരുന്നതിനാല്‍ പാലക്കാട്ടെ സ്വകാര്യ ആശുപത്രിയിലേക്കു മാറ്റി. അപ്പോഴും ഡോക്ടര്‍മാരും നഴ്‌സുമാരും അവരുടെ കൂടെ ഉണ്ടായിരുന്നു. രക്തസമ്മര്‍ദം സാധാരണ നിലയിലാക്കി രാത്രി 12.20നു സ്വകാര്യ ആശുപത്രിയില്‍ സന്ധ്യ പെണ്‍കുഞ്ഞിന് ജന്മം നല്‍കി.
https://www.facebook.com/Malayalivartha

























