മർദ്ദനത്തിൽ യുവാവിൻറെ വാരിയല്ല് ഒടിഞ്ഞ് ഉള്ളിലേക്ക് തറച്ചുകയറി; നെഞ്ചിൽ രക്തസ്രാവമുണ്ടായി; നെഞ്ചിനേറ്റ മർദ്ദനവും രക്തസ്രാവവുമാണ് മരണ കാരണമെന്ന് പോസ്‌റ്റുമോർട്ടം റിപ്പോർട്ട്

വിഴിഞ്ഞത്ത് ബാറിന് മുന്നിൽ യുവാവിനെ ക്രൂരമായി തല്ലിക്കൊന്ന സംഭവത്തിൽ പുറത്ത് വന്ന പോസ്റ്റ് മോർട്ടം റിപ്പോർട്ട് ഭയാനകം. മർദ്ദനത്തിൽ യുവാവിൻറെ വാരിയല്ല് ഒടിഞ്ഞ് ഉള്ളിലേക്ക് തറച്ചുകയറി. കൊല്ലപ്പെട്ട വിഴിഞ്ഞം സ്വദേശി സുമന് ആന്തരികമായി നിരവധി പരിക്കുകളുണ്ടായി . നെഞ്ചിൽ രക്തസ്രാവമുണ്ടായി. നെഞ്ചിനേറ്റ മർദ്ദനവും രക്തസ്രാവവുമാണ് മരണ കാരണമെന്നാണ് പോസ്‌റ്റുമോർട്ടം റിപ്പോർട്ടിൽ പറയുന്നത്.
വിഴിഞ്ഞത്ത് ഇന്നലെ രാത്രി പന്ത്രണ്ട് മണിക്കാണ് സംഭവം. വിഴിഞ്ഞം സ്വദേശി സുമൻറെ കൊലപാതകത്തിൽ അച്ചു, അനന്തു എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. പിടിയിലായ ഇരുവരും സഹോദരങ്ങളാണ്.
മനസാക്ഷിയെ ഞെട്ടിക്കുന്ന ക്രൂരമായ കൊലപാതകമാണ് രാത്രി നടന്നത്. പത്തിലധികം ആളുകൾ കൂടി നിൽക്കെയാണ് സംഭവമുണ്ടായത്. യുവാവിനെ ക്രൂരമായി മർദിക്കുന്നത് ആരും തടയാൻ ശ്രമിക്കുകയോ പിടിച്ചു മാറ്റുകയോ ചെയ്തില്ല. പകരം മൊബൈൽ ഫോണിൽ ദൃശ്യങ്ങൾ എടുത്തുവെന്നതും ഭയാനകം .
https://www.facebook.com/Malayalivartha


























