Widgets Magazine
06
Jul / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പ്രതിപക്ഷ നേതാവ് പിണറായി വിജയനോട് കെഎന്‍ ബാലഗോപാലിന്റെ ഭാഗത്തുനിന്ന് ഉണ്ടായ പെരുമാറ്റം.. എം വി ഗോവിന്ദൻ നേരിട്ട് ബേബിയോട് ഉന്നയിച്ച ആവശ്യമാണ് ബേബി നിഷ്കരുണം തള്ളിയത്..


മുഖ്യമന്ത്രി അറിയാതെ അമിതസുരക്ഷ..യാത്രയ്ക്കായി പൊലീസ് നിയോഗിച്ചത് 92 ഉദ്യോഗസ്ഥരെ..ലിസ്റ്റ് കണ്ടതും വി ഡി ഞെട്ടി..എല്ലാവരെയും വെട്ടി വി ഡി സതീശൻ..ജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാക്കരുതെന്ന് മുഖ്യമന്ത്രി..


തിരുവനന്തപുരം നെയ്യാറ്റിൻകരയിൽ യുവാവിനെ കുത്തിക്കൊലപ്പെടുത്തിയ കേസിൽ നാല് പേർ അറസ്റ്റിൽ


പി.എസ്.സി അംഗങ്ങളുടെ ശമ്പളം വെട്ടിക്കുറയ്ക്കണം: ചെറിയാൻ ഫിലിപ്പ്


സങ്കടക്കാഴ്ചയായി... വഴിയാത്രക്കാരന്റെ ബാഗിൽ തട്ടി റോഡിലേക്ക് മറിഞ്ഞുവീണ സ്‌കൂട്ടർ യാത്രിക ആംബുലൻസ് കയറി മരിച്ചു

രാവിലെ 12 മുതൽ ഉച്ചകഴിഞ്ഞ് രണ്ടു വരെ സംസ്ഥാനത്ത് താപനില 42 ഡിഗ്രിവരെ ഉയരും ; മനുഷ്യർ മാത്രമല്ല പക്ഷികളും മൃഗങ്ങളും വരെ ഇപ്പോഴത്തെ കൊടുംചൂടിൽ ചത്തുവീഴാവുന്ന ഭയാനകമായ സാഹചര്യം

17 APRIL 2026 02:19 PM IST
മലയാളി വാര്‍ത്ത

More Stories...

പ്രതിപക്ഷ നേതാവ് പിണറായി വിജയനോട് കെഎന്‍ ബാലഗോപാലിന്റെ ഭാഗത്തുനിന്ന് ഉണ്ടായ പെരുമാറ്റം.. എം വി ഗോവിന്ദൻ നേരിട്ട് ബേബിയോട് ഉന്നയിച്ച ആവശ്യമാണ് ബേബി നിഷ്കരുണം തള്ളിയത്..

തളിപ്പറമ്പിൽ തോട്ടിൽ ഒഴുക്കിൽപ്പെട്ട് കാണാതായ മൂന്ന് വയസ്സുകാരന്റെ മൃതദേഹം കണ്ടെത്തി....

മുഖ്യമന്ത്രി അറിയാതെ അമിതസുരക്ഷ..യാത്രയ്ക്കായി പൊലീസ് നിയോഗിച്ചത് 92 ഉദ്യോഗസ്ഥരെ..ലിസ്റ്റ് കണ്ടതും വി ഡി ഞെട്ടി..എല്ലാവരെയും വെട്ടി വി ഡി സതീശൻ..ജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാക്കരുതെന്ന് മുഖ്യമന്ത്രി..

തിരുവനന്തപുരം നെയ്യാറ്റിൻകരയിൽ യുവാവിനെ കുത്തിക്കൊലപ്പെടുത്തിയ കേസിൽ നാല് പേർ അറസ്റ്റിൽ

സംസ്ഥാനത്ത് വീണ്ടും അവയവദാനം... തിരുനെൽവേലി സ്വദേശിയായ ഏഴുവയസുകാരനാണ് അഞ്ചു പേർക്ക് പുതുജീവനേകുന്നത്

ഇനിയുള്ള മണിക്കൂറുകൾ പകൽ പുറത്തിറങ്ങുന്ന ഓരോ നിമിഷവും സൂക്ഷിക്കാൻ ജാഗ്രതാ നിർദേശം. രാവിലെ 12 മുതൽ ഉച്ചകഴിഞ്ഞ് രണ്ടു വരെ സംസ്ഥാനത്ത് താപനില 42 ഡിഗ്രിവരെ ഉയരാമെന്നിരിക്കെ നട്ടുച്ച വെയിലിൽ പണിയെടുക്കുന്നവരും നടന്നുപോകുന്നവരും ബോധം കെട്ടു വീഴാം. ചിലപ്പോൾ തളർന്നു വീണ് മരണവും സംഭവിക്കാം. മനുഷ്യർ മാത്രമല്ല പക്ഷികളും മൃഗങ്ങളും വരെ ഇപ്പോഴത്തെ കൊടുംചൂടിൽ ചത്തുവീഴാവുന്ന ഭയാനകമായ സാഹചര്യമാണുള്ളത്.

സംസ്ഥാനത്തെ 12 ജില്ലകളിൽ മഞ്ഞ അലർട്ട് നിലവിലുണ്ട്. ഉയർന്ന ചൂട് സൂര്യാഘാതം, സൂര്യാതപം, നിർജലീകരണം തുടങ്ങി നിരവധി ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങൾക്ക് കാരണമാകും. ആയതിനാൽ പൊതുജനങ്ങൾ ജാഗ്രത നിർദേശങ്ങൾ പാലിക്കേണ്ടതാണെന്ന് ദുരന്തനിവാരണ വകുപ്പ് നിർദേശിക്കുന്നു.

ശരീരത്തിലെ ചർമം പൊളിഞ്ഞു വീഴാനുള്ള സാധ്യത പോലും കുറവല്ല. സംസ്ഥാനത്ത് മൂന്നിടത്ത് മനുഷ്യരുടെ ശരീരം പൊള്ളി ചർമം വെന്തുപോയ സാഹചര്യമുണ്ടായി. 40 ഡിഗ്രിയാണ് കേരളത്തിലെ താപനിലയെങ്കിലും നിലവിൽ അന്തരീക്ഷ ഈർപ്പം മൂലം 52 ഡിഗ്രി ചൂടാണ് അന്തരീക്ഷത്തിലുണ്ടായിരിക്കുന്നത്.

കേരളത്തിൽ വൈദ്യുതി ഉത്പാദനം ആറായിരം മെഗാവാട്ട് എന്ന റിക്കാർഡിലെത്തിയെന്നതു മാത്രമല്ല സംസ്ഥാനത്തെ അണക്കെട്ടുകളിൽ ജലനിരപ്പ് 32 ഡിഗ്രിയിലേത്ത് താഴ്ന്നതോടെ പവർ കട്ടി്‌നുള്ള സാധ്യതയും സാഹഹചര്യവും ഏറെയാണ്. അണക്കെട്ടുകളിൽ ജലനിരപ്പ് അതിവേഗം താഴുന്ന സാഹചര്യത്തിൽ അടുത്തയാഴ്ചയോടെ വൈദ്യുതി ഉത്പാദനം നിറുത്തിവയ്ക്കാനുള്ള സാഹചര്യവും നിലനിൽക്കുകയാണ്.

കനത്ത ചൂടിൽ വെന്തുരുകുന്ന സംസ്ഥാനത്ത് താപനില മുന്നറിയിപ്പ് തുടരുകയാണ്. 12 ജില്ലകളിൽ ഉയർന്ന താപനില മുന്നറിയിപ്പ് നൽകിയിരിക്കുകയാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ്. പാലക്കാട് 41 ഡിഗ്രി സെൽഷ്യസ് വരെ ചൂട് കൂടാൻ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ വിഭാഗത്തിന്റെ മുന്നറിയിപ്പ്. 19-ാം തിയതി വരെ കൊല്ലം ജില്ലയിൽ ഉയർന്ന താപനില 39 ഡിഗ്രി സെൽഷ്യസ് വരെയും കോട്ടയം ജില്ലയിൽ 38 ഡിഗ്രി സെൽഷ്യസ് വരെയും തിരുവനന്തപുരം, പത്തനംതിട്ട, ആലപ്പുഴ, എറണാകുളം, തൃശ്ശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ ഉയർന്ന താപനില 37 ഡിഗ്രി സെൽഷ്യസ് വരെയും ഉയരാൻ സാധ്യതയുണ്ട്. മുൻ വർഷങ്ങളെക്കാൾ ശരാശരി രണ്ടു മുതൽ മൂന്നുവരെ ഡിഗ്രിയുടെ താപവർധനയ്ക്കുള്ള സാധ്യതയാണെന്ന് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു.

ചൂടിനൊപ്പം അൾട്രാവയലറ്റ് വികിരണത്തോതും വർധിക്കുന്നത് ആശങ്ക വർധിപ്പിക്കുന്നുണ്ട്. . കൊല്ലം ജില്ലയിലെ കൊട്ടാരക്കര, പത്തനംതിട്ടയിലെ കോന്നി), ആലപ്പുഴയിലെ ചെങ്ങന്നൂർ, കോട്ടയത്ത് ചങ്ങനാശേരി), ഇടുക്കിയിലെ മൂന്നാർ), പാലക്കാട് ജില്ലയിലെ തൃത്താല എന്നിവിടങ്ങളിലാണ് ഓറഞ്ച് അലർട്ട്. അൾട്രായലറ്റ് സൂചികയിൽ ആറു മുതൽ എട്ടുവരെ രേഖപ്പെടുത്തുമ്പോഴാണ് ഓറഞ്ച് അലർട്ട് പ്രഖ്യാപിക്കുന്നത്. അഞ്ച് ജില്ലകളിൽ മഞ്ഞ അലർട്ടും പ്രഖ്യാപിച്ചു. എറണാകുളം കളമശ്ശേരി, തൃശൂർ ഒല്ലൂർ, മലപ്പുറം പൊന്നാനി, കോഴിക്കോട് ബേപ്പൂർ, വയനാട് മാനന്തവാടി എന്നിവിടങ്ങളിലാണ് മഞ്ഞ അലർട്ട്.തുടർച്ചയായി കൂടുതൽ സമയം അൾട്രാവയലറ്റ് രശ്മികൾ ശരീരത്തിൽ ഏൽക്കുന്നത് സൂര്യാതപത്തിനും ത്വക്ക് രോഗങ്ങൾക്കും നേത്രരോഗങ്ങൾക്കും മറ്റ് ആരോഗ്യ പ്രശ്‌നങ്ങൾക്കും കാരണമായേക്കാം.

കേരളമുൾപ്പെടെ ദക്ഷിണേന്ത്യയുടെ ഉച്ചയിൽ സൂര്യൻ നിൽക്കുന്നതിനാൽ അൾട്രാ വയലറ്റ് രശ്മികൾ കൂടുതലാണ്. മഴ മേഘങ്ങളുടെ സാന്നിധ്യമില്ലാത്തതും ചൂടു കൂടാൻ കാരണമാണ്. വടക്കൻ അറബിക്കടലിൽ നിന്നുള്ള എതിർചക്രവാതവും ചൂടുകൂടിയ വായുസഞ്ചാരവും മറ്റൊരു കാരണമാണ്. അടുത്ത രണ്ട് ദിവസങ്ങളിൽ സംസ്ഥാനത്ത് വയനാടും ഇടുക്കിയും ഒഴികെയുള്ള ജില്ലകളിൽ താപനില 38 ഡിഗ്രി സെൽഷ്യസിനു മുകളിലേക്ക് ഉയരുമെന്നാണു കാലാവസ്ഥാ മുന്നറിയിപ്പ്. വേനൽ കടുത്തതോടെ ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് 2,341 അടിയായി കുറഞ്ഞു. ഇടുക്കിയിൽ കഴിഞ്ഞ വർഷത്തെക്കാൾ 8.3 അടി വെള്ളം കുറവാണിപ്പോൾ. കെഎസ്ഇബിയുടെ സംസ്ഥാനത്തെ എല്ലാ അണക്കെട്ടുകളിലും ഇപ്പോൾ 37 ശതമാനം മാത്രം വെള്ളമാണു ശേഷിക്കുന്നത്. സംസ്ഥാനത്തിന്റെ ചരിത്രത്തിൽ ആദ്യമായി ഏപ്രിൽ മാസത്തിൽ സംസ്ഥാനത്തെ ഒരു ദിവസത്തെ ശരാശരി വൈദ്യുതി ഉപയോഗം 102 ദശലക്ഷം യൂണിറ്റായി ഉയർന്നിരുന്നു. കഴിഞ്ഞ വർഷം ഇത് 93 ദശലക്ഷം യൂണിറ്റായിരുന്നു. ഇപ്പോൾ സംസ്ഥാനത്ത് പ്രതിദിനം 80 ദശലക്ഷം യൂണിറ്റ് വൈദ്യുതി ഇറക്കുമതി ചെയ്യുന്നുണ്ട്. കാലവർഷം എത്താൻ ഇനിയും 48 ദിവസം കൂടി വേണമെന്നിരിക്കെ സംസ്ഥാനം നേരിടുന്നത് അതിരൂക്ഷമായ പ്രതിസന്ധിയാണ്.
വൈദ്യുതി എത്തിച്ചാൽ മാത്രമേ പ്രതിസന്ധിയില്ലാതെ മുന്നോട്ടുകൊണ്ടുപോകാൻ സാധിക്കൂവെന്നും അധികൃതർ പറയുന്നു.

താപനില ഓരോ വർഷവും വർധിക്കുന്നതിനാൽ ഓരോ വർഷവും മുൻവർഷത്തേക്കാൾ അഞ്ച് ശതമാനത്തോളം വൈദ്യുതി ഉപയോഗം വർധിക്കുന്നുണ്ട്. വീടിനുള്ളിൽ നും എസിയുമൊന്നുമില്ലാതെ നിൽക്കാനാവാത്ത സാഹചര്യമാണ്.  ഏറ്റവും കൂടുതൽ ചൂട് അനുഭവപ്പെടുന്നതും പാലക്കാട് ജില്ലയിലാണ്. രാവിലെ 11 മണിക്കോ, വൈകിട്ട് 3 മണിക്കോ പോലും പുറത്തിറങ്ങിയാൽ പൊള്ളുന്ന രീതിയിലാണ് ചൂട് അനുഭവപ്പെടുന്നത്. ശബരിഗിരി ജലവൈദ്യുത പദ്ധതിയുടെ ഭാഗമായ കക്കി-ആനത്തോട് അണക്കെട്ടിലെ ജലനിരപ്പ് 34 ശതമാനമായി താഴ്ന്നു. വൈദ്യുതി ഉൽപാദനത്തിന് ആവശ്യമായ വെള്ളം ലഭ്യമല്ലാത്ത സാഹചര്യത്തിൽ വൈദ്യുതി ഉപഭോഗത്തിൽ ജാഗ്രത നിർദ്ദേശമുണ്ട്

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ബാലഗോപാൽ ചെയ്തത് ശരിയാണെന്ന് സി പി എം  (45 minutes ago)

  ഓഹരി വിപണിയില്‍ മുന്നേറ്റം... ബിഎസ്ഇ സെന്‍സെക്‌സ് 500ലധികം പോയിന്റ് മുന്നേറി, നിഫ്റ്റി 24,400 എന്ന സൈക്കോളജിക്കല്‍ ലെവലിന് മുകളിൽ  (1 hour ago)

എമിറേറ്റ്സ് റോഡ് ദുരന്തം: ഇന്ത്യക്കാരുൾപ്പെടുന്ന പ്രവാസി തൊഴിലാളികളുടെ കുടുംബങ്ങൾക്കുള്ള 2.6 കോടിയുടെ സഹായം വീടുകളിലെത്തിച്ച് ഡോ. ഷംഷീർ വയലിൽ  (1 hour ago)

തളിപ്പറമ്പിൽ തോട്ടിൽ ഒഴുക്കിൽപ്പെട്ട് കാണാതായ മൂന്ന് വയസ്സുകാരന്റെ മൃതദേഹം കണ്ടെത്തി....  (1 hour ago)

V D SATHEESHAN അമിതസുരക്ഷയുമായി പൊലീസ്;  (1 hour ago)

വനിതാ ട്വന്റി20 ലോകകപ്പിൽ ഓസ്‌ട്രേലിയയെ ഏഴാം കിരീടത്തിലേക്ക് നയിച്ച ഓപ്പണർ ബെത്ത് മൂണിക്ക് ചരിത്ര റെക്കോഡ്....  (1 hour ago)

  കശ്മീരിൽ കനത്ത മഴയിൽ മണ്ണിടിച്ചിൽ  (1 hour ago)

സൗദി കിഴക്കൻ പ്രവിശ്യയിലെ റാസ് അൽ ഖൈറിൽ ജോലിസ്ഥലത്തുണ്ടായ അപകടത്തിൽ ഇന്ത്യൻ യുവാവിന് ദാരുണാന്ത്യം  (2 hours ago)

തിരുവനന്തപുരം നെയ്യാറ്റിൻകരയിൽ യുവാവിനെ കുത്തിക്കൊലപ്പെടുത്തിയ കേസിൽ നാല് പേർ അറസ്റ്റിൽ  (2 hours ago)

സംസ്ഥാനത്ത് വീണ്ടും അവയവദാനം... തിരുനെൽവേലി സ്വദേശിയായ ഏഴുവയസുകാരനാണ് അഞ്ചു പേർക്ക് പുതുജീവനേകുന്നത്  (2 hours ago)

സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ നേരിയ ഇടിവ്...പവന് 80 രൂപയുടെ കുറവ്  (3 hours ago)

വെങ്ങാനൂരിൽ സ്വകാര്യ ധനകാര്യ സ്ഥാപനത്തിലെ 70 പവൻ സ്വർണം നഷ്‌ടപ്പെട്ട മനോവിഷമത്തിൽ ആത്മഹത്യയ്ക്ക് ശ്രമിച്ച രണ്ടാമത്തെ യുവതിയും മരിച്ചു...  (3 hours ago)

പി.എസ്.സി അംഗങ്ങളുടെ ശമ്പളം വെട്ടിക്കുറയ്ക്കണം: ചെറിയാൻ ഫിലിപ്പ്  (4 hours ago)

വോട്ടർ പട്ടിക പുതുക്കൽ പ്രക്രിയയുടെ ആദ്യ ഘട്ടത്തിന് ശേഷം മൂന്ന് സംസ്ഥാനങ്ങളിലെ കരട് വോട്ടർ പട്ടിക പുറത്തിറക്കി  (4 hours ago)

കണ്ണാടിയിൽ പ്രതിഫലിക്കുന്നതുപോലെ അക്ഷരങ്ങളെ തിരിച്ചും മറിച്ചും എഴുതുന്നതിൽ വിദഗ്ധനായിരുന്ന ആയത്തുപടി പള്ളിക്കരക്കാരൻ പി.പി. റാഫേൽ അന്തരിച്ചു....  (4 hours ago)

Malayali Vartha Recommends