സോഷ്യൽ മീഡിയയാണല്ലോ കേരളത്തിലെ കോൺഗ്രസിന്റെ മുഖ്യമന്ത്രിയെ തീരുമാനിക്കുന്നത്? അതിനൊരു സംവിധാനമുണ്ടല്ലോ; കോൺഗ്രസ് ആദ്യമായിട്ടല്ലല്ലോ മുഖ്യമന്ത്രിയെ തീരുമാനിക്കുന്നത്; പൊട്ടിത്തെറിച്ച് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല

സാമൂഹിക മാധ്യമങ്ങൾ എല്ലാവർക്കും അവരുടെ അഭിപ്രായങ്ങൾ പറയാനുള്ള വേദിയാണെന്നും ഈ തെരഞ്ഞെടുപ്പിൽ സാമൂഹിക മാധ്യമങ്ങൾ വളരെയേറെ ഞങ്ങളെ സഹായിച്ചിട്ടുണ്ടെന്നും കോൺഗ്രസ് നേതാവ് . വിദേശങ്ങളിൽ നിന്നു കൊണ്ടു പോലും ധാരാളം സുഹൃത്തുക്കൾ സോഷ്യൽ മീഡിയയിലൂടെ പ്രചരണങ്ങൾ നടത്തുന്നുണ്ട്. അതൊക്കെ നല്ല കാര്യമാണ്. അതിനെയൊക്കെ ഞാൻ അഭിനന്ദിക്കുന്നതാണ്.
പക്ഷെ ഇപ്പോൾ മുഖ്യമന്ത്രി പദവുമായി ബന്ധപ്പെട്ട വിവാദങ്ങൾ അനാവശ്യമാണ്. കാരണം ജനങ്ങൾ വോട്ട് ചെയ്ത് ആ മെഷീൻ സേഫ് കസ്റ്റഡിയിലാണ്. അത് പൊട്ടിച്ചിട്ടില്ല, എണ്ണിയിട്ടില്ല. നാലാം തീയതി മാത്രമേ വോട്ടെണ്ണി തുടങ്ങൂ. അപ്പൊ വോട്ടെണ്ണി തുടങ്ങുന്നതിനു മുമ്പ് നമ്മൾ ഇത്തരം വിവാദങ്ങൾ ഉണ്ടാക്കുന്നതിൽ ഒരർത്ഥവുമില്ല.
ഞാൻ ഏതായാലും ഈ വിവാദത്തിൽ പങ്കെടുക്കാത്ത ഒരാളാണ്. ഞാൻ സോഷ്യൽ മീഡിയയിൽ ഒരു തരത്തിലും ആർക്കെങ്കിലും അനുകൂലമായിട്ടോ എനിക്ക് അനുകൂലമായിട്ടോ മറ്റുള്ളവർക്കെതിരായിട്ടോ ഒന്നും ഞാൻ ഇന്നുവരെ ചെയ്തിട്ടില്ല. അതുകൊണ്ട് എനിക്ക് പറയാൻ കഴിയും ഇത് അനാവശ്യ വിവാദമാണ്. ഈ വിവാദത്തിന് ഒരർത്ഥവുമില്ല. അത് നമ്മളെ വിജയിപ്പിക്കാൻ കാത്തിരിക്കുന്ന കേരളത്തിലെ ലക്ഷോപലക്ഷം വരുന്ന ജനങ്ങളുടെ പ്രവർത്തകരുടെയും മനോവീര്യത്തെ കെടുത്താൻ മാത്രമേ ഇത് സഹായിക്കുകയുള്ളൂ. അതുകൊണ്ട് ഇത്തരം വിവാദങ്ങളിൽ നിന്ന് എല്ലാവരും ഒഴിഞ്ഞു നിൽക്കണമെന്നാണ് എന്റെ അഭിപ്രായം.
അല്ല, അത്തരം സോഷ്യൽ മീഡിയയാണല്ലോ കേരളത്തിലെ കോൺഗ്രസിന്റെ മുഖ്യമന്ത്രിയെ തീരുമാനിക്കുന്നത്? അതിനൊരു സംവിധാനമുണ്ടല്ലോ. കോൺഗ്രസ് ആദ്യമായിട്ടല്ലല്ലോ മുഖ്യമന്ത്രിയെ തീരുമാനിക്കുന്നതും ഗവണ്മെന്റ് ഉണ്ടാക്കുന്നതും. അപ്പോൾ അതിന് വ്യവസ്ഥാപിതമായ മാർഗങ്ങളുണ്ട്. അത് ആ സമയത്ത് കോൺഗ്രസ് ഹൈക്കമാൻഡ് തീരുമാനിക്കേണ്ട കാര്യമാണ്. അതിനുമുമ്പ് നമ്മൾ വിവാദങ്ങൾ ആരുമുണ്ടാക്കുന്നത് ശരിയല്ല എന്നാണ് എന്റെ അഭിപ്രായം. ഞാനടക്കം ആരും ഉണ്ടാക്കരുത് എന്നാണ് എന്റെ അഭിപ്രായം. അതുകൊണ്ടുതന്നെയാണ് ഞാൻ അത്തരം വിവാദങ്ങളിൽ പങ്കെടുക്കാതെ മാറി നിൽക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
https://www.facebook.com/Malayalivartha

























