രഞ്ജിനി മമ്മൂക്കയെ കണ്ട് പഠിക്ക്… തെരുവു നായയുടെ കടിയേറ്റ മൂന്നു വയസുകാന്റെ ചികിത്സ പൂര്‍ണമായും മമ്മൂട്ടി ഏറ്റെടുത്തു

നായ്ക്കള്‍ക്ക് വേണ്ടി വാദിച്ച രഞ്ജിനി ഹരിദാസ് മമ്മൂട്ടിയെ കമ്ടു പടിക്കണം. കോതമംഗലത്തു തെരുവു നായയുടെ കടിയേറ്റ മൂന്നു വയസുകാരന്‍ ദേവാനന്ദിനു സഹായമായി മമ്മൂട്ടി രംഗത്തെത്തി. ചികിത്സയ്ക്കാവശ്യമായ സാമ്പത്തിക സഹായമാണ് മമ്മൂട്ടി വാഗ്ദാനം ചെയ്തിരിക്കുന്നത്. വിവരം കുട്ടിയുടെ മാതാപിതാക്കളെ അറിയിച്ചു. മമ്മൂട്ടിയുടെ ജന്മദിനംകൂടിയായ ഇന്ന് മറ്റൊരു സത്കര്‍മ്മത്തിനും കൂടി വേദിയായി.
ഇന്നലെ ഉച്ചയ്ക്കു 1.45നാണ് വീടിനു മുന്‍ഭാഗത്തു വരാന്തയില്‍ കളിച്ചുകൊണ്ടിരുന്ന കോതമംഗലം അമ്പോലി തൃക്കാരുകുടിയില്‍ രവി, അമ്പിളി ദമ്പതികളുടെ മകന്‍ അമ്പാടി എന്നുവിളിക്കുന്ന ദേവാനന്ദിനാണ് തെരുവു നായുടെ ആക്രണം ഉണ്ടായത്. വരാന്തയില്‍നിന്നു നായ കുട്ടിയെ കടിച്ചു വലിച്ചു മുറ്റത്തേയ്ക്കിട്ടു തുടരെ കടിക്കുകയായിരുന്നു. കുഞ്ഞിന്റെ നിലവിളി കേട്ട് അമ്മ അമ്പിളിയും മുത്തശി കാര്‍ത്ത്യായനിയും ഓടിയെത്തിയപ്പോള്‍ മുറ്റത്തിട്ടു നായ കുഞ്ഞിനെ കടിച്ചു കീറുന്നതാണു കണ്ടത്.
ആക്രമണത്തില്‍ കുട്ടിയുടെ ശരീരത്തിന്റെ വിവിധ ഭാഗങ്ങളില്‍ കടിയേറ്റു. പരിഭ്രാന്തരായ വീട്ടുകാര്‍ ബഹളം കൂട്ടി ഒരുവിധത്തില്‍ നായയെ തുരത്തി. രക്തത്തില്‍ കുളിച്ച കുട്ടിയെ കോരിയെടുത്തു സമീപവാസികള്‍ കോതമംഗലത്തെ സ്വകാര്യ ആശുപത്രിയിലും പിന്നീടു ലിറ്റില്‍ ഫല്‍വര്‍ ആശുപത്രിയിലും എത്തിക്കുകയായിരുന്നു.ദേവാനന്ദിനെ ഇന്നു ശസ്ത്രക്രിയയ്ക്കു വിധേയനാക്കും. രണ്ടു കണ്ണുകളുടേയും കണ്‍പോളകള്‍ക്ക് സാരാമായ പരിക്കേറ്റിറ്റുണ്ട്. ഇടതു കണ്ണിന്റെ ഞരമ്പിനും ക്ഷതമുണ്ട്. ശസ്ത്രക്രിയ നടത്തിയ ശേഷം പ്ലാസ്റ്റിക് സര്‍ജറി ചെയ്യണമെന്നാണ് ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചിരിക്കുന്നത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha


























