മുല്ലെപ്പെരിയാറില്‍ പുതിയ അണക്കെട്ട് നിര്‍മാണത്തിനുള്ള പരിസ്ഥിതി പഠനാനുമതി കേന്ദ്രം റദ്ദാക്കി

കേരളത്തിന് തിരിച്ചടി. മുല്ലപ്പെരിയാറില്‍ പുതിയ അണക്കെട്ടിനായുള്ള പരിസ്ഥിതി ആഘാത പഠനാനുമതി കേന്ദ്ര വനംവന്യജീവി ബോര്‍ഡ് റദ്ദാക്കി. സുപ്രീം കോടതിയില്‍ കേസ് നിലവിലുള്ളതിനാലാണ് നടപടി. കോടതിയില്‍ കേസുള്ള കാര്യം അറിയിക്കാത്തതില്‍ കേരളത്തെ ബോര്‍ഡ് വിമര്‍ശിച്ചു. നേരത്തെ നല്‍കിയ അനുമതിയാണ് ഇപ്പോള്‍ റദ്ദാക്കിയിരിക്കുന്നത്.
നേരത്തെ പരിസ്ഥിതി പഠനത്തിന് അനുമതി നല്‍കണമെന്ന് ആവശ്യപ്പെട്ട് കേരളം കേന്ദ്ര വനംപരിസ്ഥിതി മന്ത്രാലയത്തില്‍ അപേക്ഷ നല്‍കിയിരുന്നു. എന്നാല്‍ സുപ്രീം കോടതിയില്‍ കേസുള്ളതിനാല്‍ അപേക്ഷ പരിഗണിക്കാനാവില്ലെന്ന് മന്ത്രാലയം തീരുമാനമെടുത്തു. വനംവന്യ ജീവി ബോര്‍ഡിന്റെ അനുമതിയുള്ളതിനാല്‍ പരിസ്ഥിതി ആഘാത പഠനവുമായി ബന്ധപ്പെട്ട നടപടികളുമായി മുന്നോട്ടു പോകാമെന്നായിരുന്നു കേരളത്തിന്റെ നിലപാട്.
എന്നാല്‍ വനംവന്യ ജീവി വകുപ്പും അനുമതി റദ്ദാക്കിയതിനാല്‍ മുല്ലപ്പെരിയാറില്‍ പുതിയ അണക്കെട്ട് നിര്‍മാണത്തിനായി തുടര്‍ പഠനങ്ങള്‍ നടത്തുന്നതിനുള്ള അനുമതി കേരളത്തിന് ഇതോടെ നിഷേധിക്കപ്പെട്ടിരിക്കുകയാണ്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha


























