യുവ നേതാക്കള്‍ക്ക് ഡല്‍ഹിവേണ്ട, ഡല്‍ഹിയില്‍ പ്രവര്‍ത്തിക്കാനുള്ള രാഹുല്‍ ഗാന്ധിയുടെ ക്ഷണം നിരസിച്ച് യുവനേതാക്കള്‍

ഡല്‍ഹിയില്‍ പ്രവര്‍ത്തിക്കാന്‍ ക്ഷണിച്ച രാഹുല്‍ഗാന്ധിയോട് പറ്റില്ലെന്ന് പറഞ്ഞ് കോണ്‍ഗ്രസിലെ എംഎല്‍എമാരുള്‍പ്പെടുന്ന യുവ നേതാക്കള്‍. കെപിസിസി ജനറല്‍ സെക്രട്ടറിമാരായ സതീശന്‍ പാച്ചേനി, എം. ലിജു, എംഎല്‍എമാരായ ടി.എന്‍. പ്രതാപന്‍, വി.ടി. ബലറാം, ഹൈബി ഈഡന്‍!, ഷാഫി പറമ്പില്‍, രാജീവ് ഗാന്ധി പഞ്ചായത്തീരാജ് സംഘടന്‍ ദേശിയ കണ്‍വീനര്‍ അനില്‍ അക്കര എന്നിവരെയാണ് കേരളത്തില്‍ നിന്നു രാഹുല്‍ ഗാന്ധി കൂടിക്കാഴ്ചയ്ക്കു ക്ഷണിച്ചത്. രാഹുല്‍ ഗാന്ധി നടത്തിയ കൂടിക്കാഴ്ചയില്‍ വരാന്‍ പോകുന്ന നിയമസഭാ തിരഞ്ഞെടുപ്പു ചൂണ്ടിക്കാട്ടിയാണ് യുവനേതാക്കള്‍ ഡല്‍ഹി കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്നതിനുള്ള ബുദ്ധിമുട്ട് അറിയിച്ചത്. നേരത്തെ തീരുമാനിച്ച് വന്നതുപോലെയായിരുന്നു ഇവരുടെ മറുപടി. നേതാക്കളുടെ മറുപടി രാഹുല്‍ ഗാന്ധിയെ അമ്പരപ്പിച്ചു.
എഐസിസിയില്‍ നടക്കുന്ന പുനഃസംഘടനയുടെ ഭാഗമായാണ് രാഹുല്‍ഗാന്ധി നേതാക്കളെ ഡല്‍ഹിക്ക് ക്ഷണിച്ചത്.ഇതിനു മുന്നാടിയായി വിവിധ സംസ്ഥാനങ്ങളില്‍ നിന്നു തിരഞ്ഞെടുക്കപ്പെട്ടവരുടെ കൂടിക്കാഴ്ച നേരത്തെ നടത്തിയിരുന്നു. ഇവരില്‍ നിന്നു തിരഞ്ഞെടുത്ത നൂറോളം നേതാക്കളുടെ അവസാനവട്ട കൂടിക്കാഴ്ചയാണ് ഈ മാസം ഒന്നു മുതല്‍ നാല് വരെ ഡല്‍ഹിയില്‍ തുഗ്ലക്ക് റോഡിലുള്ള രാഹുല്‍ ഗാന്ധിയുടെ വീട്ടില്‍ നടന്നത്. ഈ കൂടിക്കാഴ്ചയ്ക്കായി കേരളത്തില്‍ നിന്നു തിരഞ്ഞെടുക്കപ്പെട്ട ഏഴ് നേതാക്കളും ഒരേ സ്വരത്തിലാണ് ഡല്‍ഹി കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്നതിന്റെ ബുദ്ധിമുട്ട് അറിയിച്ചത്. ഏഴു പേരും വരുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ മല്‍സരിക്കാന്‍ താല്‍പര്യമുള്ളവരാണെന്നാണ് അറിയുന്നത്. എഐസിസി ഭാരവാഹികളുടെ പൂര്‍ണസമയ പ്രവര്‍ത്തനമാണ് രാഹുല്‍ ഗാന്ധി ആവശ്യപ്പെടുന്നത്. നിയമസഭാ തിരഞ്ഞെടുപ്പില്‍ പൂര്‍ണസമയവും തങ്ങളുടെ പ്രവര്‍ത്തനം സംസ്ഥാനത്തിനാവശ്യമുണ്ടെന്നാണ് നേതാക്കള്‍ രാഹുല്‍ ഗാന്ധിയെ ധരിപ്പിച്ചതെന്നാണ് അറിയുന്നത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
https://www.facebook.com/Malayalivartha


























