തദ്ദേശ തെരഞ്ഞെടുപ്പ് നവംബര്‍ അവസാനം നടത്താന്‍ ധാരണ; നേരത്തെ നടത്തണമെന്ന ബി.ജെ.പി, സി.പി.എം, സി.പി.ഐ കക്ഷികളുടെ അഭിപ്രായം കമ്മീഷന്‍ കേട്ടില്ല

തദ്ദേശ തെരഞ്ഞെടുപ്പ് നവംബര്‍ അവസാനം നടത്താന്‍ ധാരണയായതായി റിപ്പോര്‍ട്ട്. ഇന്ന് രാവിലെ തെരഞ്ഞെടുപ്പ് കമ്മീഷന്‍ വിളിച്ച് ചേര്‍ത്ത സര്‍വകക്ഷി യോഗത്തില്‍ ഇടത് മുന്നണിയും ബിജെപിയും തെരഞ്ഞെടുപ്പ് നീട്ടുന്നതിനെ എതിര്‍ത്തെങ്കിലും നിലവിലുള്ള സാഹചര്യം കമ്മീഷന്‍ വിശദീകരിച്ചു.
28 പുതിയ മുനിസിപ്പാലിറ്റികളിലും കണ്ണൂര്‍ കോര്‍പ്പറേഷനിലും തെരഞ്ഞെടുപ്പ് നടത്താന്‍ ഒരു മാസത്തെ സാവകാശം ആവശ്യമുണ്ടെന്ന് കമ്മീഷന്‍ വ്യക്തമാക്കി. കോടതി ഈ നഗരസഭകളെ അംഗീകരിച്ചതാണ്. സര്‍ക്കാരും തെരഞ്ഞെടുപ്പ് നടത്തണമെന്ന നിലപാടിലാണ്. കമ്മീഷന് അത് നടത്തിക്കൊടുക്കാന്‍ ബാധ്യതയുണ്ടെന്നും കമ്മീഷണര്‍ വിശദീകരിച്ചു.
മണ്ഡലകാലത്ത് തെരഞ്ഞെടുപ്പ് നടത്തരുതെന്ന് ബി.ജെ.പി ആവശ്യപ്പെട്ടു. തിരഞ്ഞെടുപ്പ് സമയത്ത് തന്നെ നടത്തി ഭരണഘടനാ ബാദ്ധ്യത നിറവേറ്റണമെന്ന് സി.പി.എം സി.പി.ഐ കക്ഷികള്‍ ആവശ്യപ്പെട്ടു. എന്നാല്‍ നവംബര്‍ അവസാനം തെരഞ്ഞെടുപ്പ് നടത്തണമെന്ന സര്‍ക്കാര്‍ നിലപാട് കോണ്‍ഗ്രസ്, മുസ്ലീ ലീഗ് അടക്കമുള്ള യു.ഡി.എഫ് കക്ഷികള്‍ ആവര്‍ത്തിച്ചു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha


























