ഗുരുവിനെ കുരിശില്‍ തറച്ച നിശ്ചല ദൃശ്യം തെറ്റ്: കോടിയേരി

ഒടുവില്‍ ഏറ്റുപറഞ്ഞ് കോടിയേരി. ഗുരുവിനെ ക്രൂശിച്ച നിശ്ചയദൃശ്യം തള്ളിപ്പറഞ്ഞ് ഒടുവില്‍ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും. സി.പി.എമ്മിന്റെ ഓണം ഘോഷയാത്രയില്‍ ശ്രീനാരായണ ഗുരുവിനെ കുരിശില്‍ തറയ്ക്കുന്ന നിശ്ചല ദൃശ്യം ഉണ്ടാക്കിയ നടപടി തെറ്റെന്ന് കോടിയേരി പറഞ്ഞു. പ്രവര്‍ത്തകര്‍ കൂടുതല്‍ ജാഗ്രത പാലിക്കണമായിരുന്നു. ഗുരു വചനങ്ങള്‍ ആര്‍.എസ്.എസ് വളച്ചൊടിച്ചതിനാലാണ് പരിപാടി സംഘടിപ്പിച്ചത്. ശ്രീനാരയണ ഗുരുവിനെ വേദനിപ്പിക്കുന്ന ഒരു നടപടിയും സി.പി.എം സ്വീകരിക്കില്ല. ഗുരുവിന്റെ ആശയങ്ങള്‍ പ്രവര്‍ത്തികമാക്കാനാണ് സി.പി.എം ശ്രമമെന്നും അദ്ദേഹം വ്യക്തമാക്കി.
നേരത്തെ, ഘോഷയാത്രയില്‍ ശ്രീനാരായണ ഗുരുവിനെ അപമാനിച്ചിട്ടില്ലെന്ന് പറഞ്ഞ കോടിയേരി ഗുരുവിനെ അപമാനിച്ചുവെന്ന് വരുത്തിതീര്‍ക്കാന്‍ ആര്‍.എസ്.എസ് തെറ്റായ പ്രചാരണം നടത്തുകയാണെന്ന് ആരോപിച്ചിരുന്നു. ഗുരുവിനെ സി.പി.എം ആദരിച്ചിട്ടേയുള്ളു. നങ്ങാറത്ത് പീടികയില്‍ ഗുരുപ്രതിമ തകര്‍ത്തത് മറച്ചുവയ്ക്കാനാണ് ആര്‍.എസ്.എസിന്റെ ഈ ആരോപണമെന്നും കോടിയേരി കുറ്റപ്പെടുത്തിയിരുന്നു.
അതേസമയം, സി.പി.എം നടപടിയില്‍ ഡല്‍ഹിയിലും പ്രതിഷേധം ഉയര്‍ന്നു. സി.പി.എം ഗുരുവിനെ അപമാനിച്ചുവെന്ന് ആരോപിച്ച് എസ്.എന്‍.ഡി.പി ഡല്‍ഹി യൂണിയന്‍ നാളെ എ.കെ.ജി ഭവനിലേക്ക് പ്രതിഷേധ പ്രകടനം നടത്തും.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
https://www.facebook.com/Malayalivartha


























