Widgets Magazine
18
Dec / 2025
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

കളമശേരി ക്രൈംബ്രാഞ്ച് ആസ്ഥാനത്തിരുന്ന് ദിലീപ് വിളിച്ച വിളി തിരുവനന്തപുരത്ത് പള്ളി കൊള്ളുന്ന പത്മനാഭസ്വാമി വരെ കേട്ടു.... ദിലീപിന്റെ ഫോണ്‍ കോളുകള്‍ ദിലീപിനെ തന്നെ കാണിച്ചപ്പോള്‍ നെഞ്ചില്‍ കൈവച്ച് ദിലീപ് ... ദിലീപിനെയും അനൂപിനെയും സൂരജിനെയും ഒരുമിച്ചിരുത്തിയാണ് ചോദ്യം ചെയ്യുന്നത്

24 JANUARY 2022 02:55 PM IST
മലയാളി വാര്‍ത്ത

എന്റെമ്മോ! കളമശേരി ക്രൈംബ്രാഞ്ച് ആസ്ഥാനത്തിരുന്ന് ദിലീപ് വിളിച്ച വിളി തിരുവനന്തപുരത്ത് പള്ളി കൊള്ളുന്ന പത്മനാഭസ്വാമി വരെ കേട്ടു.

ദിലീപിന്റെ ഫോണ്‍ കോളുകള്‍ ദിലീപിനെ തന്നെ കാണിച്ചപ്പോഴാണ് ദിലീപ് നെഞ്ചില്‍ കൈവച്ചത്. ദിലീപിനെയും അനൂപിനെയും സൂരജിനെയും ഒരുമിച്ചിരുത്തിയാണ് ചോദ്യം ചെയ്യുന്നത്.

 



പോലീസുദ്യോഗസ്ഥരെ അപായപ്പെടുത്താനുള്ള നീക്കങ്ങള്‍ക്ക് ദിലീപ് ചുക്കാന്‍ പിടിച്ചുവെന്ന ബാലചന്ദ്രകു മാറിന്റെ മൊഴി പുറത്തു വന്നയുടനെ ദിലീപും കൂട്ടുപ്രതികളും പരസ്പരം നടത്തിയ ഫോണ്‍ സംഭാഷണങ്ങളുടെ വിശദാംശങ്ങള്‍ ക്രൈംബ്രാഞ്ചിന് ലഭിച്ചു. ഇതില്‍ ഗൂഢാലോചനയുടെ വ്യക്തമായ വിവരങ്ങള്‍ ലഭ്യമാണ്.കഴിഞ്ഞ ഒരാഴ്ച പ്രതികള്‍ തമ്മി ലും പ്രതികള്‍ പുറത്തേക്കും പൊരിഞ്ഞവിളിയായിരുന്നു.

ബാലചന്ദ്രകുമാര്‍ ആരോപണവുമായി രംഗത്തു വന്നയുടന്‍ തന്നെ ദിലീപിന്റെയും സംഘാംഗങ്ങളുടെയും ഫോണുകള്‍ പോലീസ് ക്യത്യമായി നിരീക്ഷിക്കുന്നുണ്ടായിരുന്നു. ബാലചന്ദ്രകുമാറിന്റെ അപ്രതീക്ഷിത ആക്രമണത്തില്‍ പരിഭ്രാന്തനായ ദിലീപും സംഘവും അന്തം വിട്ടാണ് ഫോണ്‍ ചെയ്തത്. എങ്ങനെ രക്ഷപ്പെടുമെന്ന ചിന്തയാണ് ഇരുവരും പങ്കുവച്ചത്. ഉന്നത പോലീസുദ്യോഗസ്ഥരെ കൈകാര്യം ചെയ്യാനുള്ള ക്വട്ടേഷന്‍ നല്‍കിയതിന്റെ വിശദാംശങ്ങളും പോലീസിന്റെ കൈയിലുണ്ട്.

 



ബാലചന്ദ്ര കുമാറിനെ അവതരിപ്പിച്ചതിന് പിന്നില്‍ പോലീസിന്റെ കരങ്ങളുണ്ടായിരുന്നു എന്ന വിവരം ദിലീപിന് അറിയുമായിരുന്നില്ല. ദിലീപിന്റെ ഫോണ്‍ കോളുകളില്‍ നിന്ന് ഗൂഢാലോചന തെളിയിക്കാന്‍ പോലീസിന് കഴി ഞ്ഞുവെന്നാണ് ലഭിക്കുന്ന സൂചനകള്‍.

യഥാര്‍ത്ഥത്തില്‍ ഒരു നാര്‍ക്കോ അനാലിസിസിന്റെ ഫലമാണ് ഇതില്‍ നിന്നും പോലീസിന് ലഭിച്ചത്. പരിഭ്രാന്തനായ ദിലീപ് അന്തം വിട്ടു വിളിച്ച എല്ലാ വിളികള്‍ക്കുമുള്ള രേഖകള്‍ പോലീസിന്റെ കൈയിലു ണ്ട്.



അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ ഫോണ്‍ കോള്‍ റെക്കോര്‍ഡുകള്‍ അന്വേഷണ സംഘം പരിശോധന തുടങ്ങി. ഒരാഴ്ചത്തെ ഫോണ്‍ കോളുകളാണ് ക്യത്യമായി പരിശോധിക്കുന്നത്. സാക്ഷികള്‍ ഉള്‍പ്പെടെ ഇവര്‍ ആരെയൊക്കെ ബന്ധപ്പെട്ടു എന്നന്വേഷികുകയാണ്.

അങ്ങനെ പരസ്പരം ഫോണ്‍ വിളിച്ചു എന്ന് ബോധ്യപ്പെട്ടാല്‍ അന്വേഷണ സംഘത്തിന് അത് കൂടുതല്‍ തെളിവാകും. ഇന്നലെ ചോദ്യം ചെയ്ത സൂരജ്, ബൈജു, അപ്പു എന്നിവരുടെ കൈവശമുണ്ടായിരുന്ന മൊബൈല്‍ ഫോണുകള്‍ ക്രൈംബ്രാഞ്ച് പിടിച്ചെടുത്തിരുന്നു. ഇതിലെ വിശദാംശങ്ങളും പരിശോധിക്കുന്നുണ്ട്. ഇതിലെ ഡിജിറ്റല്‍ തെളിവുകളുടെ പരിശോധനാ ഫലം ഇന്ന് ലഭിച്ചേ

അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ ദിലീപിനെ ചോദ്യം ചെയ്യുന്നത് രണ്ടാം ദിവസവും തുടരുകയാണ്. പ്രതികളുടെ മൊഴികളിലെ വൈരുധ്യങ്ങള്‍ മുന്‍ നിര്‍ത്തിയാണ് ഇന്നത്തെ ചോദ്യം ചെയ്യല്‍ . ചോദ്യം ചെയ്യല്‍ എങ്ങനെവേണമെന്നത് സംബന്ധിച്ച രൂപരേഖ ഇന്നലെ വൈകുന്നേരം തന്നെ തയാറാക്കിയിരുന്നു.

ആരോപണങ്ങളെല്ലാം നിഷേധിക്കുന്ന നിലപാടാണ് ആദ്യദിവസത്തെ ചോദ്യം ചെയ്യലില്‍ ദിലീപിന്റേതെന്നാണ് ക്രൈംബ്രാഞ്ച് വൃത്തങ്ങള്‍ പറയുന്നത്.അഞ്ച് പൊലീസ് സംഘങ്ങളാണ് അഞ്ച് പ്രതികളേയും വേവ്വേറെ ഇരുത്തി മൊഴിയെടുക്കുന്നത്.എസ്പി മോഹനചന്ദ്രന്റെ നേതൃത്വത്തില്‍ ആണ് മൊഴി എടുക്കല്‍. ക്രൈം ബ്രാഞ്ച് മേധാവി കളമശേരിയില്‍ ക്യാമ്പ് ചെയ്യുന്നുണ്ട്



ഗൂഢാലോചന കേസിലും നടിയെ ആക്രമിച്ച കേസിലുമായി 26 സംഭവങ്ങളിലാണ് അന്വേഷണ സംഘം ചോദ്യങ്ങള്‍ തയ്യാറാക്കിയിരിക്കുന്നത്. സംവിധായകന്‍ ബാലചന്ദ്രകുമാര്‍ വെളിപ്പെടുത്തിയ കാര്യങ്ങളും ഇതില്‍ ഉള്‍പ്പെടും. 26 സംഭവങ്ങളിലും അഞ്ച് പ്രതികള്‍ക്കും തങ്ങളുടേതായ റോള്‍ ഉണ്ട്. ഇത് എത്രത്തോളമെന്ന് ചോദ്യം ചെയ്യലില്‍ തെളിയും. പ്രത്യേകം തയ്യാറാക്കിയ ചോദ്യാവലിയുടെ അടിസ്ഥാനത്തിലാണ് കാര്യങ്ങള്‍ മനസ്സിലാക്കാന്‍ അന്വേഷണ സംഘം ശ്രമിക്കുന്നത്.

വ്യാഴാഴ്ച കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കുമ്പോള്‍ ദിലീപിനെ കസ്റ്റഡിയില്‍ വാങ്ങി ചോദ്യംചെയ്യാന്‍ കഴിയുംവിധം പരമാവധി തെളിവുകള്‍ ശേഖരിക്കാനാണ് ലക്ഷ്യമിടുന്നത്. ഇത് വിജയിക്കാതെവന്നാല്‍ ചോദ്യംചെയ്യലില്‍ പ്രതികള്‍ നടത്തിയ നിസ്സഹകരണം അന്വേഷണ സംഘം ആയുധമാക്കും. കസ്റ്റഡിയില്‍ തുടര്‍ച്ചയായി ചോദ്യംചെയ്താല്‍ പ്രതികള്‍ നിര്‍ണായക വെളിപ്പെടുത്തലുകള്‍ നടത്തുമെന്നാണ് ക്രൈംബ്രാഞ്ചിന്റെ പ്രതീക്ഷ.



കസ്റ്റഡിയില്‍ കിട്ടിയാല്‍ ദിലീപ് മണി മണി പോലെ കാര്യങ്ങള്‍ പറയുമെന്നാണ് ക്രൈംബ്രാഞ്ച് കരുതുന്നത്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വ്യത്യസ്ഥ ഭാവങ്ങളുമായി പ്രകമ്പനത്തിന് പുതിയ പോസ്റ്റർ  (27 minutes ago)

ക്രിസ്മസ് കരോൾ ആഘോഷങ്ങളിൽ ആർഎസ്എസ് ശാഖകളിൽ ആലപിക്കുന്ന ഗണഗീതം ചൊല്ലാനുള്ള നീക്കം പ്രതിഷേധാർഹം -ഡി വൈ എഫ് ഐ  (39 minutes ago)

ഓട്ടോണോമസ് കോ-വര്‍ക്കറിനെ സൃഷ്ടിക്കുന്നതിനുള്ള 'ക്ലാപ്പ് എഐ' യുമായി ഡിജിറ്റല്‍ വര്‍ക്കര്‍ സര്‍വീസസ്: ഓണ്‍-സ്ക്രീന്‍ ജോലികളെ ഓട്ടോമേറ്റഡ് ആക്കുന്നതില്‍ പ്രധാന വഴിത്തിരിവ്  (43 minutes ago)

ക്രിസ്‌മസിന്‌ സ്വർണ സമ്മാന ഓഫറുമായി ഫ്രെയർ എനർജി...  (51 minutes ago)

പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിന്റെ അറസ്റ്റിനുള്ള വിലക്ക് നീട്ടി ഹൈക്കോടതി: ജനുവരി ഏഴ് വരെ വിലക്ക് തുടരും...  (58 minutes ago)

സി. പി. എം-ൽ തിരുവായ്ക്ക് എതിർവായ്: ചെറിയാൻ ഫിലിപ്പ്...  (1 hour ago)

രാഹുൽ പത്തനംതിട്ട വിട്ടു..! രാത്രിക്ക് രാത്രി കൊച്ചിയിൽ..! രാജീവിന്റെ നീക്കം ഇങ്ങനെ..! അറസ്റ്റ് നടക്കില്ല കാരണം ഇത്  (1 hour ago)

ആര്യയുടെ അന്നനാളത്തിൽ അടുപ്പ് കൂട്ടി കത്തിക്കുന്നു..!21-ന് മോദിയെ സ്വീകരിക്കാൻ BJP-യുടെ മേയർ..!തിരുവനന്തപുരത്ത് ഉടൻ..!  (1 hour ago)

ഒരു തിയറ്ററിൽ നിന്ന് സിനിമ കണ്ട് അടുത്ത വേദിയിലേക്ക് കെഎസ്ആർടിസിയുടെ സൗജന്യ യാത്ര  (2 hours ago)

മേലധികാരിയുടെ പ്രത്യേക പരിഗണനയിൽ ഉദ്യോഗത്തിൽ സ്ഥാനക്കയറ്റം ഉണ്ടാവും.  (2 hours ago)

കാറ്റും മഴയ്ക്കും പുറമെ ആലിപ്പഴ വർഷവും; ഭീഷണിയായി പൊടിക്കാറ്റ് !! അതീവ ജാഗ്രതാ നിർദേശം യുഎഇയിൽ അസ്ഥിര കാലാവസ്ഥ തുടരുന്നു  (2 hours ago)

രാഹുലുമായി ഞാൻ അടിയായി രാഹുൽ ഈശ്വർ...ഇനി ഒന്നിനുമില്ല..! ജയിൽ സൂപ്പറാണ്...! ആ 4 പേർക്ക് വേണ്ടി ഇറങ്ങും  (2 hours ago)

വിവിധ താലൂക്കുകളിൽ പ്രാദേശിക അവധി ...  (2 hours ago)

ഡിസൈനറും ശിൽപിയുമായ രാം സുതൻ അന്തരിച്ചു...  (3 hours ago)

കെഎസ്എഫ്ഇ ശാസ്തമംഗലം ശാഖയിലെ കസ്റ്റമർ മീറ്റ് ഉദ്ഘാടനം നിർവഹിച്ച് റീജണൽ ഓഫീസിലെ സീനിയർ മാനേജർ ശ്രീ അജയൻ പി വി  (3 hours ago)

Malayali Vartha Recommends