Widgets Magazine
22
Apr / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മൂഴിക്കൽ കൊലപാതകം: ആരും കാണാത്ത സിസിടിവി ദൃശ്യങ്ങൾ പുറത്ത്! കിണറ്റിൽ ഫോണുകൾ ഉപേക്ഷിച്ചത് അദ്‌നാൻ തന്നെയെന്ന് പോലീസ്...


തൃശൂർ വെടിപ്പുര സ്ഫോടനം: മാധ്യമങ്ങൾക്കെതിരെ അനിൽ നമ്പ്യാർ; സൾഫർ പ്രയോഗമെന്ന് അട്ടിമറി സംശയം...


പഹൽഗാം ഭീകരാക്രമണത്തിന്റെ ഒന്നാം വാർഷികത്തിൽ.. പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തിന് വേണ്ടി ജീവൻ അർപ്പിച്ച ബലിദാനികൾക്ക് ആദരാഞ്ജലികൾ അ‍ർപ്പിച്ചു...


പൊലീസ് സ്റ്റേഷനു മുന്നിൽ പോലീസിനെ ചീത്ത വിളിച്ച് മുന്‍ ഡിജിപി ആര്‍.ശ്രീലേഖ...തെരുവില്‍ മുദ്രാവാക്യം വിളിക്കുന്നത് കൗതുകത്തോടെയാണ് ആളുകള്‍ നോക്കിക്കണ്ടത്..


പ്രണയപ്പകയുടെ ഭയാനകമായ മുഖം.. സർപ്രൈസ് വിവാഹ അഭ്യർത്ഥന.. കണ്ണുകള്‍ മൂടിക്കെട്ടി, കസേരയില്‍ ഇരുത്തി വരിഞ്ഞുമുറുക്കി കെട്ടിയിട്ടു..മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തി..

വളരെ ക്ഷമയോടെയാണ് ഗവർണ്ണർ എല്ലാ കാര്യങ്ങളും കേട്ടതും പ്രതികരിച്ചതും; വിശദമായി പരിശോധിച്ച ശേഷം മാത്രമേ ഒപ്പിടുന്ന കാര്യത്തിൽ തീരുമാനമെടുക്കൂവെന്ന ഉറപ്പ് അദ്ദേഹം നൽകി; ഈ ഓർഡിനൻസ് പ്രാബല്യത്തിൽ വന്നാൽ ബാക്കി കാര്യങ്ങൾ പിന്നീട് ആലോചിക്കും; ലോകായുക്ത ഭേദഗതി ഓർഡിനൻസിൽ ഒപ്പ് വയ്ക്കരുതെന്ന് ആവശ്യപ്പെട്ട് യു ഡി എഫ് പ്രതിനിധി സംഘം ഗവർണർക്ക് നിവേദനം നൽകി

27 JANUARY 2022 01:35 PM IST
മലയാളി വാര്‍ത്ത

More Stories...

അവൻ എന്നെ കൊല്ലും, വീട്ടിൽ കയറ്റരുത്!" യേശുദാസന്റെ മരണത്തിൽ അയൽക്കാരിയുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ; 90 ദിവസം മുൻപേ തുടങ്ങിയ ഗൂഢാലോചന...?

മൂഴിക്കൽ കൊലപാതകം: ആരും കാണാത്ത സിസിടിവി ദൃശ്യങ്ങൾ പുറത്ത്! കിണറ്റിൽ ഫോണുകൾ ഉപേക്ഷിച്ചത് അദ്‌നാൻ തന്നെയെന്ന് പോലീസ്...

സി​ഗരറ്റ് കുറ്റിയിലെ തീ!! വെടിപ്പുരയ്ക്കരികെ മാപ്രകൾ കാലുകുത്തിയതും അത് സംഭവിച്ചു മോദി ഇടപെട്ടേക്കാൻ സാധ്യത

തിരുവനന്തപുരം ജില്ലയിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ഇടത്തരം മഴ; മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥ വകുപ്പ്

ഹൈക്കോടതി ജഡ്ജിയുടെ ഔദ്യോഗിക വാഹനത്തിൽ ബസിടിച്ചു; ബസ് ഡ്രൈവർക്കെതിരെ എടുത്ത ക്രിമിനൽ കേസുകൾ റദ്ദാക്കി ഹൈക്കോടതി

ലോകായുക്ത ഭേദഗതി ഓർഡിനൻസിൽ ഒപ്പ് വയ്ക്കരുതെന്ന് ആവശ്യപ്പെട്ട് യു ഡി എഫ് പ്രതിനിധി സംഘം ഗവർണർക്ക് നിവേദനം നൽകി. അതിനുശേഷം ഗവർണർ ഈ വിഷയത്തിൽ എത്തരത്തിൽ പ്രതികരിച്ചു എന്നതടക്കമുള്ള കാര്യങ്ങൾ പ്രതിപക്ഷനേതാവ് വീഡി സതീശൻ മാധ്യമങ്ങളോട് പറയുകയുണ്ടായി.

നിയമപരമായ ലൈനിലൂടെ ഗവർണ്ണർ പോയാൽ ഈ ഓഡിനൻസിൽ ഒപ്പുവയ്ക്കാൻ സാധിക്കില്ല എന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു. ഞങ്ങൾ പറഞ്ഞ കാര്യങ്ങൾ അടക്കമുള്ളവ ഞാൻ വിശദമായി പരിശോധിക്കും എന്നാണ് പ്രതിപക്ഷത്തോട് ഗവർണർ ഈ വിഷയത്തിൽ മറുപടി പറഞ്ഞിരിക്കുന്നത്. വളരെ ക്ഷമയോടെ ആണ് അദ്ദേഹം എല്ലാ കാര്യങ്ങളും കേട്ടതെന്നും പ്രതികരിച്ചതെന്നും വിഡി സതീശൻ എടുത്തുപറഞ്ഞു. ഈ ഓർഡിനൻസ് പ്രസിഡണ്ടിനും കൂടി അയക്കണമെന്ന ആവശ്യവും പ്രതിപക്ഷം ഗവർണറോട് ആവശ്യപ്പെട്ടിരിക്കുകയാണ്.

എല്ലാം വിശദമായി പഠിച്ചതിനു ശേഷം മാത്രമേ ഒരു നടപടിയിലേക്ക് പോകുള്ളൂ എന്ന ഉറപ്പും ഗവർണർ പ്രതിപക്ഷത്തിന് നൽകി. ഈ ഓർഡിനൻസ് പ്രാബല്യത്തിൽ വന്നാൽ മാത്രമേ നിയമപരമായി പ്രതിപക്ഷത്തിന് എന്തെങ്കിലും എതിർപ്പുകൾ പ്രകടിപ്പിക്കാൻ സാധിക്കുകയുള്ളൂ. അങ്ങനെ പ്രാബല്യത്തിൽ വരാതിരിക്കാനുള്ള നീക്കങ്ങളാണ് പ്രതിപക്ഷം ഇപ്പോൾ നടത്തിക്കൊണ്ടിരിക്കുന്നത്.

അഥവാ ഈ ഓർഡിനൻസ് പാസാക്കുകയാണെങ്കിൽ ബാക്കി കാര്യങ്ങൾ പിന്നീട് ആലോചിക്കുമെന്നും പ്രതിപക്ഷനേതാവ് മാധ്യമങ്ങളോട് പറഞ്ഞു. ഗവർണറുടെ നിലപാട് യുഡിഎഫിന്റെ അതേ നിലപാട് ആണോ എന്ന ചോദ്യത്തിന് പ്രതിപക്ഷനേതാവ് പ്രതികരിച്ചത് ഇങ്ങനെയാണ് ""ഒരു ഭരണഘടന നേതൃത്വത്തിലിരിക്കുന്ന ഒരു വ്യക്തിയെ കണ്ടു സംസാരിച്ച ശേഷം ഏത് രീതിയിലാണ് അദ്ദേഹം ഞങ്ങളോട് പ്രതികരിച്ചത് എന്ന് പറയുന്നതിൽ ഒരു അനൗചിത്യം ഉള്ളതുകൊണ്ട് ഞാനത് പറയുന്നില്ല എന്നാണ് അദ്ദേഹം പറഞ്ഞിരിക്കുന്നത്.""

എന്തായാലും ലോകായുക്ത ഭേദഗതി ഓർഡിനൻസിൽ ഗവർണർ സ്വീകരിക്കുന്ന നിലപാട് എത്തരത്തിലുള്ളതാണ് എന്ന് ഉറ്റുനോക്കുകയാണ് രാഷ്ട്രീയ ലോകം. അദ്ദേഹം ഒപ്പുവെചാൽ തീർച്ചയായും പ്രതിപക്ഷം മറ്റ് സമര രീതിയിലേക്ക് പ്രവേശിക്കും. പൊതുപ്രവർത്തകരുടെ അഴിമതിക്കേസുകൾ കൈകാര്യം ചെയ്യുന്ന ലോകായുക്തയുടെ അധികാരത്തിനു കൂച്ച് വിലങ്ങിട്ട് ഓർഡിനൻസ് കൊണ്ടുവരാനുള്ള തീരുമാനം സർക്കാർ എടുത്തിരുന്നു. എന്നാൽ സർക്കാരിന്റെ ഈ തീരുമാനം വമ്പൻ വിവാദങ്ങളിലേക്ക് കടന്നിരുന്നു .

എന്നാൽ ഇതിനിടയിൽ അക്ഷരാർത്ഥത്തിൽ മന്ത്രിമാരെ ഞെട്ടിക്കുന്ന ഒരു നീക്കമാണ് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ നടത്തിയത്. മന്ത്രിസഭ അംഗീകരിച്ച ഭേദഗതികളിന്മേൽ നിയമോപദേശം തേടാൻ ഗവർണർ തീരുമാനിച്ചു. ഗവർണറുടെ നിയമോപദേഷ്ടാവിനു പുറമേ, ആവശ്യമെങ്കിൽ ഡൽഹിയിലെ നിയമവിദഗ്ധരുമായും ബന്ധപ്പെടുവാനും അദ്ദേഹം തീരുമാനിച്ചിരിക്കുകയാണ്.

അധികാര സ്ഥാനത്തുള്ളവർ അഴിമതി നേരിടുന്നെങ്കിൽ ആ സ്ഥാനത്തിരിക്കാൻ യോഗ്യരല്ലെന്നു ലോകായുക്തയ്ക്ക് പ്രഖ്യാപിക്കാൻ അധികാരമുണ്ട്. എന്നാൽ ലോകായുക്ത അങ്ങനെ പ്രഖ്യാപിച്ചാൽ ബന്ധപ്പെട്ട അധികാരികൾക്കു ഹിയറിങ് നടത്തി അത് അംഗീകരിക്കുകയോ തള്ളുകയോ ചെയ്യാമെന്ന ഭേദഗതിയാണു സർക്കാർ കൊണ്ടുവരാൻ ശ്രമിക്കുന്നത് .

മുഖ്യമന്ത്രി പിണറായി വിജയനും ഉന്നതവിദ്യാഭ്യാസ മന്ത്രി ആർ.ബിന്ദുവിനുമെതിരായ പരാതികൾ ലോകായുക്ത പരിഗണിക്കുകയാണ്. ഈയൊരു സാഹചര്യത്തിൽ ഓർഡിനൻസ് കൊണ്ട് വരുന്നതിനെ എതിർക്കുകയാണ് പ്രതിപക്ഷം . ഈ ഓർഡിനൻസിൽ ഒപ്പുവയ്ക്കരുതെന്ന് ആവശ്യമുയർത്തി പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ ഗവർണർക്കു കത്തു നൽകുകയുണ്ടായി. ഭേദഗതിക്കെതിരെ വിരമിച്ച ഹൈക്കോടതി ജഡ്ജിമാർ അടക്കമുള്ളവർ രംഗത്തുവന്നിട്ടുണ്ട്.

സർക്കാരും സിപിഎമ്മും ഉന്നയിക്കുന്ന വാദം അഡ്വക്കറ്റ് ജനറലിന്റെ നിയമോപദേശപ്രകാരമുള്ള നടപടിയാണു ഇതെന്നാണ് . കഴിഞ്ഞ സർക്കാരിന്റെ കാലത്തു ബന്ധുനിയമനക്കേസിൽ ലോകായുക്ത റിപ്പോർട്ട് കാരണം കെ.ടി.ജലീൽ മന്ത്രിസ്ഥാനം രാജി വച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലായിരുന്നു എജി നിയമോപദേശം നൽകിയത്.

ലോകായുക്തയ്ക്ക് ഉപദേശക പദവി മാത്രമേയുള്ളൂ എന്ന നിരീക്ഷണം ഹൈക്കോടതി നടത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ കഴിഞ്ഞയാഴ്ച ഓൺലൈനായി ചേർന്ന മന്ത്രിസഭാ യോഗത്തിൽ അധികാരത്തിൽ നേരിയ ഭേദഗതി വരുത്തുന്നുവെന്നാണു അറിയിച്ചത്. ഓർഡിനൻസിന്റെ കരട് കഴിഞ്ഞദിവസംകിട്ടിയപ്പോൾ മാത്രമായിരുന്നു ലോകായുക്തയുടെ അധികാരത്തെ പറിച്ചെടുക്കുന്ന ഭേദഗതിയാണിതെന്നു മന്ത്രിമാർ പോലും അറിഞ്ഞത്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അവൻ എന്നെ കൊല്ലും, വീട്ടിൽ കയറ്റരുത്!" യേശുദാസന്റെ മരണത്തിൽ അയൽക്കാരിയുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ; 90 ദിവസം മുൻപേ തുടങ്ങിയ ഗൂഢാലോചന...?  (3 minutes ago)

മൂഴിക്കൽ കൊലപാതകം: ആരും കാണാത്ത സിസിടിവി ദൃശ്യങ്ങൾ പുറത്ത്! കിണറ്റിൽ ഫോണുകൾ ഉപേക്ഷിച്ചത് അദ്‌നാൻ തന്നെയെന്ന് പോലീസ്...  (17 minutes ago)

സി​ഗരറ്റ് കുറ്റിയിലെ തീ!! വെടിപ്പുരയ്ക്കരികെ മാപ്രകൾ കാലുകുത്തിയതും അത് സംഭവിച്ചു മോദി ഇടപെട്ടേക്കാൻ സാധ്യത  (38 minutes ago)

തിരുവനന്തപുരം ജില്ലയിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ഇടത്തരം മഴ; മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥ വകുപ്പ്  (39 minutes ago)

ഹൈക്കോടതി ജഡ്ജിയുടെ ഔദ്യോഗിക വാഹനത്തിൽ ബസിടിച്ചു; ബസ് ഡ്രൈവർക്കെതിരെ എടുത്ത ക്രിമിനൽ കേസുകൾ റദ്ദാക്കി ഹൈക്കോടതി  (42 minutes ago)

തൃശൂർ വെടിപ്പുര സ്ഫോടനം: മാധ്യമങ്ങൾക്കെതിരെ അനിൽ നമ്പ്യാർ; സൾഫർ പ്രയോഗമെന്ന് അട്ടിമറി സംശയം...  (44 minutes ago)

രക്ഷാപ്രവർത്തനത്തിന് ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കുന്നു; സ്ഫോടനവുമായി ബന്ധപ്പെട്ട് എല്ലാവിധ ചികിത്സാ സഹായങ്ങളും ലഭ്യമാക്കാൻ സർക്കാർ സംവിധാനങ്ങളെയാകെ സജ്ജമാക്കി മുഖ്യമന്ത്രി  (50 minutes ago)

പഹൽഗാം ഇരകൾക്ക് ആദരാഞ്ജലികൾ അർപ്പിച്ച് പ്രധാനമന്ത്രി  (52 minutes ago)

തൃശൂര്‍ മുണ്ടത്തിക്കോട് വെടിക്കെട്ട് പുരയിലുണ്ടായ മഹാദുരന്തം; രക്ഷാപ്രവര്‍ത്തനത്തിന് സാധ്യതകളും സാഹചര്യവുമില്ലായിരുന്നു; ദുരന്തസ്ഥലത്തേക്ക് അംബുലന്‍സിന് കടന്നുവരാന്‍ വഴികള്‍ ഉണ്ടായിരുന്നില്ല; സംഭവിച്ച  (1 hour ago)

പൊലീസ് സ്റ്റേഷനു മുന്നിൽ മുദ്രാവാക്യം വിളിച്ച് ആദ്യ വനിതാ ഡിജിപി  (1 hour ago)

  തൃശൂർ പൂരം നടത്തുന്നതിൽ തീരുമാനം നാളെ.... യോഗത്തിൽ തിരുവമ്പാടി,പാറമേക്കാവ് ദേവസ്വം പ്രതിനിധികൾ പങ്കെടുക്കും  (1 hour ago)

യുവാവിന്റെ അവസ്ഥ അതിദയനീയം  (1 hour ago)

ദേ കൈ അനങ്ങുന്നു..! മരിച്ചെന്ന് കരുതി ചാക്കിൽ കെട്ടി പോസ്റ്റുമോർട്ടം ടേബിളിൽ 40% പൊള്ളൽ..രക്ഷപ്പെട്ട് കണ്ണൻ  (1 hour ago)

കോഴിക്കോട് യുവാവിനെയും യുവതിയെയും മരിച്ച നിലയില്‍ കണ്ടെത്തി...  (1 hour ago)

തൃശൂർ മുണ്ടത്തിക്കോട് വെടിക്കെട്ടപകടം... ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ച് സംസ്ഥാന സർക്കാർ, വെടിക്കെട്ടപകടം സംസ്ഥാനത്തെ സവിശേഷ ദുരന്തമായി പ്രഖ്യാപിച്ചു  (2 hours ago)

Malayali Vartha Recommends