''ബ്രോ ഡാഡി" കണ്ടു; ശരിക്കും കണ്ടിട്ട് കുറച്ച് ദിവസങ്ങളായി; ചില കാര്യങ്ങളിൽ പെട്ടുപോയത് കാരണം കുത്തിക്കുറിക്കാൻ കഴിഞ്ഞില്ല; പൾസർ സുനിമാർ നെഗറ്റീവ് വിമർശനങ്ങൾക്ക് കൊട്ടേഷൻ വാങ്ങി നിൽപ്പുണ്ടാവും; അവർ ഇത്തവണ നിരാശരാകുന്ന റിവ്യുയാണ്; ക്ഷമിക്കണം മറ്റെന്തെങ്കിലും സിനിമ വരുമ്പോൾ ചിലപ്പോൾ വീണ്ടും കൊട്ടേഷൻ കിട്ടും; അതുവരെ ക്ഷമിക്കുക; സംഭവം ഒരു ഫീൽ ഗുഡ് മൂവിയെന്ന് ഡോ . സുൽഫി നൂഹു

ബ്രോ ഡാഡി" കണ്ടു. ശരിക്കും കണ്ടിട്ട് കുറച്ച് ദിവസങ്ങളായി. ചില കാര്യങ്ങളിൽ പെട്ടുപോയത് കാരണം കുത്തിക്കുറിക്കാൻ കഴിഞ്ഞില്ല.പൾസർ സുനിമാർ നെഗറ്റീവ് വിമർശനങ്ങൾക്ക് കൊട്ടേഷൻ വാങ്ങി നിൽപ്പുണ്ടാവും. അവർ ഇത്തവണ നിരാശരാകുന്ന റിവ്യുയാണ്. ക്ഷമിക്കണം മറ്റെന്തെങ്കിലും സിനിമ വരുമ്പോൾ ചിലപ്പോൾ വീണ്ടും കൊട്ടേഷൻ കിട്ടും. അതുവരെ ക്ഷമിക്കുക. സംഭവം ഒരു ഫീൽ ഗുഡ് മൂവി എന്നാണ് അദ്ദേഹം പറഞ്ഞിരിക്കുന്നത്.
ഡോ . സുൽഫി നൂഹുവിന്റെ കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ; ബൈ ബൈ "പൾസർ സുനീസ്"! -സ്പോയിലർ അലർട്- (പൾസർ സുനിമാർ വായിക്കരുത് കൊട്ടേഷൻ കിട്ടാൻ സാധ്യതയില്ല) ."ബ്രോ ഡാഡി" കണ്ടു. ശരിക്കും കണ്ടിട്ട് കുറച്ച് ദിവസങ്ങളായി. ചില കാര്യങ്ങളിൽ പെട്ടുപോയത് കാരണം കുത്തിക്കുറിക്കാൻ കഴിഞ്ഞില്ല.
പൾസർ സുനിമാർ നെഗറ്റീവ് വിമർശനങ്ങൾക്ക് കൊട്ടേഷൻ വാങ്ങി നിൽപ്പുണ്ടാവും. അവർ ഇത്തവണ നിരാശരാകുന്ന റിവ്യുയാണ്. ക്ഷമിക്കണം മറ്റെന്തെങ്കിലും സിനിമ വരുമ്പോൾ ചിലപ്പോൾ വീണ്ടും കൊട്ടേഷൻ കിട്ടും. അതുവരെ ക്ഷമിക്കുക. സംഭവം ഒരു ഫീൽ ഗുഡ് മൂവി.
നല്ല ഒഴുക്കുള്ള കഥ പറച്ചിൽ. അതിഭാവുകത്വങളുടെ അതിപ്രസരവും തീരെയില്ല. ആസ്വദിച്ച് കാണാം. ഉദാത്ത സൃഷ്ടിയൊന്നുമല്ലെങ്കിലും! നല്ല ഫ്രെയിമുകൾ ഇമ്പമുള്ള ഗാനം. മോഹൻലാലും പൃഥ്വിരാജും തരക്കേടില്ലാത്ത രീതിയിൽ അഭിനയിച്ചപ്പോൾ ലാലു അലക്സ് ഗംഭീരമാക്കി.
മോഹൻലാലും, ലാലു അലക്സും പിന്നെ പ്രിഥ്വിയും സൂപ്പർഹീറോമാരായി ഈ സിനിമ എടുത്തിരുങ്കിലെന്ന് ഞാനൊന്ന് ഇമാജിൻ ചെയ്തു നോക്കി!ഹോ ഭയങ്കരം! എന്തായാലും ഇതൊരു ഫീൽ ഗുഡ് മൂവി തന്നെ. തൽക്കാലം പൾസർ സുനി മാരെ പിന്നെ കാണാം.ബൈ ബൈ ഡോ സുൽഫി നൂഹു.
https://www.facebook.com/Malayalivartha
























