നെയ്യാറ്റിന്‍കരയില്‍ വിദ്യാര്‍ത്ഥിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി; സംഭവത്തിൽ പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചു

തിരുവനന്തപുരം നെയ്യാറ്റിന്‍കരയില്‍ വിദ്യാര്‍ത്ഥി തൂങ്ങി മരിച്ച നിലയില്‍. അനില്‍കുമാര്‍, സിന്ധു ദമ്ബതികളുടെ മകന്‍ ഗോകുല്‍ കൃഷ്ണ (14) നെയാണ് വീടിനുള്ളിലെ ജനല്‍ കമ്ബിയില്‍ തൂങ്ങി മരണപ്പെട്ട നിലയില്‍ കാണപ്പെട്ടത്.
സഹോദരങ്ങള്‍ തമ്മില്‍ വഴക്കിട്ട ശേഷം ആത്മഹത്യ ചെയ്തതെന്നാണ് പോലീസ് നല്‍കുന്ന പ്രാഥമിക വിശദീകരണം. മൃതദേഹം തിരുവനന്തപുരം മെഡിക്കല്‍ കോളജ് മോര്‍ച്ചറിയില്‍. നെയ്യാറ്റിന്‍കര പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു .
https://www.facebook.com/Malayalivartha