വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന കുട്ടിയോട് ലൈംഗികാതിക്രമം നടത്തിയ യുവാവ് അറസ്റ്റില്‍

ബാലികയോട് ലൈംഗികാതിക്രമം നടത്തിയ യുവാവിനെ പൊലീസ് പിടികൂടി. കരുനാഗപ്പള്ളി കല്ലേലിഭാഗം ബിന്ദു ഭവനത്തില്‍ ബിന്ദുലാല്‍ (43 ബാബു) ആണ് പിടിയിലായത്. കഴിഞ്ഞ 26ന് വൈകീട്ട് വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന ബാലികയോട് ആണ് ഇയാള്‍ ലൈംഗികാതിക്രമം കാട്ടിയത്.
കുട്ടിയുടെ രക്ഷാകര്‍ത്താക്കള്‍ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിക്ക് പരാതി നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ കരുനാഗപ്പള്ളി പൊലീസ് കേസെടുത്ത് കല്ലേലിഭാഗത്തുനിന്ന് പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു.
കരുനാഗപ്പള്ളി പൊലീസ് ഇന്‍സ്‌പെക്ടര്‍ ജി. ഗോപകുമാറിന്റെ നേതൃത്വത്തില്‍ എസ്.ഐമാരായ ധന്യ, അലോഷ്യസ്, ജയശങ്കര്‍, റസല്‍, എസ്.സി.പി.ഒ ബീന എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
https://www.facebook.com/Malayalivartha