കെ.എസ്.ആര്‍.ടി.സി ബസ്സിനകത്ത് അജ്ഞാതന്‍ തൂങ്ങിമരിച്ച നിലയില്‍; മൃതദേഹത്തിന് അഞ്ച് ദിവസത്തോളം പഴക്കം

കെ.എസ്.ആര്‍.ടി.സി ബസ്സിനുള്ളില്‍ അജ്ഞാതന്‍ തൂങ്ങിമരിച്ച നിലയില്‍. തിരുവനന്തപുരം ഈഞ്ചക്കല്‍ കെ.എസ്.ആര്‍.ടി.സിയുടെ പാര്‍ക്കിങ് സ്ഥലത്തെ ബസ്സിലാണ് മൃതദേഹം കണ്ടെത്തിയത്. അമ്ബത് വയസ്സു പ്രായം വരുന്ന പുരുഷന്റെ മൃതദേഹമാണ് കണ്ടെത്തിയത്.
കേടായിക്കിടക്കുന്ന ബസുകള്‍ ശരിയാക്കാനെത്തിയ കെ.എസ്.ആര്‍.ടി.സി ജീവനക്കാരനാണ് മൃതദേഹം കണ്ടത്. ചൊവ്വാഴ്ച ഉച്ചയ്ക്ക് 12.30 ഓടെയായിരുന്നു സംഭവം. മൃതദേഹത്തിന് അഞ്ച് ദിവസത്തോളം പഴക്കം വരും.
ഫോര്‍ട്ട് പോലീസ് സ്ഥലത്തെത്തി നടപടികള്‍ സ്വീകരിച്ച് മൃതദേഹം മെഡിക്കല്‍ കോളേജ് ആശുത്രിയിലേക്കു മാറ്റി. അറ്റകുറ്റപ്പണിക്കുള്ള കെ.എസ്.ആര്‍.ടി.സി. ബസുകള്‍ പാര്‍ക്ക് ചെയ്യാനാണ് ഈഞ്ചയ്ക്കലിലെ സ്ഥലം ഉപയോഗിക്കുന്നത്.
https://www.facebook.com/Malayalivartha






















