വാക്കുതര്‍ക്കം കയ്യാങ്കളിയായി.... കോഴിക്കോട് റെയില്‍വേ സ്റ്റേഷനു സമീപം യുവാവ് കുത്തേറ്റ് മരിച്ചു.....

വാക്കുതര്‍ക്കം കയ്യാങ്കളിയായി... റെയില്‍വേ സ്റ്റേഷനു സമീപം യുവാവ് കുത്തേറ്റ് മരിച്ചു. പാറോപ്പടി സ്വദേശി ഫൈസലാണ് കൊല്ലപ്പെട്ടത്. സുഹൃത്തായ ഷാനവാസാണ് പ്രതി. മദ്യലഹരിയില്‍ വാക്കുതര്‍ക്കത്തെ തുടര്‍ന്ന് ഫൈസലിനെ ഷാനവാസ് കുത്തുകയായിരുന്നുവെന്നാണ് വിവരം.
അടുത്ത സുഹൃത്തുക്കളായ ഇരുവരും വിവിധ ക്രിമിനല്‍കേസുകളില്‍ പ്രതികളാണ്. ലിങ്ക് റോഡില്‍ സുകൃതീന്ദ്ര കല്യാണമണ്ഡപത്തിനു എതിര്‍വശത്ത് ഇരുട്ടുമൂടിയ പ്രദേശത്ത് ഫുട്പാത്തില്‍വച്ചാണ് കത്തിക്കുത്തു നടന്നത്.
കുത്തിയ ശേഷം ഷാനവാസ് മൂന്നാം പ്ലാറ്റ്ഫോമിലേക്ക് ഓടിക്കയറി. ഓട്ടോത്തൊഴിലാളികളും യാത്രക്കാരും ചേര്‍ന്ന് ഇയാളെ പിടികൂടി ടൗണ്‍ പൊലീസില്‍ ഏല്‍പ്പിച്ചു.
https://www.facebook.com/Malayalivartha
























