തിരുവനന്തപുരം നെയ്യാറ്റിന്‍കരയില്‍ പത്താംക്ലാസുകാരന്‍ ഇരട്ട സഹോദരനുമായി വഴക്കിട്ട് തൂങ്ങി മരിച്ചു....

തിരുവനന്തപുരം നെയ്യാറ്റിന്‍കരയില്‍ പത്താംക്ലാസുകാരന്‍ ഇരട്ട സഹോദരനുമായി വഴക്കിട്ട് തൂങ്ങി മരിച്ചു.... ഗോകുല്‍ കൃഷ്ണയെ(14) ആണ് വീടിനുള്ളിലെ ജനല്‍ കമ്പിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.
വ്‌ളാങ്ങാമുറി പ്ലാങ്കാല കൃഷ്ണ കൃപയില്‍ അനിലിന്റെയും സിന്ധുവിന്റെയും മകന്‍ ഗോകുല്‍ കൃഷ്ണയാണ് ഈ കടുംകൈ ചെയ്തത്. കഴിഞ്ഞ ദിവസം രാത്രിയോടെയാണ് സംഭവം.
മംഗലപുരത്ത് എയര്‍പോര്‍ട്ടില്‍ ജീവനക്കാരനായ അനില്‍ കോവിഡ് പശ്ചാത്തലത്തില്‍ സ്വന്തം പാത്രങ്ങള്‍ മാത്രമേ ഉപയോഗിക്കാവൂ എന്ന് മാതാപിതാക്കള്‍ കുട്ടികളോട് നിര്‍ദ്ദേശിച്ചിരുന്നു.
ഒരുമിച്ചിരുന്ന ആഹാരം കഴിക്കവേ ഗോകുല്‍കൃഷ്ണ ഇരട്ട സഹോദരന്‍ ഗൗതം കൃഷ്ണയുടെ ഗ്ലാസെടുത്ത് വെള്ളം കുടിച്ചു. ഇരുവരും തമ്മില്‍ വഴക്കുണ്ടായ ശേഷം ആരോടും ഒന്നും പറയാതെ ഗോകുല്‍ കൃഷ്ണ മുറിയില്‍ കയറി കതകടച്ചു. ഏറെ സമയം കഴിഞ്ഞിട്ടും കതക് തുറക്കാത്തതിനെ തുടര്‍ന്ന് മുറിയുടെ ജനല്‍ ഗ്ലാസ് പൊട്ടിച്ച് നോക്കിയപ്പോള്‍ ഗോകുല്‍ കൃഷ്ണ ജനലില്‍ തൂങ്ങി നില്‍ക്കുന്നതായി കണ്ടു. ഉടനെ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
ഗോകുലും ഗൗതവും നെയ്യാറ്റിന്‍കര വിശ്വഭാരതി പബ്‌ളിക് സ്‌കൂളിലെ പത്താംക്ലാസ് വിദ്യാര്‍ത്ഥികളാണ്. സഹോദരി ഗായത്രി കളിയിക്കാവിള മരിയഗിരി മലങ്കര കാത്തലിക് കോളേജ് വിദ്യാര്‍ത്ഥി..
കാരക്കോണ്ം സ്വദേശികളായ ഈ കുടുംബം ഏഴ് വര്‍ഷം മുമ്പാണ് ഇവിടെ വീട് വച്ച് താമസം ആരംഭിച്ചത്. നെയ്യാറ്റിന്‍കര പോലീസ് ഇന്‍ക്വസ്റ്റ് തയ്യാറാക്കി മൃതദേഹം പോസ്റ്റുമോര്‍ട്ടം ചെയ്ത് ബന്ധുക്കള്‍ക്ക് വിട്ടു കൊടുത്തു.
" f
https://www.facebook.com/Malayalivartha
























