Widgets Magazine
13
Nov / 2025
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പാക്കിസ്ഥാൻ യുദ്ധത്തിന് പൂർണ സജ്ജമാണെന്ന് പാക്ക് പ്രതിരോധ മന്ത്രി ഖ്വാജ ആസിഫ്..രണ്ട് അതിർത്തികളിലും യുദ്ധത്തിന് രാജ്യം തയാറാണെന്ന പ്രസ്താവന..ഡൽഹി സ്‌ഫോടനത്തിന് പിന്നാലെ ഭീഷണി..


ഇന്ത്യ ഉൾപ്പെടെ എട്ട് രാജ്യങ്ങളുമായി ബന്ധമുള്ള 32 വ്യക്തികൾക്കും സ്ഥാപനങ്ങൾക്കും മേൽ യുഎസ് ഉപരോധം.. ഇറാന്റെ ആണവ പദ്ധതിക്കെതിരായ ഏറ്റവും പുതിയ നടപടിയാണ്..


അടുത്ത 3 മണിക്കൂറിൽ..പുതുക്കിയ മഴ മുന്നറിയിപ്പ്..തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, മലപ്പുറം, കോഴിക്കോട് ജില്ലകളിൽ ഇടത്തരം മഴയ്ക്ക് സാധ്യത..ഇടിമിന്നൽ ജാഗ്രതാ നിർദേശങ്ങൾ പുറപ്പെടുവിച്ചു..


ബിനോയ് വിശ്വം നടത്തിയ പ്രതികരണത്തില്‍ മറുപടിയുമായി വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി..ഇടതു രാഷ്ട്രീയം എങ്ങനെ നടപ്പാക്കണമെന്ന് ആരും പഠിപ്പിക്കേണ്ട..നയങ്ങളില്‍ നിന്നും പിന്നാക്കം പോയത് ആരെന്ന് ഞാന്‍ പോസ്റ്റ്മോര്‍ട്ടം ചെയ്യുന്നില്ല..


ഡോ. ഷഹീന്‍ മതവിശ്വാസിയായിരുന്നില്ല..മുന്‍ ഭര്‍ത്താവും മഹാരാഷ്ട്ര സ്വദേശിയുമായ ഡോ. ഹയാത്ത് സഫര്‍ വളരെ നടുക്കത്തോടെ പറയുന്ന കാര്യങ്ങൾ..അറസ്റ്റ് വിശ്വസിക്കാനായില്ലെന്ന് പിതാവ്.

50 കോടി രൂപയുടെ ' ടോട്ടൽ ഫോർ യു 'നിക്ഷേപ തട്ടിപ്പ് കേസ് : എഫ്ഐആറും എഫ് ഐ എസും കാണാനില്ല, വിവരം ഹൈക്കോടതിക്ക് റിപ്പോർട്ട് ചെയ്യാൻ വിചാരണ കോടതി ഉത്തരവ്, വിചാരണക്കായി പ്രതികളെ ഹാജരാക്കാൻ ക്രൈംബ്രാഞ്ചിന് കോടതി നിർദേശം: ഒളിവിൽ പോയ പതിനാറാം പ്രതിക്ക് ജാമ്യമില്ലാ അറസ്റ്റ് വാറണ്ട്:

02 FEBRUARY 2022 08:32 AM IST
മലയാളി വാര്‍ത്ത
50 കോടി രൂപയുടെ ' ടോട്ടൽ ഫോർ യു 'നിക്ഷേപ തട്ടിപ്പ് കേസ് : എഫ്ഐആറും  എഫ് ഐ എസും കാണാനില്ല, വിവരം ഹൈക്കോടതിക്ക് റിപ്പോർട്ട് ചെയ്യാൻ വിചാരണ കോടതി ഉത്തരവ്, വിചാരണക്കായി  പ്രതികളെ ഹാജരാക്കാൻ ക്രൈംബ്രാഞ്ചിന് കോടതി നിർദേശം: ഒളിവിൽ പോയ പതിനാറാം പ്രതിക്ക് ജാമ്യമില്ലാ അറസ്റ്റ് വാറണ്ട്:   സ്റ്റാച്യു ഗവ: സെക്രട്ടറിയേറ്റിനെതിർവശം കാപ്പിറ്റൽ സെന്ററിലും മെഡിക്കൽ കോളേജ് മുണ്ടക്കൽ അർക്കേഡിലും ' ടോട്ട് ടോട്ടൽ ' , പാളയം പഞ്ചാപ്പുര റോഡിൽ ' എസ് ജെ ആർ ഗ്രൂപ്പ് ' , പടിഞ്ഞാറേക്കോട്ട  പുന്നപുരം റാം വേഴ്സിൽ  ' ഐ നെസ്റ്റ് ' , മെഡിക്കൽ കോളേജ്  ചാലക്കുഴിയിൽ ' നെസ്റ്റ് '  എന്നിവിടങ്ങളിലാണ് കോടികളുടെ നിക്ഷേപം സ്വീകരിച്ച് ജനങ്ങളെ വഞ്ചിച്ചത്:തട്ടിപ്പിനിരയായത് 700 ൽ  പരം നിക്ഷേപകർ:  ശബരിനാഥിന് സെഞ്ചൂറിയൻ ബാങ്കിൽ 50 കോടി രൂപയുടെ സ്ഥിര നിക്ഷേപമുണ്ടെന്ന വ്യാജ സ്ഥിര നിക്ഷേപ രേഖ കാണിച്ചാണ് നിഷേപകരെ വലയിൽ വീഴ്ത്തിയത് : പലരുടെയും ഉപജീവനവും വിവാഹവും മുടങ്ങി:വഞ്ചിച്ചത്  20 മുതൽ 80 % വരെ വളർച്ച വാഗ്ദാനം ചെയ്ത്: ഷെയർ മാർക്കറ്റിലും മ്യൂച്വൽ ഫണ്ടിലും ക്രൂഡ് ഓയിൽ കമ്പനിയിലും വെള്ളി കമ്പനിയിലുമായി മറു നിക്ഷേപം നടത്തിയാണ് തങ്ങൾ ഉയർന്ന പലിശ നൽകുന്നതെന്നും വിശ്വസിപ്പിച്ച് നടത്തിയ നിക്ഷേപ തട്ടിപ്പ് :    19 ആഡംബര കാറുകൾ പിടിച്ചെടുത്തിട്ടും 18 കാറുടമകളുടെ വിശദാംശം മാത്രം തൊണ്ടി ലിസ്റ്റിൽ :  മുൻ ആഭ്യന്തര മന്ത്രിയുടെ പുത്രൻ ശബരിക്ക് വിറ്റ കെ.എൽ.01 എ. റ്റി 55 സ്വിഫ്റ്റ് കാർ ഉടമയെക്കുറിച്ചുള്ള വിവരം തൊണ്ടി ലിസ്റ്റിൽ നിന്നും ക്രൈംബ്രാഞ്ച് ഒഴിവാക്കി: സംഭവം 2007 - O8 കാലഘട്ടത്തിൽ :   ലാബെല്ലാ , കരമന ടി.വി.ആർ.ഫണ്ട് , അളകനന്ദാ ഗോട്ട് ഫാം , മലയിൽ ബാങ്കേഴ്സ് , ലിസ് , പിയർലെസ് , ആപ്പിൾ ട്രീ , ടൈക്കൂൺ , ബിസയർ ,    നെറ്റ് വർക്ക് മാർക്കറ്റിംഗ് കമ്പനികളായ ആംവേ , മോഡി കെയർ , ക്വാണ്ടം  ,  ചിട്ടിക്കമ്പനികൾ ,  സ്വർണ്ണച്ചിട്ടികൾ , പ്രാഥമിക സഹകരണ സംഘങ്ങൾ , ഹീര , സാംസൺ , എസ് ഐ പ്രോപ്പർട്ടി ഫ്ലാറ്റ് - വില്ല തട്ടിപ്പ് , തമ്പാനൂർ ആര്യൻസ് ഇൻഫോവ ഐ.റ്റി. തൊഴിൽ തട്ടിപ്പ് , വിസാ തട്ടിപ്പ് , റെയിൽവേ റിക്രൂട്ട്മെന്റ് തട്ടിപ്പ് , പി എസ് സി , പോലീസ്  ജോലി തട്ടിപ്പ് , മാർക്ക് ലിസ്റ്റ് തട്ടിപ്പ് ,  2009-12 ലെ സരിതയുടെ സോളാർ - കാറ്റാടി വൈദ്യുതി തട്ടിപ്പ് , 2017 - 18 ലെ പാറശ്ശാല നിർമ്മൽ ചിട്ടി ഫണ്ട് : എന്നാലും സമ്പൂർണ്ണ സാക്ഷര മലയാളികൾ വീണ്ടും കുഴിയിൽ ചാടുന്നു:പേരുകൾ മാറ്റി മാറ്റി അരങ്ങേറുന്ന തട്ടിപ്പ് പദ്ധതികൾക്ക് ചുക്കാൻ പിടിക്കുന്നതും ഇരകളാകുന്നതും മലയാളികൾ :   പെട്ടെന്ന് പണക്കാരനാകണമെന്ന മോഹം മലയാളിയെ ചതിക്കുഴിയിൽ വീഴ്ത്തുന്നു :     കാലാവധി പൂർത്തിയാകുന്ന തീയതിയിൽ ശബരിയുടെ വനിതാ ജീവനക്കാർ നിക്ഷേപകരായ പുരുഷൻമാർ പകൽ സമയം ഓഫീസിലോ വീടിന്പുറത്തോ പോകുന്ന വേളയിൽ '' മാഡം , സാറിന്റെ എഫ്.ഡി. കാലാവധി ഇന്ന് പൂർത്തിയായി. തുകയും 30% ഗ്രോത്തുമുൾപ്പെടെയുള്ള തുകക്ക് ചെക്ക് റെഡിയായിട്ടുണ്ട്. ചേട്ടനോട് ഓഫീസിൽ വന്ന് വാങ്ങാൻപറയണേ മാഡം !   മാഡത്തിന്‌  ഇപ്പോൾ പണമാവശ്യമില്ലേൽ എഫ്.ഡി എക്സ്റ്റൻറ് ചെയ്താൽ 30% മുതലിനോട് ചേർത്തുള്ള തുക മുതലായി കണക്കാക്കി വീണ്ടും 30% ഗ്രോത്ത് ലഭിക്കും! ഇത് കേട്ട വീട്ടമ്മ ഭർത്താവിനോടു പറയും ചേട്ടാ കാശ് അവിടെത്തന്നെ കിടക്കട്ടെ ഇപ്പോൾ പിൻവലിക്കണ്ട ! ശബരിയുടെയും കൂട്ടാളികളുടെയും തന്ത്രത്തിൽ കുടുങ്ങിയത് അനവധി മലയാളികൾ :         എഴുനൂറിൽ പരം നിക്ഷേപകരിൽ നിന്നായി അമ്പതു കോടിയിലധികം രൂപ തട്ടിയെടുത്ത ' ടോട്ടൽ ഫോർ യു ' നിക്ഷേപ തട്ടിപ്പ് കേസിൽ എഫ്ഐആറും  എഫ് ഐ എസും തലസ്ഥാനത്തെ വിചാരണ കോടതിയിൽ  കാണാനില്ല. വിവരം ഹൈക്കോടതിക്ക് റിപ്പോർട്ട് ചെയ്യാൻ വിചാരണ കോടതിയായ തിരുവനന്തപുരം അഡീ.  ചീഫ്  ജുഡീഷ്യൽ മജിസ്ട്രേട്ട് കോടതി ഉത്തരവിട്ടു. കടക്കാവൂർ പോലീസ് എടുത്ത് സി ബി സി ഐ ഡി റീ രജിസ്റ്റർ ചെയ്ത കേസിലെ പ്രഥമ വിവര റിപ്പോർട്ടും പ്രഥമ വിവര മൊഴിയുമാണ്  കാണാതായത്. മുഖ്യ പ്രതി ശബരിനാഥടക്കം 19 പ്രതികളെയും കോടതിയിൽ ഹാജരാക്കാൻ   ക്രൈംബ്രാഞ്ചിനോട് അഡീ.സി ജെ എം വിവിജ രവീന്ദ്രൻ ഉത്തരവിട്ടു. കോടതിയിൽ ഹാജരാകാതെ ഒളിവിൽ പോയ  പതിനാറാം പ്രതിയും സ്ഥാപനത്തിലെ പാർട്ടടണറുമായ രാജനെ അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കാൻ കോടതി ജാമ്യമില്ലാ അറസ്റ്റ് വാറണ്ടും ജപ്തി വാറണ്ടും  പുറപ്പെടുവിച്ചു.       2007 - 08 കാലയളവിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. തലസ്ഥാന നഗരിയിൽ അഞ്ചിടത്തായി  സ്ഥാപനം തുടങ്ങിയാണ് കോടികളുടെ തട്ടിപ്പിന് കളമൊരുക്കിയത്. സ്റ്റാച്യു  ഗവ. സെക്രട്ടറിയേറ്റിനെതിർവശം കാപ്പിറ്റൽ സെൻറർ ബിൽഡിംഗിലും മെഡിക്കൽ കോളേജ് ചാലക്കുഴി റോഡിൽ മുണ്ടക്കൽ അർക്കേഡ് ബിൽഡിംഗിലും ' ടോട്ട്  ടോട്ടൽ ' എന്ന പേരിലും ,   പടിഞ്ഞാറേക്കോട്ട പുന്നപുരം റാം ടവേഴ്സിൽ ' ഐ നെസ്റ്റ് ' , '  ടോട്ടൽ ഫോർ യു ' എന്നീ പേരുകളിലും , പാളയം പഞ്ചാപ്പുര റോഡിൽ ' എസ്. ജെ. ആർ. ഗ്രൂപ്പ് ' എന്ന പേരിലും തട്ടിപ്പ് സ്ഥാപനങ്ങൾ തുടങ്ങിയാണ്  കോടികൾ കൈക്കലാക്കി ജനങ്ങളെ വഞ്ചിച്ചത്.              തങ്ങൾക്ക്   ഇന്ത്യൻ      റിസർവ്വ് ബാങ്കിന്റെ ലൈസൻസ് ഉണ്ടെന്നും നിക്ഷേപത്തുകയുടെയും കാലാവധിയുടെയും അടിസ്ഥാനത്തിൽ 20 മുതൽ 80 % വരെയുള്ള സമ്പത്തിക വളർച്ചാ പദ്ധതിയിൽ  30, 40,60,90 തുടങ്ങിയ ദിവസങ്ങൾക്കും പല വർഷക്കാലാവധിക്കുമുള്ള സ്ഥിര നിക്ഷേപ പദ്ധതിയുണ്ടെന്നും കാലാവധി കൂടുന്തോറും വളർച്ചാ നിരക്കും കൂടുമെന്ന് വിശ്വസിപ്പിച്ചായിരുന്നു തട്ടിപ്പ്. ന്യായമായ പണമാണ് തരുന്നതെന്നും ജനങ്ങളുടെ നിക്ഷേപത്തുക തങ്ങൾ ഷെയർ മാർക്കറ്റ് , മ്യൂച്വൽ ഫണ്ട് , ക്രൂഡ് ഓയിൽ കമ്പനി , വെള്ളി കമ്പനി എന്നിവിടങ്ങളിൽ നിക്ഷേപിച്ച്  അതിൽ നിന്നുള്ള ലാഭവിഹിതമാണ് തരുന്നതെന്നും നിക്ഷേപകരെ പറഞ്ഞ് വിശ്വസിപ്പിച്ചായിരുന്നു കോടികൾ വഞ്ചിച്ചെടുത്തത്. മുഖ്യ പ്രതിയും സ്ഥാപനത്തിന്റെ മാനേജിംഗ് ഡയറക്ടറുമായ ശബരിനാഥിന്റെ പേരിൽ സെഞ്ചൂറിയൻ ബാങ്ക് ഓഫ് പഞ്ചാബിന്റെ തിരുവനന്തപുരം ശാഖയിൽ 50 കോടി രൂപയുടെ സ്ഥിര നിക്ഷേപം ഉള്ളതായ വ്യാജ സ്ഥിര നിക്ഷേപ രസീതുകൾ കാട്ടിയാണ് വൻ കിട നിക്ഷേപകരുടെ വിശ്വാസം ആർജിച്ചെടുത്തത്.     \' ടോട്ടൽ ഫോർ യു ' ധന കാര്യ സ്ഥാപനങ്ങളുടെ മാനേജിംഗ് ഡയറക്ടറും പാർട്ട്ണറുമായ അതിയന്നൂർ കൊടങ്ങാവിള ശരദാ വിലാസം വീട്ടിൽ ശബരിനാഥ് ( 21) , ടോട്ടൽ സ്ഥാപനങ്ങളുടെ ധന കാര്യ ഉപദേഷ്ടാവ് കൊല്ലം അശ്വനി ഹോസ്പിറ്റൽ ഉടമ ഡോ. രമണി ( 38 ) ,  കേരളാ ഗവ. സെക്രട്ടറിയേറ്റിൽ നിന്നും അണ്ടർ സെക്രട്ടറി തസ്തികയിൽ   വിരമിച്ചതും സ്റ്റാച്യു  കാപ്പിറ്റൽ ടവറിൽ ടോട്ട് ടോട്ടലിലും തുടർന്ന് പുന്നപുരം  ഐ നെസ്റ്റിലും ബ്രാഞ്ച് മാനേജരായ അഥീലാബീവി ( 58 ) , പട്ടം ചാലക്കുഴി നെസ്റ്റിലെ ബ്രാഞ്ച് മാനേജർ വിനോദ്  (35 ) , നെസ്റ്റിലെ സീനിയർ സെയിൽസ് മാനേജർ ഫെനി ഫെലിക്സ് ( 32 ) , നെസ്റ്റിലെ ബിസിനസ് ഡെവലപ്മെന്റ് ഓഫീസർ രാഹുൽ ( 33 ) , പുന്നപുരം ഐ നെസ്റ്റിലെ സെയിൽസ് മാനേജർ ജിജേഷ് ( 30 ) , ചാലക്കുഴി നെസ്റ്റിലെ സെയിൽസ് സ്റ്റാഫ് സനൽ ( 30 ) , ടോട്ടൽ സ്ഥാപനങ്ങളുടെ നിയമോപദേഷ്ടാവും ഏജൻറുമായ അവീഷ് ശിവ പ്രസാദ് ( 30 ) , ചാലക്കുഴി നെസ്റ്റിലെ ബ്രാഞ്ച് മാനേജർ ബിനീഫ് ( 32 ) , ടോട്ടൽ സ്ഥാപനങ്ങളുടെ ഫിനാൻഷ്യൽ അഡ്വൈസറും അഡ്വക്കേറ്റുമായ  സുരേഷ് കുമാർ ( 39 )  മെഡിക്കൽ കോളേജ് ചാലക്കുഴി റോഡിൽ മുണ്ടക്കൽ അർക്കേഡ് ബിൽഡിംഗിലുള്ള  ' നെസ്റ്റ് ഇൻവെസ്റ്റ്മെന്റ് സൊല്യൂഷൻസ് ' ജനറൽ മാനേജർ ബിന്ദു  മഹേഷ് ( 32 ) , ചന്ദ്രിക , സിഡ്കോ സീനിയർ മാനേജർ ചന്ദ്രമതി അമ്മ ( 50 ) , ശബരിയുടെ പ്രൈവറ്റ് സെക്രട്ടറി പ്രമോദ് ഐസക് (35) , ശബരിയുടെ പിതാവും  നെസ്റ്റ് ഇൻവെസ്റ്റ്‌മെന്റ്' സൊല്യൂഷൻസ് എന്ന നാമധേയത്തിൽ വഞ്ചിയൂർ രജിസ്ട്രാർ ഓഫ് ഫേംസ് മുമ്പാകെ രജിസ്റ്റർ ചെയ്ത സ്ഥാപനത്തിൽ ശബരിയോടൊപ്പം പാർട്ണറും സ്ഥാപനങ്ങളുടെ ഡയറക്ടറുമായ കൊടങ്ങാവിള ശാരദാ വിലാസത്തിൽ രാജൻ ( 50 ) , പടിഞ്ഞാറേ കോട്ട പുന്നപുരം റാം ടവേഴ്സിൽ പ്രവർത്തിച്ച ' ഐ നെസ്റ്റ് ' സ്ഥാപനത്തിൽ ഡോക്യുമെന്റേഷൻ ഹെഡ്ഡായ ബിന്ദു സുരേഷ് ( 30 ) , തിരുവനന്തപുരം ധനലക്ഷ്മി ബാങ്ക്  മാനേജരും ടോട്ടൽ സ്ഥാപനങ്ങളുടെ അക്കൗണ്ട് കാര്യങ്ങൾ നോക്കിയിരുന്നതും ക്യാൻവാസിംഗ്  ഏജന്റുമായ  ഹേമലത ( 50 ) , ഹേമലതയുടെ മകളും ശബരിനാഥിന്റെ സ്നേഹിതയും എയർഹോസ്റ്റസും ക്യാൻവാസിംഗ് ഏജന്റുമായ ലക്ഷ്മി മോഹൻ ( 28 ) , പുന്നപുരം  ' ഐനെസ്റ്റിൽ ' ബ്രാഞ്ച് മാനേജരായി നിയോഗിക്കപ്പെട്ട മിലി. എസ്. നായർ ( 38 ) എന്നിവരാണ് ഈ കേസിൽ വിചാരണ നേരിടുന്ന 1 മുതൽ 20 വരെയുള്ള പ്രതികൾ. ടോട്ടൽ ഫോർ യു ശ്രംഖലയിലുള്ള മറ്റു നിക്ഷേപ തട്ടിപ്പു വഞ്ചനാ കേസുകളിൽ വഴുതക്കാട് ധനലക്ഷ്മി ബാങ്ക് ശാഖയിൽ എൻ ആർ ഐ ബ്രാഞ്ച് മാനേജരും കാൻവാസിംഗ് ഏജൻറുമായ ബൈജു ( 40 ) , ഏജന്റുമാരായ സെയ്ദലി ( 40 ) ,  ആദർശ് ലാൽ ( 38 ) , മാലാ നായർ ( 37 ) എന്നിവരാണ് ഇവർക്കൊപ്പമുള്ള കൂട്ടു പ്രതികൾ. \     ക്രൈം ബ്രാഞ്ച്   കോടതിയിൽ സമർപ്പിച്ച കുറ്റപത്രത്തിൽ പറയുന്നത് :    നിയമവിരുദ്ധമായി പണമിടപാട് സ്ഥാപനങ്ങൾ പ്രവർത്തിച്ച് വ്യാജ പ്രലോഭനങ്ങൾ വഴിയും ഒന്നാം പ്രതിയുടെ പേരിൽ കാര്യമായ ബാങ്ക് നിക്ഷേപം  ഉണ്ടെന്നുള്ള വ്യാജ രേഖകൾ ചമച്ച് ആയത് അസ്സൽ നിക്ഷേപ സർട്ടിഫിക്കറ്റുകളാണെന്ന് നിക്ഷേപകരെയും മറ്റും കാണിച്ച് പറഞ്ഞ് വിശ്വസിപ്പിച്ച് , നിക്ഷേപകരെ വശീകരിച്ച് കോടിക്കണക്കിന് രൂപ നിക്ഷേപ ഇനത്തിൽ സ്വരൂപിച്ച് വിശ്വാസ വഞ്ചന നടത്തി കഷ്ടനഷ്ടപ്പെടുത്തി അമിതാദായം ഉണ്ടാക്കണമെന്നുള്ള പൊതു ഉദ്ദേശ്യത്തോടും കരുതലോടും കൂടി ശബരി ,പിതാവ് രാജന്റെ  ഒത്താശയോടെ മറ്റു പ്രതികളുമായി ഗൂഡാലോചന നടത്തി തലസ്ഥാന നഗരിയിൽ അഞ്ചിടത്തായി 2007 ഏപ്രിൽ 30 മുതൽ 2008 ആഗസ്റ്റ് 21 വരെ അനധികൃതമായി നിക്ഷേപ സ്ഥാപനങ്ങൾ പ്രവർത്തിപ്പിച്ച് , നിക്ഷേപ ഇനത്തിൽ സ്വരൂപിക്കുന്ന തുക കമ്മോഡിറ്റി ഷെയർ മാർക്കറ്റിൽ ഗോൾഡ് , അലുമിനിയം ഷെയർ മേഖലകളിലും റിയൽ എസ്‌റ്റേറ്റ് മേഖലകളിലും ആണ് നിക്ഷേപിക്കുന്നതെന്നും ശബരിയും പിതാവ് രാജനും  പാർട്ട്ണർമാരായുള്ള ഈ സ്ഥാപനങ്ങൾക്ക് റിസർവ്വ് ബാങ്ക് ഓഫ് ഇന്ത്യയുടെ അംഗീകാരമുണ്ടെന്നും , നിക്ഷേപകരെ 'മെറ്റ് ലൈഫ് ഇൻഷുറൻസ് ' കമ്പനിയുടെ ഇൻഷുറൻസ് പരിരക്ഷക്ക്  വിധേയമാക്കുമെന്നും നിക്ഷേപകർക്ക് 100 % വരെ ഗ്രോത്ത് നൽകുമെന്നും  ശബരിയുടെ പേരിൽ സെഞ്ചൂറിയൻ ബാങ്ക് തിരുവനന്തപുരം ബ്രാഞ്ചിൽ കോടിക്കണക്കിന് രൂപയുടെ സ്ഥിര നിക്ഷേപം ഉണ്ടെന്നും മറ്റുമുള്ള വ്യാജ പ്രലോഭനങ്ങളും , വാഗ്ദാനങ്ങളും നൽകി ചുരുങ്ങിയ കാലയളവിനുള്ളിൽ എങ്ങനെയും ഭീമമായ ഒരു സംഖ്യ നിക്ഷേപ ഇനത്തിൽ സ്വരൂപിച്ച് രൂപ അപഹരിച്ചെടുക്കണമെന്ന് പ്രതികൾ  ഗൂഡാലോചന നടത്തി നിക്ഷേപകർക്ക് വിവിധ സ്കീമുകളും ഗ്രോത്ത് നിരക്കുകളും , നിക്ഷേപത്തിന് 20 % വരെയുള്ള ഏജൻറ് കമ്മീഷനും നിശ്ചയിച്ച് ഇല്ലാത്ത കമ്പനിയുടെയും മറ്റും പേരിൽ വ്യാജ രസീതുകളും ലെറ്റർ പാഡുകളും തയ്യാറാക്കിയും ഗൂഡാലോചന തീരുമാനങ്ങൾ പ്രതികൾ മറ്റു ജീവനക്കാർക്കും ഏജന്റുമാർക്കും കൈമാറി നിക്ഷേപം നടത്തിപ്പിക്കുന്നതിന് പ്രേരിപ്പിച്ചും പ്രതിമാസം 30 ലക്ഷം രൂപ വീതം നിക്ഷേപം നടത്തിച്ച് കൊള്ളാമെന്ന് ശബരിയുമായി 10 പ്രതികൾ കരാറുണ്ടാക്കി.                ശബരി മാനേജിംഗ് ഡയറക്ടറായും പിതാവ് രാജൻ ഡയറക്ടറായും എസ്.ജെ.ആർ റിസോർട്ട്സ് ആന്റ് ഡെസ്റ്റിനേഷൻസ് പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനി രജിസ്ട്രാർ ഓഫ് കമ്പനീസിൽ രജിസ്റ്റർ ചെയ്ത് ഈ സ്ഥാപനങ്ങൾ രജിസ്റ്റേഡ് കമ്പനി ആണെന്ന ധാരണ   നിക്ഷേപകരിൽ ഉളവാക്കി.                   ശബരി  2007 നവംബർ 23 ന് സെഞ്ചൂറിയൻ ബാങ്ക് തിരുവനന്തപുരം ശാഖയിൽ തന്റെ പേരിൽ തുറന്ന ഒരു കറന്റ് അക്കൗണ്ടിൽ സ്ഥിര നിക്ഷേപം നടത്താൻ കഴിയില്ലെന്നിരിക്കെ ശബരിയും പിതാവും സെഞ്ചൂറിയൻ ബാങ്ക് ഓഫ് പഞ്ചാബിൽ നിന്നും സ്ഥിര നിക്ഷേപ രസീതുകൾ ഏതോ വിധത്തിൽ എടുത്ത് കറന്റ് അക്കൗണ്ട് തുടങ്ങും മുമ്പുള്ള തീയതികളിലായി 50 കോടി രൂപയുടെ സ്ഥിര നിക്ഷേപം ഈ ബാങ്കിൽ ഉണ്ടെന്ന് വ്യാജമായി ചമച്ചും , ഈ രസീതുകളുടെ ഫോട്ടോസ്റ്റാറ്റ് പകർപ്പുകൾ ഡോ. രമണിയെയും പ്രമോദ് ഐസക്കിനെയും ഏൽപ്പിച്ചും അവർ ഇത് വ്യാജമാണെന്നറിഞ്ഞു കൊണ്ട് അസ്സലിന്റെ പകർപ്പാണെന്ന് നിക്ഷേപകരെ കാണിച്ച് പ്രേരിപ്പിച്ച് നിക്ഷേപം സ്വീകരിച്ചു.           ഇത്തരത്തിൽ സ്വരൂപിച്ച 50 കോടിയിൽപരം രൂപയിൽ നിന്നും 2.25 കോടി രൂപ ചെലവഴിച്ച് ശബരി തന്റെ പേരിൽ 15 ആഡംബര കാറുകൾ വാങ്ങി. മറ്റു  4 ആഡംബര കാറുകൾ ചന്ദ്രമതി , രാജൻ , ഹേമലത , ലക്ഷ്മി മോഹൻ എന്നിവരുടെ പേരിൽ വാങ്ങി നൽകി.                    കുമാരപുരത്ത് 462 ഏക്കർ വസ്തു വില വാങ്ങുന്നതിന് 4.62 കോടി രൂപ വില സമ്മതിച്ച് 60 ലക്ഷം രൂപ ഉടമക്ക്  അഡ്വാൻസ് നൽകി. 10 സെന്റ് വസ്തു 45 ലക്ഷം രൂപ വില സമ്മതിച്ച് 15 ലക്ഷം രൂപ ഉടമക്ക് അഡ്വാൻസ് നൽകി. 9.94 സെന്റ് വസ്തുവും വീടും 1.4 കോടി രൂപ വില സമ്മതിച്ച് 70 ലക്ഷം രൂപ അഡ്വാൻസ് നൽകി.ശബരിയുടെ സ്വപ്ന പദ്ധതിക്കായി മലയിൻകീഴ് പിടാരത്തുള്ള 8. 22 ഏക്കർ വസ്തു  4.11 കോടി രൂപ വില സമ്മതിച്ച് 2 കോടി 11 ലക്ഷം രൂപ അഡ്വാൻസ് നൽകി. മറ്റൊരു വീടും വസ്തുവും 1. 5 കോടി രൂപ വില സമ്മതിച്ച് 60 ലക്ഷം രൂപ അഡ്വാൻസ് നൽകി കരാറുകളിൽ ഏർപ്പെട്ടു.                         കുട്ടനാടുള്ള   സിനിക് വില്ല വില വാങ്ങുന്നതിന് 2 കോടി രൂപ വില സമ്മതിച്ച് 50 ലക്ഷം രൂപ അഡ്വാൻസ് നൽകി. മണക്കാട് വില്ലേജിൽ കരമന കാലടിയിൽ 26 ലക്ഷം രൂപക്ക് 6 സെൻറ് വില വാങ്ങി. വസ്തു വകകൾ വാങ്ങുന്നതിന് ബ്രോക്കർ ഫീസായി 36 ലക്ഷം രൂപയും കൈ വായ്പയായി 8 ലക്ഷം രൂപയും നൽകി.                എറണാകുളം വൃന്ദാവൻ അപ്പാർട്ട്മെന്റിലെ ഫ്ലാറ്റ് 9, 000 രൂപ മാസ വാടകയിൽ ഒരു ലക്ഷം രൂപ അഡ്വാൻസ് നൽകി ഹേമലതക്കും ലക്ഷ്മി മോഹനും താമസിക്കുന്നതിനായി വാടകക്ക്  ഏറ്റെടുത്തു.  ഈ ഫ്ലാറ്റിൽ അവരോടൊപ്പം പല ദിവസങ്ങളിലും ശബരി താമസിച്ചതായും ക്രൈം ബ്രാഞ്ചിന്റെ കുറ്റപത്രത്തിലുണ്ട്.   ടോട്ടൽ സ്ഥാപനങ്ങളുടെ ഓഫീസുമുറികൾക്കായി 7.15 ലക്ഷം രൂപ അഡ്വാൻസും 33, 000 രൂപ നിരക്കിൽ മാസ വാടക നൽകി. ശബരിയുടെ താമസത്തിന് കവടിയാർ ക്യൂൻസ് വെ പോയിന്റിലെ ഐ ഒ ബി ഫ്ലാറ്റിന് 20, 000 മാസവാടകയിൽ 2, 40, 000 രൂപ അഡ്വാൻസ് നൽകി. ശബരിയുടെ കൊടങ്ങാവിളയിലെ വീട് മോടി പിടിപ്പിക്കാനായി 25 ലക്ഷം രൂപ ചെലവഴിച്ചു.                     ലക്ഷ്മി മോഹന് 25 ലക്ഷം രൂപ വിലവരുന്ന സ്വർണ്ണാഭരണങ്ങൾ വാങ്ങി നൽകി. ആലപ്പുഴ കൺട്രി വെക്കേഷണൽ ഹോളിഡേ ക്ലബ്ബ് അംഗത്വം നേടാൻ 1. 35 ലക്ഷം രൂപ ചെലവഴിച്ചു. കൂട്ടുപ്രതികളുടെ പേരിൽ നിക്ഷേപങ്ങൾ നടത്തി പണാപഹരണം നടത്തിയതായും മറ്റു പ്രതികൾ നിക്ഷേപകരെ പ്രലോഭിപ്പിച്ച് തുകകൾ നിക്ഷേപിപ്പിച്ച് കമ്മീഷൻ ഇനത്തിൽ ലക്ഷങ്ങൾ കൈപ്പറ്റിയതായും റബ്ബർഎസ്‌റ്റേറ്റ് , വസ്തുവകകൾ , ആഡംബര കാറുകൾ എന്നിവയടക്കം വാങ്ങിക്കൂട്ടി ഗൂഡാലോചനയിലും വഞ്ചനയിലും പങ്കാളികളയായതായും കുറ്റപത്രത്തിൽ ക്രൈം ബ്രാഞ്ച് ഡിവൈഎസ്പി പി. രഘു ചൂണ്ടിക്കാട്ടിയിട്ടുണ്ട്.                  തിരുവനന്തപുരം  അഡീ. സി .ജെ.എം കോടതിയിൽ പ്രതികൾക്കെതിരെ   11 കേസുകളിലായി  11 കുറ്റപത്രങ്ങളാണ്  സമർപ്പിച്ചിട്ടുള്ളത്.  "  
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പോക്‌സോ കേസില്‍ യെഡിയൂരപ്പയുടെ ഹര്‍ജി തള്ളി കര്‍ണാടക ഹൈക്കോടതി  (18 minutes ago)

പൂനെയില്‍ ട്രക്കുകള്‍ക്കിടയില്‍ കാര്‍ ഇടിച്ചുകയറി എട്ടു പേര്‍ക്ക് ദാരുണാന്ത്യം  (24 minutes ago)

ശബരിമലയില്‍ സുരക്ഷ ഉറപ്പാക്കാന്‍ ഡ്രോണ്‍ ഉപയോഗിച്ചുള്ള നിരീക്ഷണം ശക്തമാക്കുമെന്ന് പൊലീസ്  (28 minutes ago)

വിയ്യൂര്‍ ജയിലില്‍ ജീവനക്കാരനു നേരെ തടവുകാരുടെ ആക്രമണം  (34 minutes ago)

സിനിമയില്‍ അവസരം നല്‍കാന്‍ പെണ്‍കുട്ടിയോട് യുവാവ് ചോദിച്ചത്  (41 minutes ago)

ബൈക്ക് യാത്രികരെ കാറിടിച്ച് കൊലപ്പെടുത്താന്‍ ശ്രമം  (1 hour ago)

തദ്ദേശ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്ക് നാളത്തെ പ്രാദേശിക അവധി ബാധകമല്ലെന്ന് തിരഞ്ഞെടുപ്പ് കമ്മിഷന്‍  (2 hours ago)

സിനിമയില്‍ പിതാവില്‍ നിന്ന് പഠിച്ചതിനെ കുറിച്ച് തുറന്ന് പറഞ്ഞ് കല്യാണി  (3 hours ago)

ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ സന്നിധാനത്ത് ശാസ്ത്രീയ പരിശോധന 17ന്  (4 hours ago)

പിഎം ശ്രീയുമായി ബന്ധപ്പെട്ട ചോദ്യം: മാദ്ധ്യമപ്രവര്‍ത്തകരോട് ക്ഷോഭിച്ച് മുഖ്യമന്ത്രി  (4 hours ago)

രാജേഷിന്റെ കുടുംബത്തിന് 25 ലക്ഷം രൂപ ഉടന്‍ നല്‍കുമെന്ന് കരാര്‍ കമ്പനി  (5 hours ago)

സിനിമാജീവിതത്തിലുണ്ടായ ചില അനുഭവങ്ങള്‍ പങ്കുവച്ചിരിക്കുകയാണ് ശ്വേതാ മേനോന്‍  (5 hours ago)

പ്രകോപനവുമായി പാക്കിസ്ഥാൻ  (6 hours ago)

വെട്ടുകാട് തിരുനാള്‍ പ്രമാണിച്ച് നാളെപ്രാദേശിക അവധി പ്രഖ്യാപിച്ച് ജില്ലാ കളക്ടര്‍  (6 hours ago)

ഇന്ത്യൻ കമ്പനിക്ക് ഉപരോധം ഏർപ്പെടുത്തി യുഎസ്  (6 hours ago)

Malayali Vartha Recommends