ബാലചന്ദ്രകുമാര്‍ പുറത്തുവിട്ട ശബ്ദം ദിലീപ് അടക്കമുള്ള പ്രതികളുടേത് ആണോ എന്ന് ശാസ്ത്രീയമായി ഉറപ്പ് വരുത്താൻ പരിശോധന.... ആലുവ മജിസ്‌ട്രേറ്റ് കോടതിയുടെ അനുമതി

നാളെ ദിലീപിന്റെ ജാമ്യഹർജി തീർപ്പ് കൽപ്പിക്കാനിരിക്കവേ നിർണായക സംഭവങ്ങളാണ് പുറത്ത് വരുന്നത്. 2017 നവംബര്‍ 15-ന് ആലുവയിലെ പത്മസരോവരം എന്ന വീട്ടില്‍വെച്ച് നടത്തിയ സംഭാഷണത്തിന്റെ ശബ്ദമാണ് ബാലചന്ദ്രകുമാര്‍ കഴിഞ്ഞ ദിവസം പുറത്തുവിട്ടത്. ശബ്ദം ദിലീപ് അടക്കമുള്ള പ്രതികളുടേതാണെന്ന് ശാസ്ത്രീയമായി തെളിയിക്കുന്നതിന് വേണ്ടിയാണ് ശബ്ദപരിശോധന നടത്തുന്നത്. അതിനുവേണ്ടി വധഗൂഢാലോചന കേസില്‍ നടന്‍ ദിലീപിന്റേയും സഹോദരന്‍ അനൂപിന്റേയും സഹോദരീഭര്‍ത്താവ് സൂരാജിന്റേയും ശബ്ദം പരിശോധിക്കാന്‍ കോടതി അനുമതി നല്‍കിയിരിക്കുകയാണ്.
ശബ്ദപരിശോധനയുടെ തീയതി ക്രൈംബ്രാഞ്ച് തീരുമാനിക്കും. ബാലചന്ദ്രകുമാര്‍ പുറത്തുവിട്ട ശബ്ദം ദിലീപ് അടക്കമുള്ള പ്രതികളുടേത് ആണോ എന്ന് ശാസ്ത്രീയമായി ഉറപ്പ് വരുത്താനാണ് പരിശോധന. ആലുവ മജിസ്‌ട്രേറ്റ് കോടതിയാണ് അനുമതി നല്‍കിയത്. അനുമതി ലഭിച്ച സാഹചര്യത്തില്‍ ഏറ്റവും അടുത്ത ദിവസം തന്നെ പരിശോധന നടത്തും. അതേസമയം എവിടെയാണ് പരിശോധന നടത്തേണ്ടത്, എപ്പോഴാണ് തുടങ്ങിയ കാര്യങ്ങള്‍ തീരുമാനിക്കേണ്ടത് ക്രൈംബ്രാഞ്ചാണ്.
സമാനമായ പല കേസുകളിലും ശബ്ദപരിശോധന നടത്തിയിട്ടുള്ളത് കൊച്ചിയിലെ ആകാശവാണിയിലാണ്. അതിനാല്‍ സമാനമായ രീതിയില്‍ ദിലീപ് അടക്കമുള്ളവരുടെ ശബ്ദം പരിശോധിക്കുന്നതിനുള്ള നീക്കങ്ങളാണ് ക്രൈംബ്രാഞ്ച് നടത്തുന്നത്. ദിലീപ്, അനൂപ്, സൂരാജ് എന്നിവരുടെ ശബ്ദസാമ്പിളുകള്‍ ഇവിടെ നിന്നും ശേഖരിച്ച് അത് ഫോറന്‍സിക് ലാബിലേക്ക് അയക്കും. അതിന് ശേഷം ബാലചന്ദ്രകുമാര്‍ പുറത്ത് വിട്ട ശബ്ദവും ഈ ശബ്ദസാമ്പിളുകളും തമ്മില്‍ യോജിക്കുന്നുണ്ടോയെന്ന് പരിശോധിക്കും. ഈ പരിശോധന നടത്തുന്നത് ഫോറന്‍സിക് ലാബിലാണ്. ഇവിടെ നിന്നും ശബ്ദസാമ്പിളുകള്‍ ശേഖരിക്കുക മാത്രമാണ് ചെയ്യുക. മൂന്ന് പ്രതികളുടേയും ശബ്ദം പരിശോധിക്കണമെന്ന് വ്യക്തമാക്കി ക്രൈംബ്രാഞ്ച് കോടതിയില്‍ അപേക്ഷ നല്‍കുകയായിരുന്നു. അപേക്ഷയില്‍ പ്രതിഭാഗത്തിന്റെ കൂടി വാദം കേട്ടതിന് ശേഷമാണ് കോടതി അനുമതി നല്‍കിയത്.
https://www.facebook.com/Malayalivartha
























