പ്രതിസന്ധികൾ ജീവിതം പോലും കവർന്നെടുത്തിട്ടും ശിവശങ്കർ സർക്കാരിനെതിരെയോ മുഖ്യമന്ത്രിക്കെതിരെയോ ഒരക്ഷരം സംസാരിച്ചിട്ടില്ല; ജേക്കബ് തോമസിൻ്റെ പുസ്തകം പോലെ ശിവശങ്കറിൻ്റെ പുസ്തകത്തിൽ സർക്കാരിനെതിരെ വിമർശനങ്ങളില്ല! വിദേശ സന്ദർശനത്തിന് ശേഷം ഇന്ന് സംസ്ഥാനത്ത് മടങ്ങിയെത്തുന്ന മുഖ്യമന്ത്രിയെ സ്വാഗതം ചെയ്യുന്നതിന് വേണ്ടി സ്വപ്നാസുരേഷിനെ രംഗത്തിറക്കിയതിന് പിന്നിൽ....

വിദേശ സന്ദർശനത്തിന് ശേഷം ഇന്ന് സംസ്ഥാനത്ത് മടങ്ങിയെത്തുന്ന മുഖ്യമന്ത്രിയെ സ്വാഗതം ചെയ്യുന്നതിന് വേണ്ടി സ്വപ്നാസുരേഷിനെ രംഗത്തിറക്കിയതിന് പിന്നിൽ സി പി എമ്മിലെ ഒരു വിഭാഗമാണെന്ന് ഔദ്യോഗിക പക്ഷത്ത് സംശയം.
അമേരിക്കയിലെ ചികിത്സക്കും ഗൾഫ് എക്സ്പോയിൽ പങ്കെടുത്തതിനും ശേഷം സംസ്ഥാനത്ത് മടങ്ങിയെത്തുന്ന മുഖ്യമന്ത്രിയെ പ്രതിസന്ധിയിലാക്കുകയാണ് ലക്ഷ്യമെന്നറയുന്നു. ശിവശങ്കറിനെതിരെ വീണ്ടും നടപടിയെടുപ്പിക്കുക എന്ന ലക്ഷ്യവും ഇതിന് പിന്നിലുണ്ട്.
സ്വപ്ന സുരേഷിന്റെ വെളിപ്പെടുത്തലും, ശിവശങ്കറിന്റെ പുസ്തകവും, ഉണ്ടാക്കിയ വിവാദങ്ങളിൽ സർക്കാർ സമ്മർദ്ദത്തിലായിരിക്കെയാണ് മുഖ്യമന്ത്രിയുടെ മടക്കം. അനുമതിയില്ലാതെ പുസത്കം എഴുതിയതിൽ ശിവശങ്കറിനോട് വിശദീകരണം ചോദിക്കണോ വേണ്ടയോ എന്നതിലും മുഖ്യമന്ത്രിയാകും തീരുമാനമെടുക്കുക. എന്നാൽ പുസ്തകം എഴുതുന്നതിന് മുമ്പ് അദ്ദേഹം മുഖ്യമന്ത്രിയുമായി സംസാരിച്ചിരുന്നു എന്നറിയുന്നു. മാത്രവുമല്ല ജേക്കബ് തോമസിൻ്റെ പുസ്തകം പോലെ ശിവശങ്കറിൻ്റെ പുസ്തകത്തിൽ സർക്കാരിനെതിരെ വിമർശനങ്ങളില്ല.
മുഖ്യമന്ത്രിയുമായി ശിവശങ്കർ ഇപ്പോഴും നല്ല ബന്ധം പുലർത്തുന്നുണ്ടെന്നാണ് മനസിലാക്കുന്നത്. പ്രതിസന്ധികൾ ജീവിതം പോലും കവർന്നെടുത്തിട്ടും ശിവശങ്കർ സർക്കാരിനെതിരെയോ മുഖ്യമന്ത്രിക്കെതിരെയോ ഒരക്ഷരം സംസാരിച്ചിട്ടില്ല. ഇത് മുഖ്യമന്ത്രിക്ക് മതിപ്പു പകരുന്ന നടപടിയായിരുന്നു. അതു കൊണ്ടു തന്നെ ശിവശങ്കറിനെ തൊടാൻ മുഖ്യമന്ത്രിക്ക് താത്പര്യം കാണില്ല.
മുൻ സ്പീക്കർ ശ്രീരാമകൃഷ്ണനെ മാത്രമാണ് സ്വപ്ന നോട്ടമിട്ടത്. ഇതിലാണ് സി പി എമ്മിന് സംശയം.കെ.റ്റി ജലീൽ, കടകംപള്ളി സുരേന്ദ്രൻ തുടങ്ങിയ നേതാക്കൾ അക്കാലത്ത് ആരോപണ വിധേയരായിരുന്നു. എന്നാൽ അവരെയൊന്നും സ്വപന ഇപ്പോൾ ആരോപണമുനയിൽ നിർത്തുന്നില്ല.
ഫലത്തിൽ അടിയെല്ലാം മുഖ്യമന്ത്രിക്കാണ് കിട്ടുന്നത്. ശിവശങ്കർ എതിർ സ്ഥാനത്ത് വന്നാലും ആരോപണം മുഖ്യമന്ത്രിക്ക് നേരേ തിരിയും. ഇത് മനസിലാക്കുന്നവരാണ് മുഖ്യമന്ത്രിക്കെതിരെ കരുക്കൾ നീക്കുന്നത്. പ്രതിപക്ഷം അവരുടെ ധർമ്മം നിർവഹിക്കുന്നുണ്ടെങ്കിലും അവർക്ക് വിവാദത്തിൽ പങ്കില്ലെന്നാണ് വിവരം. ബി ജെ പിയാണ് സ്വപ്നക്ക് പിന്നിലുള്ളതെന്ന് ആരോപണം ഉയർന്നിരുന്നെങ്കിലും അതും ശരിയല്ലെന്ന് ഇതിനകം വ്യക്തമായിരുന്നു. സെലക്റ്റീവ് ആരോപണമാണ് സ്വപ്ന നടത്തുന്നത്.ഇതിലാണ് സംശയം.
അതേ സമയം സ്വപ്നയെ വശത്താക്കാനുള്ള ഫോർമുലയും മുഖ്യമന്ത്രിയുമായി ബന്ധപ്പെട്ടവർ നടത്തുന്നുണ്ട്. സ്വപ്നക്ക് ആവശ്യമായ സഹായങ്ങൾ വാഗ്ദാനം ചെയ്താണ് നീക്കം നടത്തുന്നത്. സ്വപ്നക്കെതിരെ സി പി എം നേതാക്കൾ രംഗത്തെത്താത്തതിന് കാരണവും ഇതുതന്നെയാണ്. അസംത്യപ്തരായ സി പി എം നേതാക്കൾ മാത്രമാണ് സ്വപനയ്ക്കുള്ളത്.
ലോകായുക്ത ഓർഡിനൻസിൽ ഗവർണറുടെ തീരുമാനം നീളുന്ന സാഹചര്യത്തിൽ മുഖ്യമന്ത്രി ഗവർണ്ണറുമായി കൂടിക്കാഴ്ച നടത്താനിടയുണ്ട്.ഓർഡിനൻസിന്റെ ആവശ്യകത മുഖ്യമന്ത്രി നേരിട്ട് രാജ്ഭവനിലെത്തി വിശദീകരിച്ചാൽ,ഗവർണർ ഓർഡിനൻസിൽ ഒപ്പിടുമെന്നാണ് സർക്കാർ പ്രതീക്ഷ. അതിനിടെ ഗവർണർ നിയമവിദഗ്ധരുമായുള്ള ചർച്ചകൾ തുടരുകയാണ്.
https://www.facebook.com/Malayalivartha
























