പാമ്പിനെ പിടികൂടുന്നതിനിടയിൽ തുടയിൽ കടിയേറ്റപ്പോൾ വാവ സുരേഷിന് ചികിത്സാ വേളയിൽ നൽകിയത് 65 കുപ്പി ആന്റിവെനം! സാധാരണയായി മൂർഖന്റെ കടിയേറ്റാൽ പരമാവധി നൽകുന്നത് 25 കുപ്പിആന്റിവെനം; കടിയേറ്റ ഭാഗത്തെ മുറിവ് ഉണങ്ങാൻ ആന്റിബയോട്ടിക്കുകൾ നൽകുന്നു... നാളെ ആശുപത്രി വിടാൻ സാധ്യത...

കോട്ടയം കുറിച്ചിയിൽ വച്ചാണ് വാവ സുരേഷിന് മുർഖന്റെ കടിയേറ്റത്. കഴിഞ്ഞ തിങ്കളാഴ്ചയായിരുന്നു സംഭവം. പാമ്പിനെ പിടികൂടുന്നതിനിടയിൽ തുടയിൽ കടിക്കുകയായിരുന്നു. ഗുരുതരാവസ്ഥയിലായ അദ്ദേഹം കുറച്ച് ദിവസം വെന്റിലേറ്ററിലായിരുന്നു. എന്നാൽ പാമ്പ് കടിയേറ്റ വാവ സുരേഷിന് ചികിത്സാ വേളയിൽ നൽകിയത് 65 കുപ്പി ആന്റിവെനമായിരുന്നു. ആദ്യമായിട്ടാണ് കോട്ടയം മെഡിക്കൽ കോളേജ് പാമ്പ് കടിയേറ്റ ഒരാൾക്ക് ഇത്രയധികം അന്റിവെനം നൽകുന്നത്. സാധാരണയായി മൂർഖന്റെ കടിയേറ്റാൽ പരമാവധി 25 കുപ്പിയാണ് നൽകാറ്.വാവ സുരേഷിന്റെ ആരോഗ്യ നിലയിൽ പുരോഗതി കാണാത്തതിനെ
തുടർന്നാണ് കൂടുതൽ ഡോസ് ആന്റിവെനം നൽകിയത്. ശരീരത്തിൽ പാമ്പിന്റെ വിഷം കൂടുതൽ പ്രവേശിച്ചിരുന്നു. ഇപ്പോൾ അദ്ദേഹത്തിന്റെ ആരോഗ്യം സാധാരണ നിലയിലേക്ക് തിരിച്ചുവന്നിട്ടുണ്ട്. പാമ്പ് കടിയേറ്റ ഭാഗത്തെ മുറിവ് ഉണങ്ങാൻ ആന്റിബയോട്ടിക്കുകൾ നൽകുന്നുണ്ട്. നാളെ ആശുപത്രി വിട്ടേക്കും.
https://www.facebook.com/Malayalivartha
























