മെമ്പർ രമണന്റെ ഗ്ലോറിഫൈഡ് വേഴ്ഷനാണ് ഗവർണർ; ആരിഫ് ഖാന്റെ ആപ്തവാക്യത്തിൽ കുപ്പിക്ക് പകരം കർത്തയാണ്; ''ഒപ്പിനൊരു കർത്ത; മന്ത്രിസഭയും ഗവർണ്ണറും തമ്മിൽ വലിയ ഭിന്നതയാണ് എന്ന് പുറത്ത് നില്ക്കുന്നവരത്രയും കരുതുമ്പോഴും, ലോകായുക്തയെ ദുർബലപ്പെടുത്തുന്ന ഒരു ഓർഡിനൻസ് ഒപ്പിടുവാൻ ആരിഫ് മുഹമ്മദ് ഖാന് അയക്കാനുളള പിണറായിയുടെ ആത്മവിശ്വാസം ആരും കാണാതെ പോകരുതെന്ന വിമർശനവുമായി രാഹുൽ മാങ്കൂട്ടത്തിൽ

"ഒപ്പിനൊരു കുപ്പി" 'എൽസമ്മ എന്ന ആൺകുട്ടി' എന്ന സിനിമയിലെ ജഗതി ശ്രീകുമാർ കഥാപാത്രമായ മെമ്പർ രമണന്റെ ആപ്ത വാക്യമാണിത്. തന്റെ മുന്നിൽ ആവശ്യവുമായി വരുന്നവർക്ക് തന്റെ ഒപ്പിന് രമണൻ നിശ്ചയിച്ച പ്രതിഫലമാണ് ഒരു കുപ്പി.മെമ്പർ രമണന്റെ ഗ്ലോറിഫൈഡ് വേഴ്ഷനാണ് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ.
ആരിഫ് ഖാന്റെ ആപ്തവാക്യത്തിൽ കുപ്പിക്ക് പകരം കർത്തയാണ്. ''ഒപ്പിനൊരു കർത്ത. മന്ത്രിസഭയും ഗവർണ്ണറും തമ്മിൽ വലിയ ഭിന്നതയാണ് എന്ന് പുറത്ത് നില്ക്കുന്നവരത്രയും കരുതുമ്പോഴും, ലോകായുക്തയെ ദുർബലപ്പെടുത്തുന്ന ഒരു ഓർഡിനൻസ് ഒപ്പിടുവാൻ ആരിഫ് മുഹമ്മദ് ഖാന് അയക്കാനുളള പിണറായിയുടെ ആത്മവിശ്വാസം ആരും കാണാതെ പോകരുത്.
ആ ആത്മവിശ്വാസത്തിന്റെ കാരണം ഭരണഘടനയുടെ പ്രിവ്ലേജല്ല, തനിക്ക് ദോഷമുണ്ടാകുന്ന ഒന്നും കേന്ദ്രം ചെയ്യില്ലായെന്ന ഉറപ്പാണ്. ആ ഉറപ്പ് കൊണ്ടാണല്ലോ, താൻ തിരഞ്ഞെടുക്കുന്ന ലോകായുക്തയേക്കാൾ തനിക്ക് നീതി ലഭിക്കുന്നത് BJP തിരഞ്ഞെടുക്കുന്ന ഗവർണ്ണറിൽ നിന്നാണെന്ന് പിണറായി തീരുമാനിക്കുന്നത്...
എന്തായാലും പിണറായിയുടെ ആത്മവിശ്വാസം ആരിഫ് മുഹമ്മദ് ഖാൻ 'ഒപ്പിട്ട്' ഉറപ്പിച്ചു. ഉത്തമനോട് പണ്ട് പറഞ്ഞത് തന്നെ വീണ്ടും പറയാനൊള്ളു, ''അവർക്കിടയിലുളള അന്തർധാര സജീവമാണ്"...
https://www.facebook.com/Malayalivartha
























