സഹദേവന്റെ പ്രസ്താവനയ്‌ക്കെതിരെ വിഎസ് രംഗത്ത്, സമരത്തെ വിമര്‍ശിക്കുന്നതു നാണക്കേട് മറയ്ക്കാനെന്ന് വി എസ്

മൂന്നാറില്‍ സമരം ചെയ്ത സ്ത്രീ തൊഴിലാളികളെ തീവ്രവാദികളെന്നു വിളിച്ച സിഐടിയു സംസ്ഥാന സെക്രട്ടറി കെ.പി. സഹദേവനെ വിമര്‍ശിച്ച് പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്‍ രംഗത്ത്. തൊഴിലാളികള്‍ അടുപ്പിക്കാത്തതിന്റെ നാണക്കേട് മറയ്ക്കാനാണ് ഇത്തരം പ്രസ്താവനകള്‍. മൂന്നാറിലെ സ്ത്രീകള്‍ നടത്തിയത് ഉജ്വലസമരമാണെന്നും വിഎസ് കൂട്ടിച്ചേര്‍ത്തു.
നേരത്തെ തന്നെ സഹദേവന്റെ പ്രസ്താവന വിവാദമായിരുന്നു. സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും സിഐടിയു സംസ്ഥാന പ്രസിഡന്റ് ആനത്തലവട്ടം ആനന്ദനും പ്രസ്താവന തള്ളി രംഗത്ത് എത്തിയിരുന്നു. അയ്യായിരത്തിലേറെ തൊഴിലാളികള്‍ ആരുടെയും പിന്തുണയില്ലാതെ ദിവസങ്ങളോളം സമരം നടത്തിയെന്നു വിശ്വസിക്കാനാവില്ല. തൊഴിലാളികള്‍ നിരന്തരം മൊബൈല്‍ ഫോണില്‍ ബന്ധപ്പെടുന്നുണ്ടായിരുന്നു.
ആരുമായാണ് ഇവര്‍ നിരന്തരം ബന്ധപ്പെട്ടിരുന്നത് എന്നു സര്‍ക്കാര്‍ അന്വേഷിക്കട്ടെയെന്നായിരുന്നു സഹദേവന്റെ പ്രസ്താവന. സംഭവം വിവാദമായതോടെ പ്രസ്താവന പിന്‍വലിക്കുന്നതായി സഹദേവന്‍ അറിയിച്ചിരുന്നു. പരാമര്‍ഷത്തില്‍ ഖേദം പ്രകടിപ്പിക്കുകയും ചെയ്തിരുന്നു. സഹദേവന്റെ പ്രസ്താവന തെറ്റിദ്ധാരണ പരത്തുന്നതാണെന്നു സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞിരുന്നു. ഇത്തരം പ്രസ്താവനകളില്‍നിന്ന് നേതാക്കള്‍ മാറിനില്‍ക്കണമെന്നും അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
https://www.facebook.com/Malayalivartha


























