വീണ്ടും തെരുവ് നായയുടെ ആക്രമണം: കോതമംഗലത്ത് വീട്ടമ്മയ്ക്ക് പരിക്കേറ്റു

സംസ്ഥാനത്ത് വീണ്ടും തെരുവ് നായയുടെ ആക്രമണം. കോതമംഗലം പൊന്നംകേരിയില്‍ വീട്ടമ്മയായ വിജയകുമാരിയ്ക്കാണ് തെരുവ് നായയുടെ ആക്രമണത്തില്‍ പരിക്കേറ്റത്. വിജയകുമാരിയെ കോതമംഗലം സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തെരുവ് നായയുടെ ആക്രമണം സംസ്ഥാനത്ത് രൂക്ഷമായി വരികയാണ്. കഴിഞ്ഞ ദിവസം കൊച്ചിയിലും കാസര്‍ഗോട്ടും കുട്ടികളടക്കം നിരവധി പേര്‍ക്ക് പരിക്കേറ്റിരുന്നു. കൊച്ചി പുതുവൈപ്പിനില്‍ മൂന്നാം ക്‌ളാസ് വിദ്യാര്‍ത്ഥിയടക്കം നാല് പേര്‍ക്കാണ് നായ്ക്കളുടെ കടിയേറ്റത്. അച്ഛനൊപ്പം സ്‌കൂളിലേയ്ക്ക് പോകവെയാണ് മൂന്നാം ക്‌ളാസുകാരന്‍ തെരുവ് നായയുടെ ആക്രമണത്തിന് ഇരയായത്. കാസര്‍ഗോട് മഞ്ചേശ്വരത്തും മൂന്ന് കുട്ടികള്‍ക്ക് തെരുവ് നായയുടെ കടിയേല്‍ക്കുകയുണ്ടായി.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
https://www.facebook.com/Malayalivartha


























