വിഎസിന്റെ മൂന്നാര്‍ സമരം, പാര്‍ട്ടിയില്‍ പുതിയ പോര്‍മുഖം തുറന്നു, വിസ് പക്ഷം കരുത്താര്‍ജ്ജിക്കുന്നുവെന്ന് ആരോപണം

മൂന്നാറിലെത്തി സ്ത്രീ തൊഴിലാളി സമരം ഏറ്റെടുത്ത വിഎസ് ആത്യുതാനന്ദനെതിരെ പാര്‍ട്ടിയില്‍ പുതിയ പോര്‍മുഖം തുടങ്ങി. പഴ വിഎസ് പക്ഷം വീണ്ടും കരുത്താര്‍ജ്ജിക്കുന്നുവെന്നാരോപിച്ച് ഒരുസംഘം നേതാക്കള്‍ പാര്‍ട്ടി നേതൃത്വത്തിന് കത്ത് നല്‍കിയതായാണ് സൂചന. മാത്രമല്ല സിപിഎം ഇടുക്കി ജില്ലാകമ്മറ്റിയില്‍ വിഎസിന്റെ മൂന്നാര്‍ സമരം പുതിയ വിവാദത്തിനാണ് വഴിവെച്ചത്. പഴയ വിഎസ് പക്ഷം വിഎസിന്റെ സമരത്തെ ഉയര്‍ത്തികാട്ടുന്നതായാണ് ഇവരുടെ പരാതി.
ആദ്യത്തെ മൂന്നാര്‍ കയ്യേറ്റമൊഴിപ്പിക്കല്‍ ദൗത്യത്തില്‍ \'കൈപൊള്ളിയ\' വി.എസ്. അച്യുതാനന്ദന്‍, തോട്ടം തൊഴിലാളികളുടെ സമരത്തിനെത്തി വിജയക്കൊടി പാറിച്ചത് സിപിഎം ഇടുക്കി ജില്ലാ നേതൃത്വത്തെ വെട്ടിലാക്കിയിട്ടുണ്ട്.കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പോലും വിഎസിനെ സ്വാഗതം ചെയ്ത് മൂന്നാറില്‍ പോസ്റ്റര്‍ പതിച്ചതും സിപിഎമ്മിന് നാണക്കേടായിട്ടുണ്ട്.
എന്നാല്‍ മൂന്നാറിലെ ബോണസ് സമരം ഒത്തുതീര്‍ന്നതിനു തൊട്ടുപിന്നാലെ സമരത്തിന്റെ പിന്നാമ്പുറം ചികഞ്ഞുകൊണ്ടുള്ള സി.ഐ.ടി.യു. നേതാവിന്റെ അഭിപ്രായപ്രകടനമാണു പുതിയ വിവാദത്തിന് വഴിവെച്ചു. സി.ഐ.ടി.യുനേതാവിന്റെ വിവാദ പരാമര്‍ശത്തോട് വിഎസ് കഴിഞ്ഞദിവസം ദേശ്യത്തോടെയാണ് പ്രതികരിച്ചത്. തോട്ടം തൊഴിലാളികളുടെ സമരത്തില്‍ തമിഴ് തീവ്രവാദ ഗ്രൂപ്പുകള്‍ നുഴഞ്ഞുകയറിയിട്ടുണ്ടെന്ന സി.ഐ.ടി.യു.സംസ്ഥാന സെക്രട്ടറി കെ.പി. സഹദേവന്റെ പ്രസ്താവനയ്‌ക്കെതിരേയാണ് വി.എസ്. ആഞ്ഞടിച്ചത്. സഹദേവന്റേതു നാണക്കേട് മറയ്ക്കാനുള്ള കള്ള പ്രചാരണവേലയെന്നാണ് വി.എസ്. പ്രതികരിച്ചത്. നാണംകെട്ട് പിറകോട്ടോടിയ നേതാക്കള്‍ പെണ്ണുങ്ങളുടെ സമരം വിജയിച്ചെന്നു കണ്ടപ്പോള്‍ നാണംകെട്ട പ്രചാരവേലകള്‍ നടത്തുകയാണ്. മൂന്നാറില്‍ സ്ത്രീകള്‍ നടത്തിയത് ഉജ്ജ്വല സമരമാണ്. ഭര്‍ത്താക്കന്മാരുടെ പോലും സഹായമില്ലാതെയാണ് അവര്‍ സമരം നടത്തിയത്. യൂണിയന്‍ നേതാക്കന്‍മാരെ സമരസ്ഥലത്തേക്കു തൊഴിലാളികള്‍ അടുപ്പിക്കാത്തതിന്റെ ജാള്യത മറച്ചുവയ്ക്കാനുള്ള പ്രചാരണവേലയാണിതെന്നും വി.എസ്. പറഞ്ഞു. എന്നാല്‍ സിപിഎം എംഎല്‍എയായ എസ്. രാജേന്ദ്രന്റെ നിരാഹാര സമരത്തിനു വലിയ പരിഗണന കൊടുക്കാതെ സമരം ചെയ്യുന്ന തൊഴിലാളി സ്ത്രീകള്‍ക്കൊപ്പം ഇരുന്നു എന്നു മാത്രമല്ല, രാജേന്ദ്രനെ കാണാനല്ല, ചൂഷണത്തിനിരയായ തോട്ടം തൊഴിലാളികളെ കാണാനാണു മൂന്നാറിലേക്കു വന്നതെന്നു കൂടി പറഞ്ഞതോടെ ഔദ്യോഗികപക്ഷത്തിനു ക്ഷീണമായിട്ടാണ് കരുതുന്നത്. സമരം അവസാനിച്ചശേഷം എസ്. രാജേന്ദ്രന്‍ എംഎല്‍എയുടെ സമരപ്പന്തലിലെത്തി അഭിവാദ്യം അര്‍പ്പിച്ച വിഎസ് \'കുറച്ചുകൂടി നേരത്തേ നിരാഹാരമിരിക്കാമായിരുന്നു\' എന്നാണു രാജേന്ദ്രനെ ഉപദേശിച്ചത്. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും പാര്‍ട്ടിയുടെ വനിതാ നേതാക്കള്‍ക്കും നേരെ തൊഴിലാളികളുടെ പ്രതിഷേധമുണ്ടായെങ്കില്‍ വിഎസ് എത്തിയപ്പോള്‍ മൂന്നാര്‍ ഇളകിമറിഞ്ഞതും ജില്ലാ നേതൃത്വത്തെ അതിശയിപ്പിച്ചിട്ടുണ്ട്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha


























