വാജ്‌പേയി മരിച്ചെന്ന വ്യാജ പ്രചാരണം, \'നിര്യാണത്തില്‍\' അനുശോചിച്ച് സ്‌കൂളിന് അവധി നല്‍കിയ പ്രില്‍സിപ്പളിനു സസ്‌പെന്‍ഷന്‍

ജീവിച്ചിരിക്കുന്ന മുന്‍ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്‌പേയി മരിച്ചെന്ന വ്യാജപ്രചരണത്തില്‍ അനുശോചിച്ചു സ്‌കൂളില്‍ യോഗം ചേരുകയും അവധി നല്‍കുകയും ചെയ്ത പ്രധാനാധ്യാപകനു സസ്‌പെന്‍ഷന്‍.
ഒഡിഷയിലെ ബാലസോര്‍ ജില്ലയിലാണ് സംഭവം. ബുദകുന്ദ പ്രൈമറി സ്‌കൂളിലെ പ്രധാനാധ്യാപകന്‍ കമലകാന്ത ദാസിനെയാണ് ജില്ലാ കലക്ടര്‍ സസ്‌പെന്റ് ചെയ്തത്. വാജ്‌പേയി അന്തരിച്ചതായി സ്‌കൂളിലെ ഒരു അധ്യാപിക തന്നെ അറിയിച്ചെന്നും തുടര്‍ന്നാണ് വെള്ളിയാഴ്ച അനുശോചനയോഗം നടത്തി സ്‌കൂള്‍ വിട്ടതെന്നും കമലകാന്ത വിശദീകരിച്ചെങ്കിലും വൈകാതെ സസ്‌പെന്‍ഷന്‍ എത്തി.
അടുത്തിടെ ഭാരതരത്‌ന നേടിയ വാജ്‌പേയി മോശം ആരോഗ്യനില കാരണം വര്‍ഷങ്ങളായി പൊതുരംഗത്തു നിന്നു വിട്ടുനില്‍ക്കുകയാണ്.മുന്‍ രാഷ്ട്രപതി എ.പി.ജെ. അബ്ദുള്‍ കലാമിന്റെ നിര്യാണത്തിനു മുമ്പ് അദേഹത്തിന് അന്ത്യാഞ്ജലിയര്‍പ്പിച്ച് ഝാര്‍ഖണ്ഡ് വിദ്യാഭ്യാസ മന്ത്രി നീര യാദവ് നേരത്തെ വിവാദത്തിലായിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha


























