പിഎസ്‌സിയിലെ റാങ്ക് പട്ടികകളുടെ കാലാവധി ആറു മാസം കൂടി നീട്ടി

പിഎസ്‌സി റാങ്ക് പട്ടികകളുടെ കാലാവധി ആറുമാസം കൂടി നീട്ടി. 2015 സെപ്റ്റംബര്‍ 30ന് മൂന്നു വര്‍ഷം തികയുന്നതും നാലര വര്‍ഷം പൂര്‍ത്തിയാവാത്തതുമായ റാങ്ക് പട്ടികകളുടെ കാലാവധിയാണ് ആറു മാസം കൂടി നീട്ടുന്നതിന് ഇന്നലെ പിഎസ്‌സി ആസ്ഥാനത്തു ചേര്‍ന്ന യോഗം തീരുമാനിച്ചത്. നാലരവര്‍ഷം പൂര്‍ത്തിയാവാത്ത റാങ്ക് പട്ടികകളുടെ കാലാവധി ആറുമാസംകൂടി നീട്ടണമെന്ന മന്ത്രിസഭാ യോഗത്തിന്റെ ശിപാര്‍ശ കണക്കിലെടുത്താണ് കമ്മീഷന്‍ തീരുമാനമെടുത്തത്.
നാന്നൂറോളം റാങ്ക് പട്ടികകള്‍ കാലാവധി നീട്ടുന്നതില്‍പ്പെടും. ഈ തസ്തികകളിലേക്ക് ഉടന്‍ പുതിയ റാങ്ക് പട്ടിക വരാന്‍ സാധ്യതയില്ലെങ്കില്‍ കാലാവധി നീട്ടണമെന്നാണ് സര്‍ക്കാര്‍ പിഎസ്‌സിയോട് ആവശ്യപ്പെട്ടിരുന്നത്. ചെറുതും കാര്യമായ നിയമനം നടക്കാത്തതുമായ റാങ്ക് പട്ടികകളാണ് ഈ പരിധിയില്‍പ്പെടുക. സുപ്രധാന തസ്തികകളുടെയൊക്കെ റാങ്ക് പട്ടികകള്‍ ഇപ്പോള്‍ നിലവിലുള്ളതാണ്.
റാങ്ക് പട്ടികകളുടെ കാലാവധി നീട്ടുന്നതിനെതിരേ എട്ട് അംഗങ്ങള്‍ കമ്മീഷന്‍ യോഗത്തില്‍ വിയോജിപ്പ് രേഖപ്പെടുത്തി. എല്‍ഡിഎഫ് അംഗങ്ങളാണ് പട്ടിക നീട്ടുന്നതിനെതിരേ രംഗത്തെത്തിയത്. എന്നാല്‍, ഭൂരിപക്ഷാഭിപ്രായം കണക്കിലെടുത്തു റാങ്ക് പട്ടികകളുടെ കാലാവധി നീട്ടാന്‍ കമ്മീഷന്‍ തീരുമാനമെടുക്കുകയായിരുന്നു.
മൂന്ന് പിഎസ്‌സി അംഗങ്ങളെ ലണ്ടനിലെ പാര്‍ലമെന്ററി ഇന്‍സ്റ്റിറ്റിയൂട്ട് സംഘടിപ്പിക്കുന്ന ക്ലാസില്‍ പങ്കെടുക്കുന്നതിനായി അയക്കുന്നതിനു സര്‍ക്കാരിനോട് ശിപാര്‍ശ ചെയ്യാനും ഇന്നലെ ചേര്‍ന്ന കമ്മീഷന്‍ യോഗം തീരുമാനിച്ചു. അംഗങ്ങളായ അഡ്വ. അശോകന്‍ ചരുവില്‍, അഡ്വ. എം.കെ. സക്കീര്‍, വി.എസ്. ഹരീന്ദ്രനാഥ് എന്നിവരെ അയയ്ക്കുന്നതിനാണു ശിപാര്‍ശ.
കോമണ്‍വെല്‍ത്ത് രാജ്യങ്ങളിലെ പിഎസ്‌സി അംഗങ്ങള്‍ക്കുവേണ്ടിയാണ് ക്ലാസ് സംഘടിപ്പിച്ചിരിക്കുന്നത്. ഒരു അംഗത്തിന് അഞ്ചു ലക്ഷം രൂപ വീതം 15 ലക്ഷം രൂപ യാണ് ഇതിനു ചെലവുവരിക.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
https://www.facebook.com/Malayalivartha


























