തൃക്കാക്കരയിലെ രണ്ടര വയസുകാരിയുടെ അമ്മയും അമ്മൂമ്മയും കൈ ഞരമ്പ് മുറിച്ച് ആത്മഹത്യക്ക് ശ്രമിച്ചു; ഇരുവരുടെയും ആരോഗ്യ നില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതർ

തൃക്കാക്കരയിൽ രണ്ടര വയസുകാരിയെ ഗുരുതര പരിക്കുകളോടെ കഴിഞ്ഞ ഞായറാഴ്ചയാണ് കോലഞ്ചേരി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കുട്ടി അപകടനില തരണം ചെയ്തിട്ടുണ്ട്. വെന്റിലേറ്ററിൽ നിന്ന് മാറ്റിയതിന് പിന്നാലെ അമ്മയും അമ്മൂമ്മയും ആത്മഹത്യയ്ക്ക് ശ്രമിച്ചു. പുലര്‍ച്ചെ ഇരുവരും കൈ ഞരമ്പ് മുറിക്കാൻ ശ്രമിച്ചു. ഇരുവരുടെയും ആരോഗ്യ നില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. ആശുപത്രി അധികൃതർ പത്ത് മണിക്ക് മാധ്യമങ്ങളെ കാണും. അതേസമയം, കുട്ടിക്ക് മര്‍ദ്ദനമേറ്റതിൽ ദുരൂഹത തുടരുകയാണ്.കുട്ടി സ്വയം വരുത്തി വെച്ച പരിക്കെന്ന് അമ്മ ഉൾപ്പടെയുള്ള ബന്ധുക്കൾ ആവർത്തിക്കുമ്പോൾ പൊലീസ് അന്വേഷണവും എങ്ങുമെത്തിയിട്ടില്ല. കുട്ടിക്ക് മർദ്ദനമേറ്റിട്ടുണ്ടെന്ന നിഗമനത്തിൽ തന്നെയാണ് അന്വേഷണമെന്ന് പൊലീസ് വ്യക്തമാക്കുന്നു.
കേസിൽ ആരോപണവിധേയനായ മാതൃസഹോദരിയുടെ പങ്കാളി ആന്റണി ടിജിനെ ഇന്ന് ചോദ്യം ചെയ്യും. ടിജിൻ കുഞ്ഞിനെ തല്ലുന്നത് ഇതുവരെ താൻ കണ്ടിട്ടില്ലെന്നും മകളെ ആരും ഉപദ്രവിച്ചിട്ടില്ലെന്നുമാണ് കുട്ടിയുടെ അമ്മ പൊലീസിന് മൊഴി നൽകിയത്. കുറച്ച് ദിവസങ്ങളായി കുട്ടിയുടെ പെരുമാറ്റം അസാധാരണമായിട്ടായിരുന്നു. ജനലിൽ നിന്നും താഴേയ്ക്ക് ചാടുമായിരുന്നു. അപ്പോൾ പരിക്കുകൾ ഉണ്ടായിട്ടുണ്ടെങ്കിലും മകൾ ഒന്നും പറഞ്ഞിരുന്നില്ല.
കുന്തിരിക്കം കത്തിച്ചതിൽ എടുത്ത് ചാടിയാണ് പൊള്ളലുണ്ടായതെന്നും അവർ വ്യക്തമാക്കിയിരുന്നു.താൻ ഒളിവിലല്ലെന്നും പൊലീസിന് മുന്നിൽ ഹാജരാകുമെന്നും ആന്റണി ടിജിൻ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. കുട്ടി കളിക്കുന്നതിനിടെയാണ് വീണത്. കരയാത്തതിനാലാണ് ആശുപത്രിയിൽ എത്തിക്കാത്തത്. അപസ്മാരത്തിന്റെ ലക്ഷണങ്ങൾ കണ്ടതോടെ താനാണ് ആശുപത്രിയിലെത്തിച്ചതെന്നും ടിജിൻ പറഞ്ഞു. എന്നാൽ ആന്റണി ടിജിൻ മയക്കുമരുന്നിന് അടിമയാണെന്നും, കുഞ്ഞിനെ ഉപദ്രവിച്ചത് അയാളാണെന്നുമാണ് കുട്ടിയുടെ പിതാവിന്റെ ആരോപണം.
https://www.facebook.com/Malayalivartha

























