ശബരിമല സ്വർണക്കൊള്ള : അന്വേഷണം പൂർത്തിയാക്കാൻ കൂടുതൽ സമയം ഹൈക്കോടതിയോട് ആവശ്യപ്പെടുമെന്ന് പ്രത്യേക അന്വേഷണ സംഘം, തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് എ. പത്മകുമാറിനെ ഇന്ന് ചോദ്യം ചെയ്യും

ശബരിമല സ്വർണക്കൊള്ളയിൽ അന്വേഷണം പൂർത്തിയാക്കാൻ പ്രത്യേക അന്വേഷണ സംഘം (എസ്.ഐ.ടി) ഹൈക്കോടതിയോട് കൂടുതൽ സമയം ആവശ്യപ്പെടുകയും ചെയ്യും.
ദ്വാരപാലക ശിൽപ്പങ്ങളിലെയും ശ്രീകോവിലിന്റെ കട്ടിളയിലെയും സ്വർണം കവർന്നത് രണ്ടു കേസാണ്. അന്വേഷണം പൂർത്തിയായിട്ടില്ല. ശ്രീകോവിലിന്റെ വാതിലിലെ സ്വർണവും കവർന്നതായി സൂചന. ഇതേക്കുറിച്ച് അന്വേഷണം പുരോഗമിക്കുന്നു. ശാസ്ത്രീയ അന്വേഷണത്തിലൂടെയേ എത്രത്തോളം സ്വർണം കവർന്നെന്ന് കണ്ടെത്താനാവുകയുള്ളൂ. ഇക്കാര്യങ്ങൾ എസ്.ഐ.ടി കോടതിയെ അറിയിക്കുകയും ചെയ്യും.
ദ്വാരപാലക ശിൽപ്പങ്ങളുടെ ശാസ്ത്രീയ പരിശോധന 17 ന് നടത്തും. കട്ടിളയിലെ സ്വർണം കവർന്ന കേസിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് എ. പത്മകുമാറിനെ ഇന്ന് ചോദ്യം ചെയ്യും. അടുത്ത ബന്ധുവിന്റെ മരണം ചൂണ്ടിക്കാട്ടി സാവകാശം തേടിയിരുന്നെങ്കിലും എസ്.ഐ.ടി വീണ്ടും നോട്ടീസ് നൽകിയതിനാൽ പത്മകുമാർ ഇന്ന് തിരുവനന്തപുരത്ത് ക്രൈംബ്രാഞ്ച് ഓഫീസിൽ ഹാജരായേക്കും. കൂടുതൽ സാവകാശം നൽകാൻ ആകില്ലെന്ന് എസ്.ഐ.ടി പത്മകുമാറിനെ അറിയിച്ചു.
കട്ടിള പാളികൾ ചെമ്പെന്ന് രേഖപ്പെടുത്തി ഉണ്ണികൃഷ്ണൻ പോറ്റിക്ക് കൊടുത്തുവിട്ടത് ബോർഡിന്റെ അറിവോടെയെന്നാണ് എസ്.ഐ.ടി കണ്ടെത്തിയിരിക്കുന്നത്.
"
https://www.facebook.com/Malayalivartha
























