കിടപ്പിലായ ആനയെ രക്ഷപ്പെടുത്താൻ ഉടമയിൽ നിന്ന് വനം വകുപ്പ് ആനയുടെ സംരക്ഷണം ഏറ്റെടുത്ത് അടിയന്തര നടപടികളെടുക്കണമെന്ന് ഹൈക്കോടതി

ശരീരം മുഴുവൻ വ്രണങ്ങളോടെ കിടപ്പിലായ തൃശൂർ പുത്തൂർ പാണഞ്ചേരി ഗജേന്ദ്രൻ എന്ന ആനയെ രക്ഷപ്പെടുത്താനായി ഉടമയിൽ നിന്ന് വനം വകുപ്പ് ആനയുടെ സംരക്ഷണം ഏറ്റെടുത്ത് അടിയന്തര നടപടികളെടുക്കണമെന്ന് ഹൈക്കോടതി.
മേൽനോട്ടച്ചുമതലയുള്ള പുത്തൂർ പാണഞ്ചേരി ഗണേശന്റെ പറമ്പിലാണ് ആനയെ തളച്ചിരിക്കുന്നത്. ആനക്ക് അനിവാര്യമായ ചികിത്സകൾ നൽകണമെന്ന് ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണൻ ഉത്തരവിടുകയും ചെയ്തു. ആനയുടെ ദുരവസ്ഥ ചൂണ്ടിക്കാട്ടി പ്രദേശവാസിയായ രാധാകൃഷ്ണൻ സമർപ്പിച്ച ഹരജിയാണ് കോടതിയുടെ പരിഗണനയിലുള്ളത്. കോടതി നിർദേശത്തെത്തുടർന്ന് ആനയെ പരിശോധിച്ച തൃശൂർ അസി. ഫോറസ്റ്റ് കൺസർവേറ്ററുടെ റിപ്പോർട്ടിൽ അതിന്‍റെ ദയനീയാവസ്ഥ വിവരിച്ചിട്ടുണ്ട്. തുടർന്നാണ് കോടതി ഉത്തരവായത്.
"
https://www.facebook.com/Malayalivartha

























