Widgets Magazine
18
Sep / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


എൽഡിഎഫ് സർക്കാർ വാടക്കെടുത്ത ഹെലികോപ്റ്റർ.. കാലാവധി നാളെ അവസാനിക്കുന്നു..വി ഡിയുടെ തീരുമാനം എന്താവും..?സതീശൻ സർക്കാർ റദ്ദാക്കുമോ അതോ തുടരുമോ? ആകാംക്ഷ..


ബഹിരാകാശ നിലയം കാണാൻ തയ്യാറായിക്കോളു... ചൈനയുടെ സ്വന്തം ബഹിരാകാശ നിലയം ടിയാങ്ഗോങ് വൈകിട്ട് 7.26ന് കേരളത്തിന്റെ കൺമുന്നിലെത്തുന്നു..നഗ്ന നേത്രങ്ങൾ കൊണ്ടു കാണാം..


റിപ്പോര്‍ട്ടര്‍ ടിവി ആസ്ഥാനത്ത് പോലീസ് നടത്തിയ റെയ്ഡ്..വിമർശിച്ച് ഷാഫി പറമ്പില്‍ എംപി..മാംഗോ ഫോണ്‍ തട്ടിപ്പ്, മുട്ടില്‍ മരംമുറി കേസ്, ഒടുവില്‍ ഫുട്‌ബോള്‍ താരം ലയണല്‍ മെസ്സി..ഇത് പ്രതീക്ഷിച്ചത് തന്നെ..


ഒഡിഷ സർക്കാർ നടപടികൾ ആരംഭിച്ചുകഴിഞ്ഞു.. 'അതിഥി തൊഴിലാളികൾ' കൂട്ടത്തോടെ കേരളം വിടുന്നു..റോഡുകൾ, പാലങ്ങൾ തുടങ്ങിയ വൻകിട പദ്ധതികൾ ഏറെകുറെ പൂർണമായും സ്തംഭിക്കും..


കായംകുളം എംഎസ്എം കോളജില്‍ പ്രതിഷേധത്തിനിടെ അധ്യാപകരെയും ജീവനക്കാരനെയും മര്‍ദിച്ചെന്ന പരാതിയില്‍ എസ്എഫ്‌ഐ നേതാക്കള്‍ക്കെതിരെ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു..എഫ്‌ഐആറില്‍ ഗുരുതര ആരോപണങ്ങൾ..

ഈസ് ഓഫ് ഡൂയിംഗ് ബിസിനസ് റാങ്കിംഗ് 2024: ദേശീയതലത്തില്‍ ടോപ്പ് അച്ചീവര്‍ പദവി നിലനിര്‍ത്തി കേരളം...

13 NOVEMBER 2025 03:00 PM IST
മലയാളി വാര്‍ത്ത

കേന്ദ്ര സര്‍ക്കാരിന്‍റെ പ്രൊമോഷന്‍ ഓഫ് ഇന്‍ഡസ്ട്രി ആന്‍ഡ് ഇന്‍റേണല്‍ ട്രേഡ് വകുപ്പിന്‍റെ (ഡിപിഐഐടി) )വാണിജ്യ പരിഷ്കരണ കര്‍മ്മപദ്ധതി (ബിസിനസ് റിഫോംസ് ആക്ഷന്‍ പ്ലാന്‍ -ബിആര്‍എപി) പ്രകാരം പുറത്തിറക്കിയ 2024-ലെ ദേശീയ ഈസ് ഓഫ് ഡൂയിംഗ് ബിസിനസ് റേറ്റിംഗുകളില്‍ കേരളം വീണ്ടും ടോപ്പ് അച്ചീവര്‍ പദവി നേടി. രാജ്യത്ത് വ്യവസായരംഗത്ത് ഏറ്റവും കൂടുതല്‍ പരിഷ്കരണങ്ങള്‍ നടപ്പാക്കുന്നതും നിക്ഷേപ സൗഹൃദ നടപടികള്‍ എടുക്കുന്നതുമായ സംസ്ഥാനങ്ങളുടെ ഗണത്തിലാണ് കേരളം വീണ്ടും ഒന്നാം സ്ഥാനമുറപ്പിച്ചത്.

ന്യൂഡല്‍ഹിയില്‍ നടന്ന ഉദ്യോഗ് സമാഗം 2025- പരിപാടിയില്‍ വെച്ചാണ് പ്രഖ്യാപനമുണ്ടായത്. കേന്ദ്ര വാണിജ്യ വ്യവസായ മന്ത്രി പീയൂഷ് ഗോയല്‍ കേരളത്തിന്‍റെ വ്യവസായ-നിയമ-കയര്‍ മന്ത്രി പി. രാജീവിന് പുരസ്കാരം സമ്മാനിച്ചു. ഈ മൂല്യനിര്‍ണ്ണയത്തില്‍ 70% നിക്ഷേപകരുടെ നേരിട്ടുള്ള പ്രതികരണത്തിനാണ് പ്രാധാന്യം നല്‍കുന്നത്. ബാക്കി 30 ശതമാനം നടപ്പാക്കിയ പരിഷ്കരണങ്ങള്‍ക്കും നല്‍കും.

പരിഷ്കരണ നിര്‍വഹണ സ്കോറില്‍ കഴിഞ്ഞ കൊല്ലത്തെ 91% ഇത്തവണ 99.1% ലേക്കെത്തിക്കാന്‍ സംസ്ഥാനത്തിന് സാധിച്ചു. ഇതു വഴി 'ഫാസ്റ്റ് മൂവേഴ്സ്' വിഭാഗത്തിലാണ് കേരളം ടോപ്പ് അച്ചീവര്‍ സ്ഥാനം നേടിയത്. മെച്ചപ്പെട്ട ഭരണനിര്‍വഹണം, കാര്യക്ഷമവും സുതാര്യവുമായ ബിസിനസ് അന്തരീക്ഷം സൃഷ്ടിക്കല്‍ എന്നിവയില്‍ കേരളം തുടര്‍ന്നു വരുന്ന നടപടികളുടെ അംഗീകാരമാണ് ഈ നേട്ടം.

വ്യവസായ വാണിജ്യ വകുപ്പിന്‍റെ കീഴിലുള്ള കേരള സ്റ്റേറ്റ് ഇന്‍ഡസ്ട്രിയല്‍ ഡെവലപ്മെന്‍റ് കോര്‍പ്പറേഷന്‍റെ (കെഎസ്ഐഡിസി) നേതൃത്വത്തില്‍, വിവിധ സര്‍ക്കാര്‍ വകുപ്പുകളും ഏജന്‍സികളും നടത്തിയ ഏകോപന ശ്രമങ്ങളുടെ ഫലമാണ് തുടര്‍ച്ചയായ വര്‍ഷങ്ങളില്‍ നേടിയ നേട്ടം. സ്ഥിരമായ ടീം വര്‍ക്ക്, സമയബന്ധിതമായ നവീകരണ നടപടികള്‍, പരിഷ്കരണങ്ങളിലെ സുസ്ഥിരത എന്നിവയുടെ ഫലമാണ് ഇതിലൂടെ ലഭിച്ചത്. നിക്ഷേപങ്ങള്‍ ആകര്‍ഷിക്കുന്ന സംസ്ഥാനമെന്ന നിലയില്‍ കേരളത്തിന്‍റെ സ്ഥാനം ഇതിലൂടെ ശക്തിപ്പെടുത്തിയിട്ടുണ്ട്. സുതാര്യത, ഉത്തരവാദിത്തം, നിയമങ്ങളിലെ പ്രായോഗിക ഇളവുകള്‍ എന്നിവയില്‍ സംസ്ഥാനത്തിന്‍റെ നയങ്ങള്‍ രാജ്യത്തിന് തന്നെ മാതൃകയാണ്.

വര്‍ഷം തോറുമുള്ള മികച്ച പ്രകടനം സംസ്ഥാനത്തിന്‍റെ മൊത്തത്തിലുള്ള നിക്ഷേപ അന്തരീക്ഷം മെച്ചപ്പെടുത്തുകയും നിക്ഷേപകരിലെ ആത്മവിശ്വാസം വര്‍ദ്ധിപ്പിക്കുകയും ചെയ്യും. മള്‍ട്ടിനാഷണല്‍ സംരംഭങ്ങള്‍ മുതല്‍ പ്രാദേശിക എംഎസ്എംഇ സംരംഭകര്‍ വരെ സമൂഹത്തിലെ എല്ലാ വിഭാഗങ്ങള്‍ക്കും പ്രയോജനകരമാകുന്ന സമഗ്രമായ വ്യാവസായിക വളര്‍ച്ചയുടെ മാതൃകയാണ് സംസ്ഥാനം സൃഷ്ടിക്കുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഭാവന സ്റ്റുഡിയോസിന്റെ പുതിയ ചിത്രത്തിന്റെ ഫസ്റ്റ് ലുക്കും റീലീസ് തിയതിയും പുറത്ത്  (1 hour ago)

നന്ദിഗ്രാം ഉപതിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് പിന്തുണയുമായി മമത  (1 hour ago)

പാകിസ്ഥാനില്‍ ജുമാ നമസ്‌ക്കാരത്തിനിടെ പള്ളിയില്‍ ചാവേര്‍ ആക്രമണം  (2 hours ago)

യുവാവിനെ സുഹൃത്തും പങ്കാളിയും ചേര്‍ന്ന് കൊലപ്പെടുത്തി ഓടയില്‍ തള്ളി  (2 hours ago)

ഹണിമൂണ്‍ ആഘോഷത്തിനിടെ ബാര്‍ബിക്യൂവില്‍ നിന്ന് തീ പടര്‍ന്ന് നവവധുവിന് പൊള്ളലേറ്റു  (2 hours ago)

റിപ്പോര്‍ട്ടര്‍ ചാനലിലെ റെയ്ഡ് സുതാര്യമാണെന്ന് രമേശ് ചെന്നിത്തല  (2 hours ago)

കട്ടിളപ്പാളി കേസില്‍ കോടതി നിര്‍ദേശിച്ച സമയത്ത് കുറ്റപത്രം സമര്‍പ്പിച്ചില്ലെങ്കില്‍ കയ്യുംകെട്ടി നോക്കിനില്‍ക്കില്ലെന്ന് ദേവസ്വം മന്ത്രി  (3 hours ago)

മയക്കുമരുന്ന് കേസുകളില്‍ രാഷ്ട്രീയ പരിഗണനയോ മറ്റ് സ്വാധീനങ്ങളോ നോക്കാതെ ശക്തമായ നടപടിയെന്ന് ചെന്നിത്തല  (3 hours ago)

കാണാതായ ഡ്രൈവറുടെ മൃതദേഹം വനത്തിനുള്ളില്‍ കത്തിക്കരിഞ്ഞ നിലയില്‍  (3 hours ago)

യാത്രക്കാര്‍ തമ്മിലുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് വിമാനത്തിനുള്ളില്‍ അടിപിടി  (3 hours ago)

ആന്റോ അഗസ്റ്റിന് ഹൈക്കോടതിയിലും ഇടക്കാല ജാമ്യം ഇല്ല  (3 hours ago)

സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണമുണ്ടാകുമെന്ന് കെഎസ്ഇബി  (3 hours ago)

തമിഴക വെട്രി കഴകം കേരളത്തില്‍ പ്രവര്‍ത്തനം ശക്തമാക്കാന്‍ അംഗത്വ ക്യാമ്പയിന്‍ തുടങ്ങുന്നു  (3 hours ago)

V D SATHEESHAN സതീശൻ സർക്കാർ റദ്ദാക്കുമോ അതോ തുടരുമോ?  (4 hours ago)

China spacestation മലയാളികൾക്ക് കാണാം ഇങ്ങനെ  (4 hours ago)

Malayali Vartha Recommends