വലഞ്ഞ് യാത്രക്കാർ... അന്തർസംസ്ഥാന സർവിസുകൾ നിർത്തിവെച്ച ബസ് ഉടമകൾ നടത്തുന്ന സമരം തുടരുന്നതുമൂലം യാത്രക്കാർ ദുരിതത്തിൽ

അയൽ സംസ്ഥാനങ്ങൾ ചുമത്തിയ കനത്ത പിഴയെ തുടർന്ന് അന്തർസംസ്ഥാന സർവിസുകൾ നിർത്തിവെച്ച ബസ് ഉടമകൾ നടത്തുന്ന സമരം തുടരുന്നതുമൂലം യാത്രക്കാർ വലയുന്നു.
ഓൾ ഇന്ത്യ ടൂറിസ്റ്റ് പെർമിറ്റ് എടുത്ത് സർവിസ് നടത്തുന്ന ബസുകളിൽ നിന്ന് റോഡ് നികുതിക്ക് പുറമെ ഓരോ സംസ്ഥാനങ്ങളും പ്രത്യേക നികുതി ചുമത്തുന്നതിനെതിരെയാണ് ബസുടമ സംഘടനകൾ സമരം നടത്തുന്നത്. കഴിഞ്ഞ വെള്ളിയാഴ്ച മുതൽ തമിഴ്നാട് ബസുകൾ സർവിസ് നിർത്തിവെച്ചിരുന്നു.
നിലവിൽ തമിഴ്നാടിന് പുറമെ കേരളം, കർണാടക, ആന്ധ്ര പ്രദേശ്, പുതുച്ചേരി, തെലങ്കാന സംസ്ഥാനങ്ങളിൽനിന്നുള്ള സ്വകാര്യ ബസുകളും തിങ്കളാഴ്ച മുതൽ സർവിസ് നിർത്തിയതോടെയാണ് യാത്രക്കാർ ബുദ്ധിമുട്ടിലായത്. തമിഴ്നാട് ഒമ്നി ബസ് ഉടമ സംഘവുമായി സംസ്ഥാന ഗതാഗത മന്ത്രി എസ്.എസ്. ശിവശങ്കർ നടത്തിയ അനുരഞ്ജന ചർച്ചയും പരാജയപ്പെട്ടിരുന്നു.
"
https://www.facebook.com/Malayalivartha

























