ഇന്തോനേഷ്യയിലുണ്ടായ മണ്ണിടിച്ചിലിൽ രണ്ട് മരണം.... 21 പേരെ കാണാതായി.... രക്ഷാപ്രവർത്തകർ തെരച്ചിൽ തുടരുന്നു

ഇന്തോനേഷ്യയിലുണ്ടായ മണ്ണിടിച്ചിലിൽ രണ്ട് പേർ മരിക്കുകയും 21 പേരെ കാണാതായതായി അധികൃതർ . കാണാതായവർക്കായി രക്ഷാപ്രവർത്തകർ തെരച്ചിൽ തുടരുന്നു.
മേഖലയിൽ ദിവസങ്ങളോളം പെയ്ത കനത്ത മഴയെ തുടർന്ന് വ്യാഴാഴ്ച വൈകുന്നേരം മധ്യ ജാവ പ്രവിശ്യയിലെ സിലകാപ്പ് ജില്ലയിലെ മൂന്ന് ഗ്രാമങ്ങളിലായി നിരവധി വീടുകൾ മണ്ണിടിച്ചിലിൽ തകർന്നതായി ഇന്നലെ പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞു.
ഈദിവസങ്ങളിൽ ദുരന്തനിവാരണ സേനയും അഗ്നിരക്ഷാസേനയും നടത്തിയ സംയുക്ത തിരച്ചിലിൽ 23 പേരെ ജീവനോടെ രക്ഷപ്പെടുത്തി. രണ്ട് പേരെ മരിച്ച നിലയിൽ കണ്ടെത്തി, 21 പേർക്കായി ഇപ്പോഴും തിരച്ചിൽ തുടരുന്നു.
"
https://www.facebook.com/Malayalivartha



























