കേരളത്തിൽ അടുത്ത അഞ്ച് ദിവസത്തേക്ക് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്

അടുത്ത അഞ്ച് ദിവസത്തേക്ക് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് (IMD) . വിവിധ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു.ഇന്നും നാളെയും നേരിയ മഴയ്ക്കാണ് കേരളത്തിൽ മുഴുവൻ ജില്ലകളിലും സാധ്യത. പിന്നെയുള്ള രണ്ട് ദിവസങ്ങളിൽയെല്ലോ അലർട്ടുണ്ട്.
മുന്നറിയിപ്പുകൾ ഇങ്ങനെ
നവംബർ 17 പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിലും നവംബർ 18 കോട്ടയം, ഇടുക്കി ജില്ലകളിലും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. ‘ശക്തമായ മഴ’ എന്നതുകൊണ്ട് കാലാവസ്ഥ വകുപ്പ് അർത്ഥമാക്കുന്നത് 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യമാണ്. ജനങ്ങൾ ആവശ്യമായ മുൻകരുതലുകൾ എടുക്കണമെന്ന് അധികൃതർ നിർദ്ദേശം നൽകിയിട്ടുണ്ട്.
അതേസമയം കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി കേരള തീരങ്ങളിൽ അടുത്ത ദിവസങ്ങളിൽ ഉയർന്ന തിരമാലകൾക്ക് സാധ്യതയെന്ന് ദേശീയ സമുദ്രസ്ഥിതി പഠന ഗവേഷണ കേന്ദ്രത്തിൻെറ മുന്നറിയിപ്പുണ്ട്. ഇന്ന് പുലർച്ചെ 2:30 മുതൽ രാത്രി 11:30 വരെ കേരളത്തിലെ ചില ജില്ലകളിലെ തീരങ്ങളിൽ 2 മുതൽ 7 മീറ്റർ വരെ ഉയർന്ന തിരമാലകൾക്ക് സാധ്യത.
"
https://www.facebook.com/Malayalivartha
























