ദളിത് വിരുദ്ധതയും വ്യക്തിഹത്യയുമാണ് സിപിഎം അദ്ദേഹത്തിനെതിരെ ഇപ്പോൾ നടത്തിക്കൊണ്ടിരിക്കുന്നത്; ഈ രാജ്യത്തെ ഓരോ പൗരനും സ്വന്തം അഭിപ്രായം നിർഭയം പറയുവാനുള്ള സ്വാതന്ത്ര്യം കൂടിയാണ് പതിറ്റാണ്ടുകൾക്ക് മുമ്പ് ഇന്ത്യൻ നാഷണൽ കോൺഗ്രസ് നാടിന് നേടിത്തന്നത്; സൈബർ ആക്രമണം നേരിടുന്ന ശ്രീ സണ്ണി എം കപിക്കാടിനെ അനുകൂലിച്ച് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ

ഈ രാജ്യത്തെ ഓരോ പൗരനും സ്വന്തം അഭിപ്രായം നിർഭയം പറയുവാനുള്ള സ്വാതന്ത്ര്യം കൂടിയാണ് പതിറ്റാണ്ടുകൾക്ക് മുമ്പ് ഇന്ത്യൻ നാഷണൽ കോൺഗ്രസ് നാടിന് നേടിത്തന്നതെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ. അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ; ഈ രാജ്യത്തെ ഓരോ പൗരനും സ്വന്തം അഭിപ്രായം നിർഭയം പറയുവാനുള്ള സ്വാതന്ത്ര്യം കൂടിയാണ് പതിറ്റാണ്ടുകൾക്ക് മുമ്പ് ഇന്ത്യൻ നാഷണൽ കോൺഗ്രസ് നാടിന് നേടിത്തന്നത്.
സിപിഎമ്മും അവരുടെ സൈബർ പടയും നടത്തുന്ന ക്രൂരമായ ആക്രമണങ്ങൾക്ക് സ്വതന്ത്രമായ അഭിപ്രായങ്ങൾ പറയുന്ന പലരും വിധേയരാവുകയാണ്. അതിന്റെ അവസാനത്തെ ഇരയാണ് ദളിത് ആക്ടിവിസ്റ്റ് കൂടിയായ ശ്രീ സണ്ണി എം കപിക്കാട്. ഇടതു പക്ഷ സാംസ്കാരികനായകന്മാർ ഉൾപ്പെടെയുള്ളവരുടെ പിന്തുണയോട് കൂടിയാണ് സൈബർ ആക്രമണം അരങ്ങേറുന്നത് എന്നത് സാംസ്കാരിക കേരളത്തെ ലജ്ജിപ്പിക്കുന്നു.
കക്ഷിരാഷ്ട്രീയ ഭേദമന്യേ അഭിപ്രായം പറയുന്ന സണ്ണി എം കപിക്കാട് കഴിഞ്ഞദിവസം ചാനൽ ചർച്ചയിൽ സിപിഎം കൊലപാതക രാഷ്ട്രീയത്തിലൂടെ രക്തസാക്ഷികളെ സൃഷ്ടിക്കുന്നതെങ്ങനെയെന്ന് പറഞ്ഞ് വിമർശിച്ചിരുന്നു. അതിനെ തുടർന്നാണ് അദ്ദേഹത്തിന് നീചമായ രീതിയിൽ ഇപ്പോൾ ആക്രമണം നേരിടേണ്ടി വരുന്നത്. ദളിത് വിരുദ്ധതയും വ്യക്തിഹത്യയുമാണ് സിപിഎം അദ്ദേഹത്തിനെതിരെ ഇപ്പോൾ നടത്തിക്കൊണ്ടിരിക്കുന്നത് .
സിപിഎമ്മിനെതിരെയും ഭരിക്കുന്ന സർക്കാരിനെതിരെയും ഒരഭിപ്രായവും പറയാൻ പറ്റാത്ത സാഹചര്യമാണ് ഇപ്പോൾ നിലവിലുള്ളത്. ബിജെപി പിന്തുണ കൊണ്ടാണെങ്കിലും രണ്ടാമതും അധികാരം കിട്ടിയതിനാൽ എന്തും ചെയ്യാമെന്ന് വിചാരിച്ച് മദോന്മത്തരായി നടക്കുകയാണ് സിപിഎം നേതൃത്വവും അണികളും. ഇത് കേരളത്തെ രാഷ്ട്രീയ അരാജകത്വത്തിലേക്ക് കൊണ്ടെത്തിച്ചിരിക്കുകയാണ്. സിപിഎം അടിമയാകാത്തതിൻ്റെ പേരിൽ ആക്രമണം നേരിടുന്ന ശ്രീ സണ്ണി എം കപിക്കാടിന് കെപിസിസി ഐക്യദാർഢ്യം പ്രഖ്യാപിക്കുന്നു.
https://www.facebook.com/Malayalivartha

























