തലയോലപ്പറമ്പ് ആക്രിക്കടയില്‍ പൊളിച്ചുകൊണ്ടിരുന്ന വാഹനത്തിന്റെ ഡീസല്‍ ടാങ്ക് പൊട്ടിത്തെറിച്ച് വന്‍ തീപിടുത്തം.... മൂന്നു അന്യസംസ്ഥാന തൊഴിലാളികള്‍ക്ക് പൊള്ളലേറ്റു

തലയോലപ്പറമ്പ് ആക്രിക്കടയില്‍ പൊളിച്ചുകൊണ്ടിരുന്ന വാഹനത്തിന്റെ ഡീസല്‍ ടാങ്ക് പൊട്ടിത്തെറിച്ച് വന്‍ തീപിടുത്തം.... മൂന്നു അന്യസംസ്ഥാന തൊഴിലാളികള്‍ക്ക് പൊള്ളലേറ്റു. തലയോലപ്പറമ്പ് ചന്തയിലെ മീന്‍ വില്‍പന ശാലകള്‍ക്ക് എതിര്‍വശത്തു പ്രവര്‍ത്തിക്കുന്ന ആക്രിക്കടയിലാണ് തീപിടുത്തമുണ്ടായത്.
ചന്തയിലെ വാഹനങ്ങള്‍ പൊളിച്ചു നീക്കുന്ന ആക്രിക്കടയില്‍ പൊളിച്ചുകൊണ്ടിരുന്ന വാഹനത്തിന്റെ ഡീസല്‍ ടാങ്ക് പൊട്ടിത്തെറിച്ചതെന്നു തീപിടിത്തമുണ്ടായതായി സൂചന.
ബിഹാര്‍ സ്വദേശികളായ ശര്‍വന്‍, രാജ്കുമാര്‍, അഭിജിത്ത് എന്നിവര്‍ക്കാണ് പരിക്കേറ്റത്. വാഹനം പൊളിക്കാന്‍ നിന്ന തൊഴിലാളികള്‍ക്കാണ് പൊള്ളലേറ്റത്. ഇന്നു രാവിലെ 9.45 നാണ് തീപിടുത്തമുണ്ടായത്.
ഫയര്‍ഫോഴ്‌സും പോലിസും നാട്ടുകാരും ചേര്‍ന്നു തീ അണച്ചു. പരിക്കേറ്റവരെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി.
"
https://www.facebook.com/Malayalivartha

























