തൃക്കാക്കരയില്‍ രണ്ടര വയസുകാരിക്ക് ഗുരുതര സാഹചര്യത്തില്‍ പരിക്കേറ്റ സംഭവത്തില്‍ ഒളിവിലായിരുന്ന ആന്റണി ടിജിന്‍ പോലീസ് കസ്റ്റഡിയില്‍... മൈസൂരുവില്‍ നിന്നാണ് പോലീസ് ഇയാളെ പിടികൂടിയത്

തൃക്കാക്കരയില്‍ രണ്ടര വയസുകാരിക്ക് ഗുരുതര സാഹചര്യത്തില്‍ പരിക്കേറ്റ സംഭവത്തില്‍ ഒളിവിലായിരുന്ന യുവാവിനെ പോലീസ് കസ്റ്റഡിയില്‍ എടുത്തു. കുട്ടിയുടെ കുടുംബത്തിന് ഒപ്പം താമസിച്ചിരുന്ന ആന്റണി ടിജിന്‍ എന്നയാളാണ് കസ്റ്റഡിയിലായിരിക്കുന്നത്. ഇയാളാണ് കുട്ടിയെ മര്‍ദ്ദിച്ചതെന്ന അഭ്യൂഹങ്ങളുണ്ടായിരുന്നു.
മൈസൂരുവില്‍ നിന്നാണ് പോലീസ് ഇയാളെ പിടികൂടിയത്. യുവാവിനെ കേരളത്തിലെത്തിച്ച് വിശദമായി ചോദ്യം ചെയ്യും. മര്‍ദ്ദനമേറ്റ കുട്ടിയുടെ മാതാവിന്റെ സഹോദരിക്കും കുട്ടിക്കും ഒപ്പമാണ് ടിജിന്‍ മൈസൂരുവിലെത്തിയത്.
മൂവരെയും ഇന്ന് കൊച്ചിയിലെത്തിക്കുമെന്നാണ് വിവരം. അതിനിടെ കുട്ടിയുടെ മാതാവും മുത്തശിയും കൈഞരമ്പ് മുറിച്ച് ജീവനൊടുക്കാന്‍ ശ്രമിച്ചു. ഇരുവരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അപകടനില തരണം ചെയ്‌തെന്നാണ് ആശുപത്രി അധികൃതര്‍.
ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന രണ്ടര വയസുകാരിയുടെ ആരോഗ്യനില മെച്ചപ്പെട്ടു. കുട്ടി കണ്ണു തുറന്നു. കഴിഞ്ഞ ദിവസം കുട്ടിയെ വെന്റിലേറ്ററില്‍ നിന്നും മാറ്റിയിരുന്നു. കുട്ടി മരുന്നുകളോട് നന്നായി പ്രതികരിക്കുന്നുണ്ടെന്നാണ് ആശുപത്രി അധികൃതര്‍ .
"
https://www.facebook.com/Malayalivartha

























