ഓടിക്കൊണ്ടിരുന്ന ട്രെയിനില്‍ നിന്ന് വീണ് ദമ്പതികള്‍ക്ക് പരിക്ക്; ഗുരുതരമായ പരിക്കേറ്റ നെടുമങ്ങാട് സ്വദേശികളെ മെഡിക്കല്‍ കോളേജിൽ പ്രവേശിപ്പിച്ചു; സംഭവത്തിൽ വിശദമായ അന്വേഷണത്തിനൊരുങ്ങി പോലീസ്

ഓടിക്കൊണ്ടിരുന്ന ട്രെയിനില്‍ നിന്ന് വീണ് ദമ്ബതികള്‍ക്ക് ഗുരുതര പരിക്ക്. നെടുമങ്ങാട് സ്വദേശികളായ ലീല (65) രവി (72)ദമ്പതികള്‍ക്കാണ് പരിക്കേറ്റത്. തിരുച്ചിറപ്പള്ളി തിരുവനന്തപുരം ഇന്‍റര്‍ സിറ്റി ട്രെയിനില്‍ നിന്നാണ് ഇരുവരും വീണത്. പാറശാല പരശുവയ്ക്കലിന് സമീപത്തായിരുന്നു സംഭവം. ഗുരുതരമായി പരിക്കേറ്റ ഇരുവരെയും യും പാറശാല താലൂക്ക് ആശുപത്രിയിലും തുടര്‍ന്ന് മെഡിക്കല്‍ കോളേജിലും പ്രവേശിപ്പിച്ചു.
ഇരുവരും വീണതിനെതുടര്‍ന്ന് സഹയാത്രികര്‍ ചെയിന്‍ വലിച്ച് ട്രെയിന്‍ നിര്‍ത്തുകയായിരുന്നു. 25 മിനിറ്റോളം ട്രെയിന്‍ ഗതാഗതം നിര്‍ത്തിവെച്ചു. അതേസമയം നെടുമങ്ങാട് പുലിപ്പാറ സ്വദേശികളായ രവിയെയും ലീലയേയും കാണാനില്ല എന്നുപറഞ്ഞ് മക്കള്‍ നെടുമങ്ങാട് സ്റ്റേഷനില്‍ പരാതി നല്‍കിയിരുന്നതായും അറിയുന്നു. സംഭവത്തെക്കുറിച്ച് കൂടുതല്‍ അന്വേഷിച്ചു വരികയാണെന്ന് പാറശാല പോലീസ് വ്യക്തമാക്കി.
https://www.facebook.com/Malayalivartha

























