അവയവദാനത്തില്‍ പുത്തന്‍ ചരിത്രമെഴുതി കേരളത്തിലെ സര്‍ക്കാര്‍ ആശുപത്രിയിലും ഹൃദയം മാറ്റിവെക്കല്‍ ശസ്ത്രക്രിയ

അവയവദാനത്തില്‍ പുത്തന്‍ ചരിത്രമെഴുതി കേരളത്തിലെ സര്‍ക്കാര്‍ ആശുപത്രിയിലും ഹൃദയം മാറ്റിവെക്കല്‍ ശസ്ത്രക്രിയ. കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ നടന്ന ശസ്ത്രക്രിയയില്‍ പത്തനംതിട്ട ചിറ്റാര്‍ സ്വദേശി വി.കെ പൊടിമോന്റെ ഹൃദയമാണ് മാറ്റിവെച്ചത്. ശസ്ത്രക്രിയ വിജയകരമെന്ന് ഡോക്ടര്‍മാര്‍ മാധ്യമങ്ങളെ അറിയിച്ചു.
മസ്തിഷ്‌ക മരണം സംഭവിച്ച കൊച്ചി ഏലൂര്‍ പടിഞ്ഞാറേ കടുങ്ങല്ലൂര്‍ തെക്കുംമുട്ടത്ത് വിനയകുമാറിന്റെ ഹൃദയമാണ് ആരോഗ്യ വകുപ്പിന്റെ മൃതസഞ്ജീവനി പദ്ധതി പ്രകാരം പൊടിമോന് നല്‍കിയത്. കൂടാതെ വിനയകുമാറിന്റെ കരളും വൃക്കകളും നേത്രപടലങ്ങളും ദാനം ചെയ്തിട്ടുണ്ട്. കൊച്ചി ഫാക്ടിലെ കരാര്‍ തൊഴിലാളിയായിരുന്ന വിനയകുമാര്‍ ഏലൂരിലുണ്ടായ വാഹനാപകടത്തിലാണ് മരിച്ചത്.
കൊച്ചി ലൂര്‍ദ് ആശുപത്രിയില്‍ തിങ്കളാഴ്ച രാത്രി എട്ടു മണിക്ക് ആരംഭിച്ച ശസ്ത്രക്രിയയിലാണ് വിനയകുമാറിന്റെ ശരീരത്തില്‍ നിന്ന് ഹൃദയവും മറ്റ് അവയവങ്ങളും വേര്‍പ്പെടുത്തിയത്. പുലര്‍ച്ചെ 3.15ഓടെ പ്രത്യേക ആംബുലന്‍സില്‍ റോഡ് മാര്‍ഗം 4.30ന് ഹൃദയം കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചു. തുടര്‍ന്ന് ഹൃദയ ശസ്ത്രക്രിയ വിഭാഗം മേധാവി ഡോ. ടി.കെ. ജയകുമാറിന്റെ നേതൃത്വത്തില്‍ ശസ്ത്രക്രിയ ആരംഭിച്ചു.
എട്ടു മണിയോടെ ശസ്ത്രക്രിയ പൂര്‍ത്തിയായി. ഹൃദയം സ്വീകര്‍ത്താവിന്റെ ശരീരത്തില്‍ സ്പന്ദിച്ചു തുടങ്ങിയതായി ഡോക്ടര്‍മാര്‍ അറിയിച്ചു.
ജൂലൈ ഏഴിന് എയര്‍ ആംബുലന്‍സ് ഉപയോഗപ്പെടുത്തി സംസ്ഥാനത്തെ ആദ്യ അവയവമാറ്റ ശസ്ത്രക്രിയ കൊച്ചിയില്‍ നടന്നിരുന്നു. തിരുവനന്തപുരം ശ്രീചിത്രയില്‍ ചികിത്സയിലിരിക്കെ മസ്തിഷ്‌കമരണം സംഭവിച്ച, പാറശാല ലളിതയില്‍ അഭിഭാഷകനായ നീലകണ്ഠശര്‍മയുടെ ഹൃദയം എറണാകുളം ലിസി ആശുപത്രിയില്‍ നടന്ന ശസ്ത്രക്രിയയില്‍ ചാലക്കുടി സ്വദേശി മാത്യു ആന്റണിയുടെ ശരീരത്തില്‍ മാറ്റിവെച്ചത്.
ആഗസ്റ്റ് എട്ടിന് സംസ്ഥാനത്തിന് പുറത്തേക്ക് ആദ്യമായി അവയവദാനം നടന്നു. ആലപ്പുഴ കായംകുളം സ്വദേശി കോട്ടോളില്‍ എച്ച്. പ്രണവിന്റെ ഹൃദയവും ശ്വാസകോശവും ചെന്നൈ ഫോര്‍ട്ടിസ് ആശുപത്രിയില്‍ നടന്ന ശസ്ത്രക്രിയയിലാണ് മറ്റൊരാളില്‍ വെച്ചുപിടിപ്പിച്ചത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha


























