ആശുപത്രിയില്‍ ചികിത്സ കിട്ടാതെ കുട്ടി മരിച്ചു, രോഗികളുടെ ജീവനെവെച്ച് സര്‍ക്കാരിനോട് വിലപേശി ഡോക്ടര്‍മാര്‍

ജനങ്ങളെ ദുരിതത്തിലാക്കി ഡോക്ടര്‍മാരുടെ സമരം തുടരുന്നതിനിടെ ചികിത്സ കിട്ടാതെ ഒരു കുട്ടി മരിച്ചു. ആലപ്പുഴ മാരാരിക്കുളം തെക്ക് പഞ്ചായത്ത് കാട്ടൂര്‍ ക്രിസ്തുരാജ കോളനിയില്‍ മത്സ്യത്തൊഴിലാളിയായ നെടിയാംപുരയ്ക്കല്‍ ജോണ്‍സന്റെ മകന്‍ നിഖിലാണ് ഡോക്ടര്‍മാരുടെ അവഗണനയ്ക്ക് ഇരയായി മരണപ്പെട്ടത്.സമരത്തെ തുടര്‍ന്ന് ചികിത്സ ലഭിക്കാതെയാണ് കുട്ടി മരിച്ചതെന്ന വാര്‍ത്ത പടര്‍ന്നതോടെ ബന്ധുക്കളുടെയും രാഷ്ട്രീയ സംഘടനകളുടെയും നേതൃത്വത്തില്‍ നടന്ന പ്രതിഷേധം മണിക്കൂറുകളോളം ആശുപത്രിയില്‍ സംഘര്‍ഷാവസ്ഥയുണ്ടാക്കി. കാട്ടൂര്‍ ഹോളിഫാമിലി വിസിറ്റേഷന്‍ പബ്ലിക് സ്‌കൂള്‍ രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥിയായിരുന്നു. ഇന്നലെ ഉച്ചകഴിഞ്ഞ് മൂന്നിനായിരുന്നു സംഭവം. കടുത്ത പനിയെത്തുടര്‍ന്ന് ചെട്ടികാട് സാമൂഹികാരോഗ്യ കേന്ദ്രത്തിലാണ് ആദ്യം ചികിത്സയ്ക്കു കൊണ്ടുവന്നത്.
ഇവിടെ നിന്ന് ഉച്ചയ്ക്ക് പന്ത്രണ്ടോടെ ആലപ്പുഴ ജനറല്‍ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. ഇവിടെ അഡ്മിറ്റ് ചെയ്തശേഷം ആരോഗ്യനില വഷളാകുകയും മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കു മാറ്റാന്‍ ഡോക്ടര്‍ നിര്‍ദേശിക്കുകയുമായിരുന്നു. എന്നാല്‍, കുട്ടിയെ കൊണ്ടുപോകാന്‍ സ്ഥലത്ത് ആംബുലന്‍സ് ഉണ്ടായിരുന്നില്ല. ഉടന്‍ തന്നെ 108 ആംബുലന്‍സിനായി ബന്ധുക്കള്‍ വിളിച്ചെങ്കിലും എത്താന്‍ വൈകുകയും കുട്ടി മരിക്കുകയുമായിരുന്നു.
ഡോക്ടര്‍മാരുടെ നിസഹകരണ സമരത്തെ തുടര്‍ന്ന് ചികിത്സ കിട്ടാതെയാണു നിഖില്‍ മരിച്ചതെന്ന് ആരോപിച്ച് മാതാപിതാക്കളും ബന്ധുക്കളും രംഗത്തിറങ്ങിയതോടെ സംഘര്‍ഷാവസ്ഥ ഉടലെടുത്തു. അതേസമയം, ചികിത്സ നല്‍കിയില്ലെന്ന ആരോപണം ആശുപത്രി അധികൃതര്‍ നിഷേധിച്ചു. ഡോക്ടര്‍മാരുടെ ഭാഗത്ത് അനാസ്ഥയില്ലെന്നും ചികിത്സ ലഭ്യമാക്കിയിരുന്നുവെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. കുട്ടികളുടെ രണ്ടു ഡോക്ടര്‍മാരും സ്ഥലത്തുണ്ടായിരുന്നു. അവരാണ് കുട്ടിയെ പരിശോധിച്ചത്. ഐ.സി.യുവില്‍ ഒഴിവില്ലാത്തതിനാല്‍ വാര്‍ഡിലേക്ക് അയയ്ക്കുകയായിരുന്നുവെന്നും അധികൃതര്‍ പറഞ്ഞു.
സംഭവത്തെക്കുറിച്ച് അന്വേഷിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ആരോഗ്യമന്ത്രി വി എസ്. ശിവകുമാര്‍ നിര്‍ദ്ദേശം നല്‍കി.ഒരു ദിവസത്തിനകം അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ ആരോഗ്യവകുപ്പ് ഡയറക്ടര്‍ ഡോ. എസ്. ജയശങ്കറിനോട് നിര്‍ദേശിച്ചിട്ടുണ്ട്. ഇപ്പോള്‍ തന്നെ ആവശ്യത്തിലേറെ ശമ്പളവും ആനുകൂല്യവും കൈപ്പറ്റുന്ന കേരളത്തിലെ ഡോക്ടര്‍മാര്‍ വീണ്ടും ശമ്പളവര്‍ദ്ധനവ് അടക്കമുള്ള ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം നടത്തുന്നത്. തങ്ങള്‍ പിടിച്ച മുയലിന് മൂന്ന് കൊമ്പെന്ന് പറഞ്ഞ് കടമ മറന്ന് ഡോക്ടര്‍മാര്‍ സമരം തുടരുന്നതിനിടെ ഇടെയാണ് ഏഴു വയസുകാരനായ കുട്ടി പനിബാധിച്ച് മരണപ്പെട്ടത്.നിഖിലിന്റെ മാതാവ്:സൗമ്യ (അല്‍ഫോന്‍സ). സഹോദരങ്ങള്‍: നിധിന്‍ (അംഗന്‍വാടി വിദ്യാര്‍ത്ഥി), പരേതയായ സോനാമോള്‍.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha


























