തെരുവുനായ ആക്രമിച്ചു; ബൈക്ക് മറിഞ്ഞു പത്രപ്രവര്‍ത്തകനു ഗുരുതര പരിക്ക്

പത്രപ്രവര്‍ത്തകനെ തെരുവുനായ ആക്രമിച്ചതിനെത്തുടര്‍ന്ന് ബൈക്ക് നിയന്ത്രണംവിട്ടു മറിഞ്ഞു ഗുരുതരമായി പരുക്കേറ്റു. ദീപിക കോഴിക്കോട് ബ്യൂറോയിലെ റിപ്പോര്‍ട്ടര്‍ ജോസഫ് പ്രിയനാ(27)ണ് മുഖത്തും തോളിനും പരിക്കേറ്റത്. കഴിഞ്ഞ ദിവസം രാത്രി ജോലി കഴിഞ്ഞു വീട്ടിലേക്കു പോകുന്നതിനിടെ താമരശേരിചമല്‍ റോഡില്‍ കട്ടിപ്പാറ കാല്‍വരി ബസ് സ്‌റ്റോപ്പിനു സമീപമായിരുന്നു അപകടം.
പ്രിയന്‍ ഓടിച്ചിരുന്ന ബൈക്കിനടുത്തേക്ക് തെരുവുനായ ഓടിയെത്തിയപ്പോള്‍ വെട്ടിച്ചുമാറ്റാന്‍ ശ്രമിക്കുന്നതിനിടെ ബൈക്ക് മറിയുകയായിരുന്നു. വീഴ്ചയില്‍ ഹെല്‍മറ്റ് ഊരിപ്പോയതിനാല്‍ മുഖത്തു പരിക്കേല്‍ക്കുകയും ചെയ്തു. നാട്ടുകാരാണു പ്രിയനെ ആശുപത്രിയിലെത്തിച്ചത്. താമരശേരി താലൂക്ക് ആശുപത്രിയില്‍ പ്രാഥമിക ചികിത്സ നല്‍കിയശേഷം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കു മാറ്റി. തുടര്‍ന്നു പുലര്‍ച്ചെയോടെ ബേബി മെമ്മോറിയല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha


























