ഈ ബന്ധം ഗൗരവത്തോടെ കാണണം… ഗുരുസന്ദേശം വിസ്മരിച്ച് എസ്എന്‍ഡിപി സംഘപരിവാറിന്റെ കാവല്‍ക്കാരായി മാറുന്നു

ഗുരുസന്ദേശം വിസ്മരിച്ച് എസ്എന്‍ഡിപി സംഘപരിവാറിന്റെ കാവല്‍ക്കാരായി മാറുന്നുമെന്ന് കെപിസിസി പ്രസിഡന്റ് വി.എം. സുധീരന്‍. ശ്രീനാരായണധര്‍മം പരിപാലിക്കാന്‍ ചുമതലപ്പെട്ടവര്‍ അത് നിര്‍വഹിക്കുന്നില്ല. സംഘപരിവാറിന്റെയും എസ്എന്‍ഡിപിയുടെയും ആശയങ്ങള്‍ പുലബന്ധം പോലുമില്ലാത്തതാണ്. എസ്എന്‍ഡിപി സംഘപരിവാര്‍ ബന്ധം ഗൗരവത്തോടെ കാണണമെന്നും സുധീരന്‍ പറഞ്ഞു.
ശ്രീനാരായണ ഗുരുവിന്റെ സന്ദേശങ്ങളെ കൃത്യമായി മനസ്സിലാക്കി വേണം മുന്നോട്ടുപോകാന്‍. സംഘപരിവാറിന്റെ കാല്‍ക്കീഴില്‍ അത് അടിയറവ് വയ്ക്കുന്നത് ശരിയല്ല. സംഘപരിവാറിന്റെ കീഴിലേക്കാണ് ഗുരുവിന്റെ ആശയങ്ങളെ കൊണ്ടുപോകുന്നത്. ഗുരുവിന്റെ ദര്‍ശനങ്ങള്‍ പകര്‍ത്തേണ്ട പ്രസ്ഥാനം സംഘപരിവാറിന്റെ രാഷ്ട്രീയവും ആര്‍എസ്എസ്സിന്റെ അജണ്ഡയും നടപ്പാക്കുന്നത് ഉചിതമല്ലെന്നും സുധീരന്‍ വിമര്‍ശിച്ചു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha


























