മദ്യപിച്ച് കടലില്‍ ചാടാന്‍ ശ്രമിച്ച വിദേശ വനിതയെ രക്ഷിച്ച നാട്ടുകാര്‍ പുലിവാലു പിടിച്ചു

മദ്യപിച്ച് കോണുതെറ്റി കടലില്‍ ചാടാന്‍ ശ്രമിച്ച വിദേശ വനിതയെ രക്ഷിക്കാന്‍ ചെന്നപ്പോള്‍ ഇത്രഅലമ്പാകുമെന്നൊന്നും നാട്ടുകാരും പോലീസും വിചാരിച്ചില്ല. രക്ഷിക്കാന്‍ ചെന്ന നാട്ടുകാര്‍ക്കും പോലീസുകാര്‍ക്കും കിട്ടിയത് നല്ല പുളിച്ച തെറി. രക്ഷപ്പെടുത്തി ആശുപത്രിയിലെത്തിച്ചതോടെ ഡോക്ടറെ കൈയേറ്റം ചെയ്യാന്‍ ശ്രമിക്കുകയും അവിടത്തെ കസേരയും മേശയുമൊക്കെ നശിപ്പിക്കുകയും ചെയ്തു.
ഒരു മണിക്കൂറിലധികം മിനക്കെട്ടതിനുശേഷമാണ് പോലീസിനു ഇവരെയൊന്ന് മയപ്പെടുത്താന്‍ കഴിഞ്ഞത്. നോര്‍വെ സ്വദേശിനിയായ ഡിയ (50) ആണ് നാട്ടുകാരെയും പോലീസിനെയും ഏറെനേരം മുള്‍മുനയില്‍ നിര്‍ത്തിയത്. നോര്‍വെയില്‍ നിന്നെത്തിയ ഡിയ നാലു ദിവസം മുമ്പ് കോവളം സ്വദേശി 35 കാരനായ രാജേഷ് എന്ന യുവാവിനെ വിവാഹം കഴിച്ചതായി പോലീസ് പറയുന്നു. സമീപത്തെ ഒരു ഹോട്ടലില്‍ താമസിക്കുന്ന ഇരുവരും ചേര്‍ന്ന് മദ്യപിച്ചതായും പറയപ്പെടുന്നു.
ലക്കുകെട്ട ഡിയ രാത്രി എട്ടരയോടെ കടലില്‍ ചാടാനായി കോവളം ഹവ്വ ബീച്ചില്‍ എത്തി. ക്ഷോഭിച്ച കടലില്‍ ചാടാന്‍ ശ്രമിച്ച ഇവരെ കണ്ടുനിന്നവരും ടൂറിസം പോലീസും ചേര്‍ന്ന് പിന്തിരിപ്പിച്ചു കരയില്‍ കയറ്റി. പിന്നെയായിരുന്നു പൂരപ്പാട്ട്. ഇതിനിടയില്‍ കല്യാണം കഴിച്ചവന്‍ സ്ഥലംവിട്ടു.
വിവരമറിഞ്ഞെത്തിയ കോവളം പോലീസ് ജീപ്പില്‍ ഇവരെ വിഴിഞ്ഞം സര്‍ക്കാര്‍ ആശുപത്രിയില്‍ എത്തിച്ചു. അവിടെയും തനി സ്വരൂപം പ്രകടിപ്പിച്ചു. വിവരമറിഞ്ഞ് ഭര്‍ത്താവിന്റെ അനുജനായ യുവാവും ആശുപത്രിയിലെത്തി. അനുനയിപ്പിക്കാന്‍ ശ്രമിച്ച യുവാവിന്റെ മൂക്കിടിച്ചു തകര്‍ത്തു. പരിക്കേറ്റ യുവാവിനും ഡോക്ടര്‍മാര്‍ മരുന്നുവച്ചു കെട്ടി. ഏറെനേരത്തെ താണ്ഡവത്തിനുശേഷം മദ്യത്തിന്റെ കെട്ടടങ്ങിയതോടെ അടികൊടുത്ത ഭര്‍ത്താവിന്റെ അനുജനോടൊപ്പം പോയി.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha


























